Bible Versions
Bible Books

Song of Solomon 7:9 (MOV) Malayalam Old BSI Version

1 മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാന്‍ ആഗ്രഹിക്കുന്നതു എന്തിന്നു?
2 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല്‍ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
3 നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
4 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.
5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനില്‍ ബാത്ത് റബ്ബീം വാതില്‍ക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.
6 നിന്റെ ശിരസ്സു കര്‍മ്മേല്‍പോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാല്‍ ബദ്ധനായിരിക്കുന്നു.
7 പ്രിയേ, പ്രേമഭോഗങ്ങളില്‍ നീ എത്ര സുന്ദരി, എത്ര മനോഹര!
8 നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!
9 ഞാന്‍ പനമേല്‍ കയറും; അതിന്റെ മടല്‍ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
10 അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
11 ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; അവന്റെ ആഗ്രഹം എന്നോടാകുന്നു.
12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.
13 അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും.
14 ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാന്‍ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.
1 How H4100 beautiful H3302 are thy feet H6471 with shoes, H5275 O prince's H5081 daughter H1323 ! the joints H2542 of thy thighs H3409 are like H3644 jewels, H2481 the work H4639 of the hands H3027 of a cunning workman. H542
2 Thy navel H8326 is like a round H5469 goblet, H101 which wanteth H2637 not H408 liquor: H4197 thy belly H990 is like a heap H6194 of wheat H2406 set about H5473 with lilies. H7799
3 Thy two H8147 breasts H7699 are like two H8147 young H6082 roes H6646 that are twins. H8380
4 Thy neck H6677 is as a tower H4026 of ivory; H8127 thine eyes H5869 like the fishpools H1295 in Heshbon, H2809 by H5921 the gate H8179 of Bathrabbim: H1337 thy nose H639 is as the tower H4026 of Lebanon H3844 which looketh H6822 toward H6440 Damascus. H1834
5 Thine head H7218 upon H5921 thee is like Carmel, H3760 and the hair H1803 of thine head H7218 like purple; H713 the king H4428 is held H631 in the galleries. H7298
6 How H4100 fair H3302 and how H4100 pleasant H5276 art thou , O love, H160 for delights H8588 !
7 This H2063 thy stature H6967 is like H1819 to a palm tree, H8558 and thy breasts H7699 to clusters H811 of grapes .
8 I said, H559 I will go up H5927 to the palm tree, H8558 I will take hold H270 of the boughs H5577 thereof: now H4994 also thy breasts H7699 shall be H1961 as clusters H811 of the vine, H1612 and the smell H7381 of thy nose H639 like apples; H8598
9 And the roof of thy mouth H2441 like the best H2896 wine H3196 for my beloved, H1730 that goeth H1980 down sweetly, H4339 causing the lips H8193 of those that are asleep H3463 to speak. H1680
10 I H589 am my beloved's H1730 , and his desire H8669 is toward H5921 me.
11 Come H1980 , my beloved, H1730 let us go forth H3318 into the field; H7704 let us lodge H3885 in the villages. H3723
12 Let us get up early H7925 to the vineyards; H3754 let us see H7200 if H518 the vine H1612 flourish, H6524 whether the tender grape H5563 appear, H6524 and the pomegranates H7416 bud forth: H5132 there H8033 will I give H5414 thee H853 my loves. H1730
13 The mandrakes H1736 give H5414 a smell, H7381 and at H5921 our gates H6607 are all manner H3605 of pleasant H4022 fruits , new H2319 and H1571 old, H3465 which I have laid up H6845 for thee , O my beloved. H1730
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×