Bible Versions
Bible Books

Isaiah 57:16 (MOV) Malayalam Old BSI Version

1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർ‍ത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.
2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
3 ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.
4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർ‍ന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
5 നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻ ‍കീഴിലും ജ്വലിച്ചു, പാറപ്പിളർ‍പ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
6 തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകർ‍ന്നു ഭോജനബലി അർ‍പ്പിച്ചിരിക്കുന്നതു? വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.
8 കതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവർ‍ക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
9 നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർ‍ഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.
10 വഴിയുടെ ദൂരംകൊണ്ടു നീ തളർ‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.
11 കപടം കാണിപ്പാനും എന്നെ ഓർ‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?
12 നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.
13 നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർ‍വ്വതത്തെ കൈവശമാക്കും.
14 നികത്തുവിൻ‍, നികത്തുവിൻ‍, വഴി ഒരുക്കുവിൻ‍; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടർ‍ച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.
15 ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
16 ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചു പോകുമല്ലോ.
17 അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ‍ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.
18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവർ‍ക്കു, അവരുടെ ദുഃഖിതന്മാർ‍ക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും;
19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.
20 ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
21 ദുഷ്ടന്മാർ‍ക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.
1 The righteous H6662 perisheth H6 VQQ3MS , and no H369 W-NPAR man H376 NMS layeth H7760 VQQ3MS it to H5921 PREP heart H3820 NMS : and merciful H2617 NMS men H376 NMS are taken away H622 , none H369 considering H995 that H3588 CONJ the righteous H6662 is taken away H622 from M-CMP the evil H7451 D-AFS to come .
2 He shall enter H935 VQY3MS into peace H7965 NMS : they shall rest H5117 VQY3MP in H5921 PREP their beds H4904 , each one walking H1980 in his uprightness H5228 .
3 But draw near H7126 hither H2008 ADV , ye H859 W-PPRO-2MP sons H1121 of the sorceress H6049 , the seed H2233 NMS of the adulterer H5003 and the whore H2181 .
4 Against H5921 PREP whom H4310 IPRO do ye sport yourselves H6026 ? against H5921 PREP whom H4310 IPRO make ye a wide H7337 mouth H6310 , and draw out H748 the tongue H3956 NMS ? are ye H859 PPRO-2MS not H3808 children H3206 of transgression H6588 NMS , a seed H2233 NMS of falsehood H8267 ,
5 Inflaming yourselves H2552 with idols H410 under H8478 NMS every H3605 NMS green H7488 tree H6086 NMS , slaying H7819 the children H3206 in the valleys H5158 under H8478 NMS the clefts H5585 of the rocks H5553 ?
6 Among the smooth H2511 stones of the stream H5158 NMS is thy portion H2506 ; they H1992 PPRO-3MP , they H1992 PPRO-3MP are thy lot H1486 : even H1571 CONJ to them hast thou poured H8210 a drink offering H5262 , thou hast offered H5927 a meat offering H4503 NFS . Should I receive comfort H5162 in H5921 these H428 PMP ?
7 Upon H5921 PREP a lofty H1364 AMS and high H5375 mountain H2022 CMS hast thou set H7760 thy bed H4904 : even H1571 CONJ thither H8033 ADV wentest thou up H5927 to offer H2076 sacrifice H2077 .
8 Behind H310 W-ADV the doors H1817 also and the posts H4201 hast thou set up H7760 thy remembrance H2146 : for H3588 CONJ thou hast discovered H1540 thyself to another than H854 me , and art gone up H5927 ; thou hast enlarged H7337 thy bed H4904 , and made H3772 thee a covenant with H4480 them ; thou lovedst H157 their bed H4904 where H3027 NFS thou sawest H2372 it .
9 And thou wentest H7788 to the king H4428 with ointment H8081 , and didst increase H7235 thy perfumes H7547 , and didst send H7971 thy messengers H6735 far off H5704 PREP , and didst debase H8213 thyself even unto H5704 PREP hell H7585 .
10 Thou art wearied H3021 in the greatness H7230 of thy way H1870 ; yet saidst H559 VQQ2FS thou not H3808 NADV , There is no hope H2976 : thou hast found H4672 the life H2416 CFS of thine hand H3027 ; therefore H3651 ADV thou wast not H3808 NADV grieved H2470 .
11 And of whom H4310 IPRO hast thou been afraid H1672 or feared H3372 , that H3588 CONJ thou hast lied H3576 , and hast not H3808 NADV remembered H2142 me , nor H3808 NADV laid H7760 it to H5921 PREP thy heart H3820 ? have not H3808 ADV I H589 PPRO-1MS held my peace H2814 even of old H5769 , and thou fearest H3372 me not H3808 NADV ?
12 I H589 PPRO-1MS will declare H5046 VHY3MS thy righteousness H6666 , and thy works H4639 ; for they shall not H3808 W-NPAR profit H3276 thee .
13 When thou criest H2199 , let thy companies H6899 deliver H5337 thee ; but the wind H7307 NFS shall carry them all away H5375 VQY3MS ; vanity H1892 NMS shall take H3947 them : but he that putteth his trust H2620 in me shall possess H5157 the land H776 GFS , and shall inherit H3423 my holy H6944 mountain H2022 CMS ;
14 And shall say H559 , Cast ye up H5549 , cast ye up H5549 , prepare H6437 the way H1870 NMS , take up H7311 the stumblingblock H4383 out of the way H1870 of my people H5971 .
15 For H3588 CONJ thus H3541 saith H559 VQQ3MS the high H7311 and lofty One H5375 that inhabiteth H7931 VQPMS eternity H5703 NMS , whose name H8034 CMS-3MS is Holy H6918 ; I dwell H7931 in the high H4791 and holy H6918 place , with H854 W-PART him also that is of a contrite H1793 and humble H8217 spirit H7307 NFS , to revive H2421 the spirit H7307 NFS of the humble H8217 AMP , and to revive H2421 the heart H3820 NMS of the contrite ones H1792 .
16 For H3588 CONJ I will not H3808 NADV contend H7378 forever H5769 L-NMS , neither H3808 W-NADV will I be always wroth H7107 : for H3588 CONJ the spirit H7307 NFS should fail H5848 before H6440 me , and the souls H5397 which I H589 PPRO-1MS have made H6213 VQQ1MS .
17 For the iniquity H5771 of his covetousness H1215 was I wroth H7107 , and smote H5221 him : I hid H5641 me , and was wroth H7107 , and he went H1980 W-VQY3MS on frowardly H7726 in the way H1870 B-NMS of his heart H3820 CMS-3MS .
18 I have seen H7200 VQQ1MS his ways H1870 CMP-3MS , and will heal H7495 him : I will lead H5148 him also , and restore H7999 W-VPY1MS comforts H5150 unto him and to his mourners H57 .
19 I create H1254 the fruit H5108 of the lips H8193 ; Peace H7965 NMS , peace H7965 NMS to him that is far off H7350 , and to him that is near H7138 , saith H559 VQQ3MS the LORD H3068 EDS ; and I will heal H7495 him .
20 But the wicked H7563 are like the troubled H1644 sea H3220 , when H3588 CONJ it cannot H3201 rest H8252 , whose waters H4325 cast up H1644 mire H7516 and dirt H2916 .
21 There is no H369 NPAR peace H7965 NMS , saith H559 VQQ3MS my God H430 , to the wicked H7563 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×