Bible Versions
Bible Books

Psalms 38:18 (MOV) Malayalam Old BSI Version

1 യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
2 നിന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല്‍ ഭാരമായിരിക്കുന്നു.
3 നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.
4 എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
5 എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.
6 ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
7 എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.
8 ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു. കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
9 എന്റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
10 എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു.
11 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
12 എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
13 ഞാന്‍ , കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
14 യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.
15 അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്റെ നേരെ വമ്പു പറയുമല്ലോ.
16 ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
17 ഞാന്‍ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
18 എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകെക്കുന്നവര്‍ പെരുകിയിരിക്കുന്നു.
19 ഞാന്‍ നന്മ പിന്തുടരുകയാല്‍ അവര്‍ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
20 യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
21 എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
1 A Psalm H4210 of David, H1732 to bring to remembrance. H2142 O LORD, H3068 rebuke H3198 me not H408 in thy wrath: H7110 neither chasten H3256 me in thy hot displeasure. H2534
2 For H3588 thine arrows H2671 stick fast H5181 in me , and thy hand H3027 presseth me sore H5181 H5921 .
3 There is no H369 soundness H4974 in my flesh H1320 because H4480 H6440 of thine anger; H2195 neither H369 is there any rest H7965 in my bones H6106 because H4480 H6440 of my sin. H2403
4 For H3588 mine iniquities H5771 are gone over H5674 mine head: H7218 as a heavy H3515 burden H4853 they are too heavy H3513 for H4480 me.
5 My wounds H2250 stink H887 and are corrupt H4743 because H4480 H6440 of my foolishness. H200
6 I am troubled; H5753 I am bowed down H7817 greatly H5704 H3966 ; I go H1980 mourning H6937 all H3605 the day H3117 long.
7 For H3588 my loins H3689 are filled H4390 with a loathsome H7033 disease : and there is no H369 soundness H4974 in my flesh. H1320
8 I am feeble H6313 and sore H5704 H3966 broken: H1794 I have roared H7580 by reason of the disquietness H4480 H5100 of my heart. H3820
9 Lord H136 , all H3605 my desire H8378 is before H5048 thee ; and my groaning H585 is not H3808 hid H5641 from H4480 thee.
10 My heart H3820 panteth, H5503 my strength H3581 faileth H5800 me : as for the light H216 of mine eyes, H5869 it H1992 also H1571 is gone H369 from H854 me.
11 My lovers H157 and my friends H7453 stand aloof H5975 from my sore H4480 H5048; H5061 and my kinsmen H7138 stand H5975 afar off H4480. H7350
12 They also that seek after H1245 my life H5315 lay snares H5367 for me : and they that seek H1875 my hurt H7451 speak H1696 mischievous things, H1942 and imagine H1897 deceits H4820 all H3605 the day H3117 long.
13 But I, H589 as a deaf H2795 man , heard H8085 not; H3808 and I was as a dumb man H483 that openeth H6605 not H3808 his mouth. H6310
14 Thus I was H1961 as a man H376 that H834 heareth H8085 not, H3808 and in whose mouth H6310 are no H369 reproofs. H8433
15 For H3588 in thee , O LORD, H3068 do I hope: H3176 thou H859 wilt hear, H6030 O Lord H136 my God. H430
16 For H3588 I said, H559 Hear me , lest H6435 otherwise they should rejoice H8055 over me : when my foot H7272 slippeth, H4131 they magnify H1431 themselves against H5921 me.
17 For H3588 I H589 am ready H3559 to halt, H6761 and my sorrow H4341 is continually H8548 before H5048 me.
18 For H3588 I will declare H5046 mine iniquity; H5771 I will be sorry H1672 for my sin H4480 H2403 .
19 But mine enemies H341 are lively, H2416 and they are strong: H6105 and they that hate H8130 me wrongfully H8267 are multiplied. H7231
20 They also that render H7999 evil H7451 for H8478 good H2896 are mine adversaries; H7853 because H8478 I follow H7291 the thing that good H2896 is .
21 Forsake H5800 me not, H408 O LORD: H3068 O my God, H430 be not H408 far H7368 from H4480 me.
22 Make haste H2363 to help H5833 me , O Lord H136 my salvation. H8668
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×