|
|
1. രക്തപാതകങ്ങളുടെ പട്ടണത്തിന്നു അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവർച്ച വിട്ടുപോകുന്നതുമില്ല.
|
1. Woe H1945 to the bloody H1818 city H5892 ! it is all H3605 full H4392 of lies H3585 and robbery H6563 ; the prey H2964 departeth H4185 not H3808 ;
|
2. ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങൾ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകൾ; ഓടുന്ന രഥങ്ങൾ!
|
2. The noise H6963 of a whip H7752 , and the noise H6963 of the rattling H7494 of the wheels H212 , and of the prancing H1725 horses H5483 , and of the jumping H7540 chariots H4818 .
|
3. കുതിരകയറുന്ന കുതിരച്ചേവകർ; ജ്വലിക്കുന്ന വാൾ; മിന്നുന്ന കുന്തം; അനേകനിഹതന്മാർ; അനവധി ശവങ്ങൾ; പിണങ്ങൾക്കു കണക്കില്ല; അവർ പിണങ്ങൾ തടഞ്ഞു വീഴുന്നു.
|
3. The horseman H6571 lifteth up H5927 both the bright H3851 sword H2719 and the glittering H1300 spear H2595 : and there is a multitude H7230 of slain H2491 , and a great number H3514 of carcasses H6297 ; and there is none H369 end H7097 of their corpses H1472 ; they stumble H3782 upon their corpses H1472 :
|
4. പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൌന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വംനിമിത്തം തന്നേ ഇങ്ങനെ ഭവിച്ചതു.
|
4. Because of the multitude H4480 H7230 of the whoredoms H2183 of the well favored H2896 H2580 harlot H2181 , the mistress H1172 of witchcrafts H3785 , that selleth H4376 nations H1471 through her whoredoms H2183 , and families H4940 through her witchcrafts H3785 .
|
5. ഞാൻ നിന്റെ നേരെ വരും, ഞാൻ നിന്റെ വസ്ത്രാഗ്രങ്ങളെ നിന്റെ മുഖംവരെ പൊക്കി ജാതികളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
|
5. Behold H2009 , I am against H413 thee, saith H5002 the LORD H3068 of hosts H6635 ; and I will discover H1540 thy skirts H7757 upon H5921 thy face H6440 , and I will show H7200 the nations H1471 thy nakedness H4626 , and the kingdoms H4467 thy shame H7036 .
|
6. ഞാൻ അമേദ്ധ്യം നിന്റെ മേൽ എറിഞ്ഞു നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.
|
6. And I will cast H7993 abominable filth H8251 upon H5921 thee , and make thee vile H5034 , and will set H7760 thee as a gazingstock H7210 .
|
7. അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
|
7. And it shall come to pass H1961 , that all H3605 they that look upon H7200 thee shall flee H5074 from H4480 thee , and say H559 , Nineveh H5210 is laid waste H7703 : who H4310 will bemoan H5110 her? whence H4480 H370 shall I seek H1245 comforters H5162 for thee?
|
8. നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാൾ നീ ഉത്തമ ആകുന്നുവോ?
|
8. Art thou better H3190 than populous H528 No H4480 H4996 , that was situate H3427 among the rivers H2975 , that had the waters H4325 round about H5439 it, whose H834 rampart H2426 was the sea H3220 , and her wall H2346 was from the sea H4480 H3220 ?
|
9. കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
|
9. Ethiopia H3568 and Egypt H4714 were her strength H6109 , and it was infinite H369 H7097 ; Put H6316 and Lubim H3864 were H1961 thy helpers H5833 .
|
10. എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
|
10. Yet H1571 was she H1931 carried away H1473 , she went H1980 into captivity H7628 : her young children H5768 also H1571 were dashed in pieces H7376 at the top H7218 of all H3605 the streets H2351 : and they cast H3032 lots H1486 for H5921 her honorable men H3513 , and all H3605 her great men H1419 were bound H7576 in chains H2131 .
|
11. അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
|
11. Thou H859 also H1571 shalt be drunken H7937 : thou shalt be H1961 hid H5956 , thou H859 also H1571 shalt seek H1245 strength H4581 because of the enemy H4480 H341 .
|
12. നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾ പോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
|
12. All H3605 thy strongholds H4013 shall be like fig trees H8384 with H5973 the firstripe figs H1061 : if H518 they be shaken H5128 , they shall even fall H5307 into H5921 the mouth H6310 of the eater H398 .
|
13. നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീർന്നിരിക്കുന്നു.
|
13. Behold H2009 , thy people H5971 in the midst H7130 of thee are women H802 : the gates H8179 of thy land H776 shall be set wide open H6605 H6605 unto thine enemies H341 : the fire H784 shall devour H398 thy bars H1280 .
|
14. നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
|
14. Draw H7579 thee waters H4325 for the siege H4692 , fortify H2388 thy strongholds H4013 : go H935 into clay H2916 , and tread H7429 the mortar H2563 , make strong H2388 the brickkiln H4404 .
|
15. അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാൾ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
|
15. There H8033 shall the fire H784 devour H398 thee ; the sword H2719 shall cut thee off H3772 , it shall eat thee up H398 like the cankerworm H3218 : make thyself many H3513 as the cankerworm H3218 , make thyself many H3513 as the locusts H697 .
|
16. നിന്റെ വർത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലൊ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു.
|
16. Thou hast multiplied H7235 thy merchants H7402 above the stars H4480 H3556 of heaven H8064 : the cankerworm H3218 spoileth H6584 , and flieth away H5774 .
|
17. നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശിതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
|
17. Thy crowned H4502 are as the locusts H697 , and thy captains H2951 as the great grasshoppers H1462 H1462 , which camp H2583 in the hedges H1448 in the cold H7135 day H3117 , but when the sun H8121 ariseth H2224 they flee away H5074 , and their place H4725 is not known H3045 H3808 where H335 they are .
|
18. അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർപ്പാൻ ആരുമില്ല.
|
18. Thy shepherds H7462 slumber H5123 , O king H4428 of Assyria H804 : thy nobles H117 shall dwell H7931 in the dust : thy people H5971 is scattered H6335 upon H5921 the mountains H2022 , and no man H369 gathereth H6908 them .
|
19. നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
|
19. There is no H369 healing H3545 of thy bruise H7667 ; thy wound H4347 is grievous H2470 : all H3605 that hear H8085 the bruit H8088 of thee shall clap H8628 the hands H3709 over H5921 thee: for H3588 upon H5921 whom H4310 hath not H3808 thy wickedness H7451 passed H5674 continually H8548 ?
|