Bible Versions
Bible Books

Romans 9:9 (MOV) Malayalam Old BSI Version

1 ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല.
2 എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു.
3 ജഡപ്രകാരം എന്റെ ചാര്‍ച്ചക്കാരായ എന്റെ സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.
4 അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുംള്ളവ;
5 പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .
6 ആമേന്‍ . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്നു ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും
7 അബ്രാഹാമിന്റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നു വരികയില്ല; “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
8 അതിന്റെ അര്‍ത്ഥമോജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
9 “ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറെക്കു ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക്‍ എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു,
11 കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു
12 “മൂത്തവന്‍ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
13 “ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
14 ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കല്‍ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.
15 “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന്‍ മോശെയോടു അരുളിച്ചെയ്യുന്നു.
16 അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഔടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.
17 “ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു.
18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു.
19 ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്റെ ഇഷ്ടത്തോടു എതിര്‍ത്തു നിലക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
20 അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?
21 എന്നാല്‍ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരില്‍നിന്നു മാത്രമല്ല
22 ജാതികളില്‍നിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍
23 തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്തു?
24 “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും..
25 നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കപ്പെടും”
26 എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു
27 “യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.
28 “സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.
29 ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.
30 നീതിയുടെ പ്രമാണം പിന്‍ തുടര്‍ന്ന യിസ്രായേലോ പ്രമാണത്തിങ്കല്‍ എത്തിയില്ല.
31 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി
32 “ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1 I say G3004 the truth G225 in G1722 Christ, G5547 I lie G5574 not, G3756 my G3450 conscience G4893 also bearing me witness G4828 G3427 in G1722 the Holy G40 Ghost, G4151
2 That G3754 I G3427 have G2076 great G3173 heaviness G3077 and G2532 continual G88 sorrow G3601 in my G3450 heart. G2588
3 For G1063 I G1473 could wish G2172 that myself G848 were G1511 accursed G331 from G575 Christ G5547 for G5228 my G3450 brethren, G80 my G3450 kinsmen G4773 according G2596 to the flesh: G4561
4 Who G3748 are G1526 Israelites; G2475 to whom G3739 pertaineth the G3588 adoption, G5206 and G2532 the G3588 glory, G1391 and G2532 the G3588 covenants, G1242 and G2532 the G3588 giving of the law, G3548 and G2532 the G3588 service G2999 of God, and G2532 the G3588 promises; G1860
5 Whose G3739 are the G3588 fathers, G3962 and G2532 of G1537 whom G3739 as concerning G2596 the flesh G4561 Christ G5547 came, who is G5607 over G1909 all, G3956 God G2316 blessed G2128 forever G1519 G165 . Amen. G281
6 G1161 Not G3756 as though G3754 G3634 the G3588 word G3056 of God G2316 hath taken none effect. G1601 For G1063 they G3778 are not G3756 all G3956 Israel, G2474 which G3588 are of G1537 Israel: G2474
7 Neither G3761 , because G3754 they are G1526 the seed G4690 of Abraham, G11 are they all G3956 children: G5043 but, G235 In G1722 Isaac G2464 shall thy G4671 seed G4690 be called. G2564
8 That is, G5123 They which are the G3588 children G5043 of the G3588 flesh, G4561 these G5023 are not G3756 the children G5043 of God: G2316 but G235 the G3588 children G5043 of the G3588 promise G1860 are counted G3049 for G1519 the seed. G4690
9 For G1063 this G3778 is the G3588 word G3056 of promise, G1860 At G2596 this G5126 time G2540 will I come, G2064 and G2532 Sarah G4564 shall have G2071 a son. G5207
10 And G1161 not G3756 only G3440 this ; but G235 when Rebecca G4479 also G2532 had G2192 conceived G2845 by G1537 one, G1520 even by our G2257 father G3962 Isaac; G2464
11 ( For G1063 the children being not yet G3380 born, G1080 neither G3366 having done G4238 any G5100 good G18 or G2228 evil, G2556 that G2443 the G3588 purpose G4286 of God G2316 according G2596 to election G1589 might stand, G3306 not G3756 of G1537 works, G2041 but G235 of G1537 him that calleth; G2564 )
12 It was said G4483 unto her, G846 The G3588 elder G3187 shall serve G1398 the G3588 younger. G1640
13 As G2531 it is written, G1125 Jacob G2384 have I loved, G25 but G1161 Esau G2269 have I hated. G3404
14 What G5101 shall we say G2046 then G3767 ? Is there G3361 unrighteousness G93 with G3844 God G2316 ? God forbid G1096 G3361 .
15 For G1063 he saith G3004 to Moses, G3475 I will have mercy G1653 on whom G3739 G302 I will have mercy, G1653 and G2532 I will have compassion G3627 on whom G3739 G302 I will have compassion. G3627
16 So G686 then G3767 it is not G3756 of him that willeth, G2309 nor G3761 of him that runneth, G5143 but G235 of God G2316 that showeth mercy. G1653
17 For G1063 the G3588 Scripture G1124 saith G3004 unto Pharaoh, G5328 Even for G1519 this same purpose G5124 G846 have I raised thee up G1825 G4571 , that G3704 I might show G1731 my G3450 power G1411 in G1722 thee, G4671 and G2532 that G3704 my G3450 name G3686 might be declared G1229 throughout G1722 all G3956 the G3588 earth. G1093
18 Therefore G686 G3767 hath he mercy G1653 on whom G3739 he will G2309 have mercy, and G1161 whom G3739 he will G2309 he hardeneth. G4645
19 Thou wilt say G2046 then G3767 unto me, G3427 Why G5101 doth he yet G2089 find fault G3201 ? For G1063 who G5101 hath resisted G436 his G846 will G1013 ?
20 Nay but, G3304 O G5599 man, G444 who G5101 art G1488 thou G4771 that repliest against G470 God G2316 ? Shall G3361 the G3588 thing formed G4110 say G2046 to him that formed G4111 it, Why G5101 hast thou made G4160 me G3165 thus G3779 ?
21 G2228 Hath G2192 not G3756 the G3588 potter G2763 power G1849 over the G3588 clay, G4081 of G1537 the G3588 same G846 lump G5445 to make G4160 one G3739 G3303 vessel G4632 unto G1519 honor, G5092 and G1161 another G3739 unto G1519 dishonor G819 ?
22 What G1161 if G1487 God, G2316 willing G2309 to show G1731 his wrath, G3709 and G2532 to make his power known G1107 G848, G1415 endured G5342 with G1722 much G4183 longsuffering G3115 the vessels G4632 of wrath G3709 fitted G2675 to G1519 destruction: G684
23 And G2532 that G2443 he might make known G1107 the G3588 riches G4149 of his G848 glory G1391 on G1909 the vessels G4632 of mercy, G1656 which G3739 he had afore prepared G4282 unto G1519 glory, G1391
24 Even G2532 us, G2248 whom G3739 he hath called, G2564 not G3756 of G1537 the Jews G2453 only, G3440 but G235 also G2532 of G1537 the Gentiles G1484 ?
25 As G5613 he saith G3004 also G2532 in G1722 Hosea, G5617 I will call G2564 them my G3450 people, G2992 which G3588 were not G3756 my G3450 people; G2992 and G2532 her beloved, G25 which was not beloved G25 G3756 .
26 And G2532 it shall come to pass, G2071 that in G1722 the G3588 place G5117 where G3757 it was said G4483 unto them, G846 Ye G5210 are not G3756 my G3450 people; G2992 there G1563 shall they be called G2564 the children G5207 of the living G2198 God. G2316
27 Isaiah G2268 also G1161 crieth G2896 concerning G5228 Israel, G2474 Though G1437 the G3588 number G706 of the G3588 children G5207 of Israel G2474 be G5600 as G5613 the G3588 sand G285 of the G3588 sea, G2281 a remnant G2640 shall be saved: G4982
28 For G1063 he will finish G4931 the work, G3056 and G2532 cut it short G4932 in G1722 righteousness: G1343 because G3754 a short G4932 work G3056 will the Lord G2962 make G4160 upon G1909 the G3588 earth. G1093
29 And G2532 as G2531 Isaiah G2268 said before, G4280 Except G1508 the Lord G2962 of Sabaoth G4519 had left G1459 us G2254 a seed, G4690 we had been G1096 G302 as G5613 Sodom, G4670 and G2532 been made like G3666 G302 unto G5613 Gomorrah. G1116
30 What G5101 shall we say G2046 then G3767 ? That G3754 the Gentiles, G1484 which G3588 followed G1377 not G3361 after righteousness, G1343 have attained G2638 to righteousness, G1343 even G1161 the righteousness G1343 which G3588 is of G1537 faith. G4102
31 But G1161 Israel, G2474 which followed G1377 after the law G3551 of righteousness, G1343 hath not G3756 attained G5348 to G1519 the law G3551 of righteousness. G1343
32 Wherefore G1302 ? Because G3754 they sought it not G3756 by G1537 faith, G4102 but G235 as it were G5613 by G1537 the works G2041 of the law. G3551 For G1063 they stumbled G4350 at that stumblingstone G4348 G3037 ;
33 As G2531 it is written, G1125 Behold, G2400 I lay G5087 in G1722 Zion G4622 a stumblingstone G4348 G3037 and G2532 rock G4073 of offense: G4625 and G2532 whosoever G3956 believeth G4100 on G1909 him G846 shall not G3756 be ashamed. G2617
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×