Bible Versions
Bible Books

Zechariah 1:19 (MOV) Malayalam Old BSI Version

1 ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തില്‍ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
2 യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
3 ആകയാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4 നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
5 നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ സദാകാലം ജീവിച്ചിരിക്കുമോ?
6 എന്നാല്‍ ഞാന്‍ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
7 ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടില്‍ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
8 ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
9 യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന്‍ ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
10 എന്നാല്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന പുരുഷന്‍ ഇവര്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവര്‍ തന്നേ എന്നു ഉത്തരം പറഞ്ഞു.
11 അവര്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന യഹോവയുടെ ദൂതനോടുഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു, സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
12 എന്നാറെ യഹോവയുടെ ദൂതന്‍ സൈന്യങ്ങളുടെ യഹോവേ, എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
13 അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14 എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.
15 ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതില്‍ പണിയും; യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
17 നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ പട്ടണങ്ങള്‍ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
1 In the eighth H8066 month, H2320 in the second H8147 year H8141 of Darius, H1867 came H1961 the word H1697 of the LORD H3068 unto H413 Zechariah, H2148 the son H1121 of Berechiah, H1296 the son H1121 of Iddo H5714 the prophet, H5030 saying, H559
2 The LORD H3068 hath been sore displeased H7107 H7110 with H5921 your fathers. H1
3 Therefore say H559 thou unto H413 them, Thus H3541 saith H559 the LORD H3068 of hosts; H6635 Turn H7725 ye unto H413 me, saith H5002 the LORD H3068 of hosts, H6635 and I will turn H7725 unto H413 you, saith H559 the LORD H3068 of hosts. H6635
4 Be H1961 ye not H408 as your fathers, H1 unto H413 whom H834 the former H7223 prophets H5030 have cried, H7121 saying, H559 Thus H3541 saith H559 the LORD H3068 of hosts; H6635 Turn H7725 ye now H4994 from your evil H7451 ways H4480 H1870 , and from your evil H7451 doings: H4611 but they did not H3808 hear, H8085 nor H3808 hearken H7181 unto H413 me, saith H5002 the LORD. H3068
5 Your fathers, H1 where H346 are they H1992 ? and the prophets, H5030 do they live H2421 forever H5769 ?
6 But H389 my words H1697 and my statutes, H2706 which H834 I commanded H6680 H853 my servants H5650 the prophets, H5030 did they not H3808 take hold H5381 of your fathers H1 ? and they returned H7725 and said, H559 Like as H834 the LORD H3068 of hosts H6635 thought H2161 to do H6213 unto us , according to our ways, H1870 and according to our doings, H4611 so H3651 hath he dealt H6213 with H854 us.
7 Upon the four H702 and twentieth H6242 day H3117 of the eleventh H6249 H6240 month, H2320 which H1931 is the month H2320 Sebat, H7627 in the second H8147 year H8141 of Darius, H1867 came H1961 the word H1697 of the LORD H3068 unto H413 Zechariah, H2148 the son H1121 of Berechiah, H1296 the son H1121 of Iddo H5714 the prophet, H5030 saying, H559
8 I saw H7200 by night, H3915 and behold H2009 a man H376 riding H7392 upon H5921 a red H122 horse, H5483 and he H1931 stood H5975 among H996 the myrtle trees H1918 that H834 were in the bottom; H4699 and behind H310 him were there red H122 horses, H5483 speckled, H8320 and white. H3836
9 Then said H559 I , O my lord, H113 what H4100 are these H428 ? And the angel H4397 that talked H1696 with me said H559 unto H413 me, I H589 will show H7200 thee what H4100 these H428 be .
10 And the man H376 that stood H5975 among H996 the myrtle trees H1918 answered H6030 and said, H559 These H428 are they whom H834 the LORD H3068 hath sent H7971 to walk to and fro H1980 through the earth. H776
11 And they answered H6030 H853 the angel H4397 of the LORD H3068 that stood H5975 among H996 the myrtle trees, H1918 and said, H559 We have walked to and fro H1980 through the earth, H776 and, behold, H2009 all H3605 the earth H776 sitteth still, H3427 and is at rest. H8252
12 Then the angel H4397 of the LORD H3068 answered H6030 and said, H559 O LORD H3068 of hosts, H6635 how long H5704 H4970 wilt thou H859 not H3808 have mercy on H7355 H853 Jerusalem H3389 and on the cities H5892 of Judah, H3063 against which H834 thou hast had indignation H2194 these H2088 threescore and ten H7657 years H8141 ?
13 And the LORD H3068 answered H6030 H853 the angel H4397 that talked H1696 with me with good H2896 words H1697 and comfortable H5150 words. H1697
14 So the angel H4397 that communed H1696 with me said H559 unto H413 me, Cry H7121 thou, saying, H559 Thus H3541 saith H559 the LORD H3068 of hosts; H6635 I am jealous H7065 for Jerusalem H3389 and for Zion H6726 with a great H1419 jealousy. H7068
15 And I H589 am very H1419 sore displeased H7107 H7110 with H5921 the heathen H1471 that are at ease: H7600 for H834 I H589 was but a little H4592 displeased, H7107 and they H1992 helped H5826 forward the affliction. H7451
16 Therefore H3651 thus H3541 saith H559 the LORD; H3068 I am returned H7725 to Jerusalem H3389 with mercies: H7356 my house H1004 shall be built H1129 in it, saith H5002 the LORD H3068 of hosts, H6635 and a line H6957 shall be stretched forth H5186 upon H5921 Jerusalem. H3389
17 Cry H7121 yet, H5750 saying, H559 Thus H3541 saith H559 the LORD H3068 of hosts; H6635 My cities H5892 through prosperity H4480 H2896 shall yet H5750 be spread abroad; H6327 and the LORD H3068 shall yet H5750 comfort H5162 H853 Zion, H6726 and shall yet H5750 choose H977 Jerusalem. H3389
18 Then lifted I up H5375 H853 mine eyes, H5869 and saw, H7200 and behold H2009 four H702 horns. H7161
19 And I said H559 unto H413 the angel H4397 that talked H1696 with me, What H4100 be these H428 ? And he answered H559 H413 me, These H428 are the horns H7161 which H834 have scattered H2219 H853 Judah, H3063 H853 Israel, H3478 and Jerusalem. H3389
20 And the LORD H3068 showed H7200 me four H702 carpenters. H2796
21 Then said H559 I, What H4100 come H935 these H428 to do H6213 ? And he spoke, H559 saying, H559 These H428 are the horns H7161 which H834 have scattered H2219 H853 Judah, H3063 so that no H3808 man H376 did lift up H5375 his head: H7218 but these H428 are come H935 to frighten H2729 them , to cast out H3034 H853 the horns H7161 of the Gentiles, H1471 which lifted up H5375 their horn H7161 over H413 the land H776 of Judah H3063 to scatter H2219 it.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×