Bible Versions
Bible Books

Psalms 21:13 (MOV) Malayalam Old BSI Version

1 യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
2 അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
3 നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
4 അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
5 നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
6 നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
7 രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
8 നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
9 നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
10 നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
11 അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
12 നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
13 യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.
1 To the chief Musician, H5329 A Psalm H4210 of David. H1732 The king H4428 shall joy H8055 in thy strength, H5797 O LORD; H3068 and in thy salvation H3444 how H4100 greatly H3966 shall he rejoice H1523 !
2 Thou hast given H5414 him his heart's H3820 desire, H8378 and hast not H1077 withheld H4513 the request H782 of his lips. H8193 Selah. H5542
3 For H3588 thou preventest H6923 him with the blessings H1293 of goodness: H2896 thou settest H7896 a crown H5850 of pure gold H6337 on his head. H7218
4 He asked H7592 life H2416 of H4480 thee, and thou gavest H5414 it him, even length H753 of days H3117 forever H5769 and ever. H5703
5 His glory H3519 is great H1419 in thy salvation: H3444 honor H1935 and majesty H1926 hast thou laid H7737 upon H5921 him.
6 For H3588 thou hast made H7896 him most blessed H1293 forever: H5703 thou hast made him exceeding glad H2302 H8057 with H854 thy countenance. H6440
7 For H3588 the king H4428 trusteth H982 in the LORD, H3068 and through the mercy H2617 of the most High H5945 he shall not H1077 be moved. H4131
8 Thine hand H3027 shall find out H4672 all H3605 thine enemies: H341 thy right hand H3225 shall find out H4672 those that hate H8130 thee.
9 Thou shalt make H7896 them as a fiery H784 oven H8574 in the time H6256 of thine anger: H6440 the LORD H3068 shall swallow them up H1104 in his wrath, H639 and the fire H784 shall devour H398 them.
10 Their fruit H6529 shalt thou destroy H6 from the earth H4480 H776 , and their seed H2233 from among the children H4480 H1121 of men. H120
11 For H3588 they intended H5186 evil H7451 against H5921 thee : they imagined H2803 a mischievous device, H4209 which they are not H1077 able H3201 to perform .
12 Therefore H3588 shalt thou make H7896 them turn their back, H7926 when thou shalt make ready H3559 thine arrows upon thy strings H4340 against H5921 the face H6440 of them.
13 Be thou exalted, H7311 LORD, H3068 in thine own strength: H5797 so will we sing H7891 and praise H2167 thy power. H1369
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×