Bible Versions
Bible Books

Psalms 24:6 (MOV) Malayalam Old BSI Version

1 ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
2 സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.
3 യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?
4 വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .
5 അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.
7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
8 മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
10 മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
1 A Psalm H4210 of David. H1732 The earth H776 is the LORD's H3068 , and the fullness H4393 thereof ; the world, H8398 and they that dwell H3427 therein.
2 For H3588 he H1931 hath founded H3245 it upon H5921 the seas, H3220 and established H3559 it upon H5921 the floods. H5104
3 Who H4310 shall ascend H5927 into the hill H2022 of the LORD H3068 ? or who H4310 shall stand H6965 in his holy H6944 place H4725 ?
4 He that hath clean H5355 hands, H3709 and a pure H1249 heart; H3824 who H834 hath not H3808 lifted up H5375 his soul H5315 unto vanity, H7723 nor H3808 sworn H7650 deceitfully. H4820
5 He shall receive H5375 the blessing H1293 from H4480 H854 the LORD, H3068 and righteousness H6666 from the God H4480 H430 of his salvation. H3468
6 This H2088 is the generation H1755 of them that seek H1875 him , that seek H1245 thy face, H6440 O Jacob. H3290 Selah. H5542
7 Lift up H5375 your heads, H7218 O ye gates; H8179 and be ye lift up, H5375 ye everlasting H5769 doors; H6607 and the King H4428 of glory H3519 shall come in. H935
8 Who H4310 is this H2088 King H4428 of glory H3519 ? The LORD H3068 strong H5808 and mighty, H1368 the LORD H3068 mighty H1368 in battle. H4421
9 Lift up H5375 your heads, H7218 O ye gates; H8179 even lift them up, H5375 ye everlasting H5769 doors; H6607 and the King H4428 of glory H3519 shall come in. H935
10 Who H4310 is H1931 this H2088 King H4428 of glory H3519 ? The LORD H3068 of hosts, H6635 he H1931 is the King H4428 of glory. H3519 Selah. H5542
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×