|
|
1. ശലോമോൻ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
|
1. But king H4428 Solomon H8010 loved H157 many H7227 strange H5237 women H802 , together with H854 the daughter H1323 of Pharaoh H6547 , women of the Moabites H4125 , Ammonites H5984 , Edomites H130 , Zidonians H6722 , and Hittites H2850 ;
|
2. നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
|
2. Of H4480 the nations H1471 concerning which H834 the LORD H3068 said H559 unto H413 the children H1121 of Israel H3478 , Ye shall not H3808 go in H935 to them, neither H3808 shall they H1992 come in H935 unto you: for surely H403 they will turn away H5186 H853 your heart H3824 after H310 their gods H430 : Solomon H8010 cleaved H1692 unto these in love H157 .
|
3. അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
|
3. And he had H1961 seven H7651 hundred H3967 wives H802 , princesses H8282 , and three H7969 hundred H3967 concubines H6370 : and his wives H802 turned away H5186 H853 his heart H3820 .
|
4. എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
|
4. For it came to pass H1961 , when H6256 Solomon H8010 was old H2209 , that his wives H802 turned away H5186 H853 his heart H3824 after H310 other H312 gods H430 : and his heart H3824 was H1961 not H3808 perfect H8003 with H5973 the LORD H3068 his God H430 , as was the heart H3824 of David H1732 his father H1 .
|
5. ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു
|
5. For Solomon H8010 went H1980 after H310 Ashtoreth H6253 the goddess H430 of the Zidonians H6722 , and after H310 Milcom H4445 the abomination H8251 of the Ammonites H5984 .
|
6. തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
|
6. And Solomon H8010 did H6213 evil H7451 in the sight H5869 of the LORD H3068 , and went not fully H3808 H4390 after H310 the LORD H3068 , as did David H1732 his father H1 .
|
7. അന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
|
7. Then H227 did Solomon H8010 build H1129 a high place H1116 for Chemosh H3645 , the abomination H8251 of Moab H4124 , in the hill H2022 that H834 is before H5921 H6440 Jerusalem H3389 , and for Molech H4432 , the abomination H8251 of the children H1121 of Ammon H5983 .
|
8. തങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
|
8. And likewise H3651 did H6213 he for all H3605 his strange H5237 wives H802 , which burnt incense H6999 and sacrificed H2076 unto their gods H430 .
|
9. തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
|
9. And the LORD H3068 was angry H599 with Solomon H8010 , because H3588 his heart H3824 was turned H5186 from H4480 H5973 the LORD H3068 God H430 of Israel H3478 , which had appeared H7200 unto H413 him twice H6471 ,
|
10. യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
|
10. And had commanded H6680 H413 him concerning H5921 this H2088 thing H1697 , that he should not H1115 go H1980 after H310 other H312 gods H430 : but he kept H8104 not H3808 H853 that which H834 the LORD H3068 commanded H6680 .
|
11. യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
|
11. Wherefore the LORD H3068 said H559 unto Solomon H8010 , Forasmuch H3282 as H834 this H2063 is H1961 done of H5973 thee , and thou hast not H3808 kept H8104 my covenant H1285 and my statutes H2708 , which H834 I have commanded H6680 H5921 thee , I will surely rend H7167 H7167 H853 the kingdom H4467 from H4480 H5921 thee , and will give H5414 it to thy servant H5650 .
|
12. എങ്കിലും നിന്റെ അപ്പനായ ദാവീദിൻ നിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
|
12. Notwithstanding H389 in thy days H3117 I will not H3808 do H6213 it for David thy father's sake H4616 H1732 H1 : but I will rend H7167 it out of the hand H4480 H3027 of thy son H1121 .
|
13. എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻ നിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന്നു കൊടുക്കും.
|
13. Howbeit H7535 I will not H3808 rend away H7167 H853 all H3605 the kingdom H4467 ; but will give H5414 one H259 tribe H7626 to thy son H1121 for David my servant's sake H4616 H1732 H5650 , and for Jerusalem's sake H4616 H3389 which H834 I have chosen H977 .
|
14. യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
|
14. And the LORD H3068 stirred up H6965 an adversary H7854 unto Solomon H8010 , H853 Hadad H1908 the Edomite H130 : he H1931 was of the king's seed H4480 H2233 H4428 in Edom H123 .
|
15. ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ--
|
15. For it came to pass H1961 , when David H1732 was H1961 in H853 Edom H123 , and Joab H3097 the captain H8269 of the host H6635 was gone up H5927 to bury H6912 H853 the slain H2491 , after he had smitten H5221 every H3605 male H2145 in Edom H123 ;
|
16. എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു--
|
16. ( For H3588 six H8337 months H2320 did Joab H3097 remain H3427 there H8033 with all H3605 Israel H3478 , until H5704 he had cut off H3772 every H3605 male H2145 in Edom H123 :)
|
17. ഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
|
17. That Hadad H111 fled H1272 , he H1931 and certain H376 Edomites H129 of his father's servants H4480 H5650 H1 with H854 him , to go H935 into Egypt H4714 ; Hadad H1908 being yet a little H6996 child H5288 .
|
18. അവർ മിദ്യാനിൽ നിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
|
18. And they arose H6965 out of Midian H4480 H4080 , and came H935 to Paran H6290 : and they took H3947 men H376 with H5973 them out of Paran H4480 H6290 , and they came H935 to Egypt H4714 , unto H413 Pharaoh H6547 king H4428 of Egypt H4714 ; which gave H5414 him a house H1004 , and appointed H559 him victuals H3899 , and gave H5414 him land H776 .
|
19. ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവൻ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
|
19. And Hadad H1908 found H4672 great H3966 favor H2580 in the sight H5869 of Pharaoh H6547 , so that he gave H5414 him to wife H802 H853 the sister H269 of his own wife H802 , the sister H269 of Tahpenes H8472 the queen H1377 .
|
20. തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
|
20. And the sister H269 of Tahpenes H8472 bore H3205 him H853 Genubath H1592 his son H1121 , whom Tahpenes H8472 weaned H1580 in H8432 Pharaoh H6547 's house H1004 : and Genubath H1592 was H1961 in Pharaoh H6547 's household H1004 among H8432 the sons H1121 of Pharaoh H6547 .
|
21. ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോടു: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
|
21. And when Hadad H1908 heard H8085 in Egypt H4714 that H3588 David H1732 slept H7901 with H5973 his fathers H1 , and that H3588 Joab H3097 the captain H8269 of the host H6635 was dead H4191 , Hadad H1908 said H559 to H413 Pharaoh H6547 , Let me depart H7971 , that I may go H1980 to H413 mine own country H776 .
|
22. ഫറവോൻ അവനോടു: നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കൽ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
|
22. Then Pharaoh H6547 said H559 unto him, But H3588 what H4100 hast thou H859 lacked H2638 with H5973 me, that, behold H2009 , thou seekest H1245 to go H1980 to H413 thine own country H776 ? And he answered H559 , Nothing H3808 : howbeit H3588 let me go in any wise H7971 H7971 .
|
23. ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
|
23. And God H430 stirred him up H6965 another adversary H7854 , H853 Rezon H7331 the son H1121 of Eliadah H450 , which H834 fled H1272 from H4480 H854 his lord H113 Hadadezer H1909 king H4428 of Zobah H6678 :
|
24. ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
|
24. And he gathered H6908 men H376 unto H5921 him , and became H1961 captain H8269 over a band H1416 , when David H1732 slew H2026 them of Zobah : and they went H1980 to Damascus H1834 , and dwelt H3427 therein , and reigned H4427 in Damascus H1834 .
|
25. ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായിവാണു.
|
25. And he was H1961 an adversary H7854 to Israel H3478 all H3605 the days H3117 of Solomon H8010 , beside H854 the mischief H7451 that H834 Hadad H1908 did : and he abhorred H6973 Israel H3478 , and reigned H4427 over H5921 Syria H758 .
|
26. സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
|
26. And Jeroboam H3379 the son H1121 of Nebat H5028 , an Ephrathite H673 of H4480 Zereda H6868 , Solomon H8010 's servant H5650 , whose mother H517 's name H8034 was Zeruah H6871 , a widow H490 woman H802 , even he lifted up H7311 his hand H3027 against the king H4428 .
|
27. അവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
|
27. And this H2088 was the cause H1697 that H834 he lifted up H7311 his hand H3027 against the king H4428 : Solomon H8010 built H1129 H853 Millo H4407 , and repaired H5462 H853 the breaches H6556 of the city H5892 of David H1732 his father H1 .
|
28. എന്നാൽ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
|
28. And the man H376 Jeroboam H3379 was a mighty H1368 man of valor H2428 : and Solomon H8010 seeing H7200 H853 the young man H5288 that H3588 he H1931 was industrious H6213 H4399 , he made him ruler H6485 H853 over all H3605 the charge H5447 of the house H1004 of Joseph H3130 .
|
29. ആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
|
29. And it came to pass H1961 at that H1931 time H6256 when Jeroboam H3379 went out H3318 of Jerusalem H4480 H3389 , that the prophet H5030 Ahijah H281 the Shilonite H7888 found H4672 him in the way H1870 ; and he H1931 had clad himself H3680 with a new H2319 garment H8008 ; and they two H8147 were alone H905 in the field H7704 :
|
30. അഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
|
30. And Ahijah H281 caught H8610 the new H2319 garment H8008 that H834 was on H5921 him , and rent H7167 it in twelve H8147 H6240 pieces H7168 :
|
31. യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
|
31. And he said H559 to Jeroboam H3379 , Take H3947 thee ten H6235 pieces H7168 : for H3588 thus H3541 saith H559 the LORD H3068 , the God H430 of Israel H3478 , Behold H2009 , I will rend H7167 H853 the kingdom H4467 out of the hand H4480 H3027 of Solomon H8010 , and will give H5414 H853 ten H6235 tribes H7626 to thee:
|
32. എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
|
32. (But he shall have H1961 one H259 tribe H7626 for my servant David's sake H4616 H1732 H5650 , and for Jerusalem's sake H4616 H3389 , the city H5892 which H834 I have chosen H977 out of all H4480 H3605 the tribes H7626 of Israel H3478 :)
|
33. അവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
|
33. Because H3282 that H834 they have forsaken H5800 me , and have worshiped H7812 Ashtoreth H6253 the goddess H430 of the Zidonians H6721 , Chemosh H3645 the god H430 of the Moabites H4124 , and Milcom H4445 the god H430 of the children H1121 of Ammon H5983 , and have not H3808 walked H1980 in my ways H1870 , to do H6213 that which is right H3477 in mine eyes H5869 , and to keep my statutes H2708 and my judgments H4941 , as did David H1732 his father H1 .
|
34. എന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്നു എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
|
34. Howbeit I will not H3808 take H3947 H853 the whole H3605 kingdom H4467 out of his hand H4480 H3027 : but H3588 I will make H7896 him prince H5387 all H3605 the days H3117 of his life H2416 for David my servant's sake H4616 H1732 H5650 , whom H834 H853 I chose H977 , because H834 he kept H8104 my commandments H4687 and my statutes H2708 :
|
35. എങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
|
35. But I will take H3947 the kingdom H4410 out of his son's hand H4480 H3027 H1121 , and will give H5414 it unto thee, even H853 ten H6235 tribes H7626 .
|
36. എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
|
36. And unto his son H1121 will I give H5414 one H259 tribe H7626 , that H4616 David H1732 my servant H5650 may have H1961 a light H5216 always H3605 H3117 before H6440 me in Jerusalem H3389 , the city H5892 which H834 I have chosen H977 me to put H7760 my name H8034 there H8033 .
|
37. നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ എടുത്തിരിക്കുന്നു.
|
37. And I will take H3947 thee , and thou shalt reign H4427 according to all H3605 that H834 thy soul H5315 desireth H183 , and shalt be H1961 king H4428 over H5921 Israel H3478 .
|
38. ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
|
38. And it shall be H1961 , if H518 thou wilt hearken unto H8085 H853 all H3605 that H834 I command H6680 thee , and wilt walk H1980 in my ways H1870 , and do H6213 that is right H3477 in my sight H5869 , to keep H8104 my statutes H2708 and my commandments H4687 , as H834 David H1732 my servant H5650 did H6213 ; that I will be H1961 with H5973 thee , and build H1129 thee a sure H539 house H1004 , as H834 I built H1129 for David H1732 , and will give H5414 H853 Israel H3478 unto thee.
|
39. ദാവീദിന്റെ സന്തതിയെയോ ഞാൻ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
|
39. And I will for H4616 this H2063 afflict H6031 H853 the seed H2233 of David H1732 , but H389 not H3808 forever H3605 H3117 .
|
40. അതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ൿ എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
|
40. Solomon H8010 sought H1245 therefore to kill H4191 H853 Jeroboam H3379 . And Jeroboam H3379 arose H6965 , and fled H1272 into Egypt H4714 , unto H413 Shishak H7895 king H4428 of Egypt H4714 , and was H1961 in Egypt H4714 until H5704 the death H4194 of Solomon H8010 .
|
41. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
|
41. And the rest H3499 of the acts H1697 of Solomon H8010 , and all H3605 that H834 he did H6213 , and his wisdom H2451 , are they H1992 not H3808 written H3789 in H5921 the book H5612 of the acts H1697 of Solomon H8010 ?
|
42. ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
|
42. And the time H3117 that H834 Solomon H8010 reigned H4427 in Jerusalem H3389 over H5921 all H3605 Israel H3478 was forty H705 years H8141 .
|
43. ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
|
43. And Solomon H8010 slept H7901 with H5973 his fathers H1 , and was buried H6912 in the city H5892 of David H1732 his father H1 : and Rehoboam H7346 his son H1121 reigned H4427 in his stead H8478 .
|