Bible Versions
Bible Books

Zephaniah 3:5 (MOV) Malayalam Old BSI Version

1 മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!
2 അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയില്‍ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.
3 അതിന്നകത്തു അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍; അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.
4 അതിന്റെ പ്രവാചകന്മാര്‍ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാല്‍ക്കാരം ചെയ്തിരിക്കുന്നു.
5 യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവന്‍ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവന്‍ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.
6 ഞാന്‍ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങള്‍ ശൂന്യമായിരിക്കുന്നു; ഞാന്‍ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങള്‍ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.
7 നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാല്‍ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെ ഒക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ ഒക്കെയും ചെയ്തുപോന്നു.
8 അതുകൊണ്ടു ഞാന്‍ സാക്ഷിയായി എഴുന്നേലക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിന്‍ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേര്‍ക്കുംവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു; സര്‍വ്വഭൂമിയും എന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും.
9 അപ്പോള്‍ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും നിര്‍മ്മലമായുള്ള അധരങ്ങളെ വരുത്തും.
10 കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികള്‍, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും.
11 അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ ഇനി ഗര്‍വ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളില്‍ ലജ്ജിക്കേണ്ടിവരികയില്ല.
12 ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവര്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും.
13 യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല; ഭോഷകുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായില്‍ ഉണ്ടാകയില്ല; അവര്‍ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
14 സീയോന്‍ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആര്‍പ്പിടുക; യെരൂശലേം പുത്രിയേ, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
15 യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല.
16 അന്നാളില്‍ അവര്‍ യെരൂശലേമിനോടുഭയപ്പെടരുതെന്നും സീയോനോടുഅധൈര്യപ്പെടരുതെന്നും പറയും.
17 നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
18 ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാന്‍ ചേര്‍ത്തുകൊള്ളും.
19 നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
20 കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയില്‍ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുംമെന്നു യഹോവ അരുളിച്ചെയ്യുന്നു.
1 Woe H1945 to her that is filthy H4784 and polluted, H1351 to the oppressing H3238 city H5892 !
2 She obeyed H8085 not H3808 the voice; H6963 she received H3947 not H3808 correction; H4148 she trusted H982 not H3808 in the LORD; H3068 she drew not near H7126 H3808 to H413 her God. H430
3 Her princes H8269 within H7130 her are roaring H7580 lions; H738 her judges H8199 are evening H6153 wolves; H2061 they gnaw not the bones H1633 H3808 till the morrow. H1242
4 Her prophets H5030 are light H6348 and treacherous H900 persons: H376 her priests H3548 have polluted H2490 the sanctuary, H6944 they have done violence H2554 to the law. H8451
5 The just H6662 LORD H3068 is in the midst H7130 thereof ; he will not H3808 do H6213 iniquity: H5766 every morning H1242 H1242 doth he bring H5414 his judgment H4941 to light, H216 he faileth H5737 not; H3808 but the unjust H5767 knoweth H3045 no H3808 shame. H1322
6 I have cut off H3772 the nations: H1471 their towers H6438 are desolate; H8074 I made their streets waste H2717 H2351 , that none H4480 H1097 passeth by: H5674 their cities H5892 are destroyed, H6658 so that there is no H4480 H1097 man, H376 that there is none H4480 H369 inhabitant. H3427
7 I said, H559 Surely H389 thou wilt fear H3372 me , thou wilt receive H3947 instruction; H4148 so their dwelling H4583 should not H3808 be cut off, H3772 howsoever H3605 H834 I punished H6485 H5921 them: but H403 they rose early, H7925 and corrupted H7843 all H3605 their doings. H5949
8 Therefore H3651 wait H2442 ye upon me, saith H5002 the LORD, H3068 until the day H3117 that I rise up H6965 to the prey: H5706 for H3588 my determination H4941 is to gather H622 the nations, H1471 that I may assemble H6908 the kingdoms, H4467 to pour H8210 upon H5921 them mine indignation, H2195 even all H3605 my fierce H2740 anger: H639 for H3588 all H3605 the earth H776 shall be devoured H398 with the fire H784 of my jealousy. H7068
9 For H3588 then H227 will I turn H2015 to H413 the people H5971 a pure H1305 language, H8193 that they may all H3605 call H7121 upon the name H8034 of the LORD, H3068 to serve H5647 him with one H259 consent. H7926
10 From beyond H4480 H5676 the rivers H5104 of Ethiopia H3568 my suppliants, H6282 even the daughter H1323 of my dispersed, H6327 shall bring H2986 mine offering. H4503
11 In that H1931 day H3117 shalt thou not H3808 be ashamed H954 for all H4480 H3605 thy doings, H5949 wherein H834 thou hast transgressed H6586 against me: for H3588 then H227 I will take away H5493 out of the midst H4480 H7130 of thee them that rejoice H5947 in thy pride, H1346 and thou shalt no H3808 more H3254 H5750 be haughty H1361 because of my holy H6944 mountain. H2022
12 I will also leave H7604 in the midst H7130 of thee an afflicted H6041 and poor H1800 people, H5971 and they shall trust H2620 in the name H8034 of the LORD. H3068
13 The remnant H7611 of Israel H3478 shall not H3808 do H6213 iniquity, H5766 nor H3808 speak H1696 lies; H3577 neither H3808 shall a deceitful H8649 tongue H3956 be found H4672 in their mouth: H6310 for H3588 they H1992 shall feed H7462 and lie down, H7257 and none H369 shall make them afraid. H2729
14 Sing H7442 , O daughter H1323 of Zion; H6726 shout, H7321 O Israel; H3478 be glad H8055 and rejoice H5937 with all H3605 the heart, H3820 O daughter H1323 of Jerusalem. H3389
15 The LORD H3068 hath taken away H5493 thy judgments, H4941 he hath cast out H6437 thine enemy: H341 the king H4428 of Israel, H3478 even the LORD, H3068 is in the midst H7130 of thee : thou shalt not H3808 see H7200 evil H7451 any more. H5750
16 In that H1931 day H3117 it shall be said H559 to Jerusalem, H3389 Fear H3372 thou not: H408 and to Zion, H6726 Let not H408 thine hands H3027 be slack. H7503
17 The LORD H3068 thy God H430 in the midst H7130 of thee is mighty; H1368 he will save, H3467 he will rejoice H7797 over H5921 thee with joy; H8057 he will rest H2790 in his love, H160 he will joy H1523 over H5921 thee with singing. H7440
18 I will gather H622 them that are sorrowful H3013 for the solemn assembly H4480 H4150 , who are H1961 of H4480 thee, to whom the reproach H2781 of H5921 it was a burden. H4864
19 Behold H2009 , at that H1931 time H6256 I will undo H6213 H853 all H3605 that afflict H6031 thee : and I will save H3467 H853 her that halteth, H6760 and gather H6908 her that was driven out; H5080 and I will get H7760 them praise H8416 and fame H8034 in every H3605 land H776 where they have been put to shame. H1322
20 At that H1931 time H6256 will I bring H935 you again , even in the time H6256 that I gather H6908 you: for H3588 I will make H5414 you a name H8034 and a praise H8416 among all H3605 people H5971 of the earth, H776 when I turn back H7725 H853 your captivity H7622 before your eyes, H5869 saith H559 the LORD. H3068
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×