Bible Versions
Bible Books

Song of Solomon 3:11 (MOV) Malayalam Old BSI Version

1 രാത്രിസമയത്തു എന്റെ കിടക്കയില്‍ ഞാന്‍ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2 ഞാന്‍ എഴുന്നേറ്റു നഗരത്തില്‍ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ല താനും.
3 നഗരത്തില്‍ സഞ്ചരിക്കുന്ന കാവല്‍ക്കാര്‍ എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.
4 അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5 യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു.
6 മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂര്‍ണ്ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയില്‍നിന്നു കയറിവരുന്നോരിവന്‍ ആര്‍?
7 ശലോമോന്റെ പല്ലകൂ തന്നേ; യിസ്രായേല്‍ വീരന്മാരില്‍ അറുപതു വീരന്മാര്‍ അതിന്റെ ചുറ്റും ഉണ്ടു.
8 അവരെല്ലാവരും വാളെടുത്ത യുദ്ധസമര്‍ത്ഥന്മാര്‍; രാത്രിയിലെ ഭയം നിമിത്തം ഔരോരുത്തന്‍ അരെക്കു വാള്‍ കെട്ടിയിരിക്കുന്നു.
9 ശലോമോന്‍ രാജാവു ലെബാനോനിലെ മരം കൊണ്ടു തനിക്കു ഒരു പല്ലകൂ ഉണ്ടാക്കി.
10 അതിന്റെ മേക്കട്ടിക്കാല്‍ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.
11 സീയോന്‍ പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്നു ശലോമോന്‍ രാജാവിനെ അവന്റെ കല്യാണ ദിവസത്തില്‍, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തില്‍ തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്‍.
1 By night H3915 on H5921 my bed H4904 I sought H1245 H853 him whom my soul H5315 loveth H7945 H157 : I sought H1245 him , but I found H4672 him not. H3808
2 I will rise H6965 now, H4994 and go about H5437 the city H5892 in the streets, H7784 and in the broad ways H7339 I will seek H1245 him whom my soul H5315 loveth H7945 H157 : I sought H1245 him , but I found H4672 him not. H3808
3 The watchmen H8104 that go about H5437 the city H5892 found H4672 me: to whom I said , Saw H7200 ye H853 him whom my soul H5315 loveth H7945 H157 ?
4 It was but a little H4592 that I passed H7945 H5674 from H4480 them, but H5704 I found H7945 H4672 H853 him whom my soul H5315 loveth H7945 H157 : I held H270 him , and would not H3808 let him go, H7503 until H5704 I had brought H7945 H935 him into H413 my mother's H517 house, H1004 and into H413 the chamber H2315 of her that conceived H2029 me.
5 I charge H7650 you , O ye daughters H1323 of Jerusalem, H3389 by the roes, H6643 and H176 by the hinds H355 of the field, H7704 that ye stir not up H5782 H518 , nor H518 awake H5782 H853 my love, H160 till H5704 he please H7945 H2654 .
6 Who H4310 is this H2063 that cometh H5927 out of H4480 the wilderness H4057 like pillars H8490 of smoke, H6227 perfumed H6999 with myrrh H4753 and frankincense, H3828 with all H4480 H3605 powders H81 of the merchant H7402 ?
7 Behold H2009 his bed, H4296 which is Solomon H7945 H8010 's; threescore H8346 valiant men H1368 are about H5439 it , of the valiant H4480 H1368 of Israel. H3478
8 They all H3605 hold H270 swords, H2719 being expert H3925 in war: H4421 every man H376 hath his sword H2719 upon H5921 his thigh H3409 because of fear H4480 H6343 in the night. H3915
9 King H4428 Solomon H8010 made H6213 himself a chariot H668 of the wood H4480 H6086 of Lebanon. H3844
10 He made H6213 the pillars H5982 thereof of silver, H3701 the bottom H7507 thereof of gold, H2091 the covering H4817 of it of purple, H713 the midst H8432 thereof being paved H7528 with love, H160 for the daughters H1323 of Jerusalem. H3389
11 Go forth, H3318 O ye daughters H1323 of Zion, H6726 and behold H7200 king H4428 Solomon H8010 with the crown H5850 wherewith his mother H517 crowned H7945 H5849 him in the day H3117 of his espousals, H2861 and in the day H3117 of the gladness H8057 of his heart. H3820
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×