|
|
1. അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
|
1. And David H1732 numbered H6485 H853 the people H5971 that H834 were with H854 him , and set H7760 captains H8269 of thousands H505 and captains H8269 of hundreds H3967 over H5921 them.
|
2. ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
|
2. And David H1732 sent forth H7971 a third part H7992 of H853 the people H5971 under the hand H3027 of Joab H3097 , and a third part H7992 under the hand H3027 of Abishai H52 the son H1121 of Zeruiah H6870 , Joab H3097 's brother H251 , and a third part H7992 under the hand H3027 of Ittai H863 the Gittite H1663 . And the king H4428 said H559 unto H413 the people H5971 , I will surely go forth H3318 H3318 with H5973 you myself H589 also H1571 .
|
3. എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങൾ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേർക്കു തുല്യൻ. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
|
3. But the people H5971 answered H559 , Thou shalt not H3808 go forth H3318 : for H3588 if H518 we flee away H5127 H5127 , they will not H3808 care H7760 H3820 for H413 us; neither H3808 if H518 half H2677 of us die H4191 , will they care H7760 H3820 for H413 us: but H3588 now H6258 thou art worth H3644 ten H6235 thousand H505 of us : therefore now H6258 it is better H2896 that H3588 thou succor H5826 us out of the city H4480 H5892 .
|
4. രാജാവു അവരോടു: നിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
|
4. And the king H4428 said H559 unto H413 them, What H834 seemeth H5869 you best H3190 I will do H6213 . And the king H4428 stood H5975 by H413 the gate H8179 side H3027 , and all H3605 the people H5971 came out H3318 by hundreds H3967 and by thousands H505 .
|
5. അബ്ശാലോംകുമാരനോടു എന്നെ ഓർത്തു കനിവോടെ പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
|
5. And the king H4428 commanded H6680 H853 Joab H3097 and Abishai H52 and Ittai H863 , saying H559 , Deal gently H328 for my sake with the young man H5288 , even with Absalom H53 . And all H3605 the people H5971 heard H8085 when the king H4428 gave H853 all H3605 the captains H8269 charge H6680 concerning H5921 H1697 Absalom H53 .
|
6. പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
|
6. So the people H5971 went out H3318 into the field H7704 against H7125 Israel H3478 : and the battle H4421 was H1961 in the wood H3293 of Ephraim H669 ;
|
7. യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേർ പട്ടുപോയി.
|
7. Where H8033 the people H5971 of Israel H3478 were slain H5062 before H6440 the servants H5650 of David H1732 , and there was H1961 there H8033 a great H1419 slaughter H4046 that H1931 day H3117 of twenty H6242 thousand H505 men .
|
8. പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു.
|
8. For the battle H4421 was H1961 there H8033 scattered H6327 over H5921 the face H6440 of all H3605 the country H776 : and the wood H3293 devoured H398 more H7235 people H5971 that H1931 day H3117 than the sword H2719 devoured H398 .
|
9. അബ്ശാലോം ദാവീദിന്റെ ചേവകർക്കു എതിർപ്പെട്ടു; അബ്ശാലോം കോവർകഴുതപ്പുറത്തു ഓടിച്ചുപോകുമ്പോൾ കോവർകഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ടു അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴിൽനിന്നു കോവർകഴുത ഓടിപ്പോയി.
|
9. And Absalom H53 met H7122 the servants H5650 of David H1732 . And Absalom H53 rode H7392 upon H5921 a mule H6505 , and the mule H6505 went H935 under H8478 the thick boughs H7730 of a great H1419 oak H424 , and his head H7218 caught hold H2388 of the oak H424 , and he was taken up H5414 between H996 the heaven H8064 and the earth H776 ; and the mule H6505 that H834 was under H8478 him went away H5674 .
|
10. ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
|
10. And a certain H259 man H376 saw H7200 it , and told H5046 Joab H3097 , and said H559 , Behold H2009 , I saw H7200 H853 Absalom H53 hanged H8518 in an oak H424 .
|
11. യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാൻ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
|
11. And Joab H3097 said H559 unto the man H376 that told H5046 him, And, behold H2009 , thou sawest H7200 him , and why H4069 didst thou not H3808 smite H5221 him there H8033 to the ground H776 ? and I would have given H5414 thee ten H6235 shekels of silver H3701 , and a H259 girdle H2290 .
|
12. അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചതു.
|
12. And the man H376 said H559 unto H413 Joab H3097 , Though H3863 I H595 should receive H8254 a thousand H505 shekels of silver H3701 in H5921 mine hand H3709 , yet would I not H3808 put forth H7971 mine hand H3027 against H413 the king H4428 's son H1121 : for H3588 in our hearing H241 the king H4428 charged H6680 thee and Abishai H52 and Ittai H863 , saying H559 , Beware that none H8104 H4130 touch the young man H5288 Absalom H53 .
|
13. അല്ല, ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നില്ക്കുമായിരുന്നു.
|
13. Otherwise H176 I should have wrought H6213 falsehood H8267 against mine own life H5315 : for there is no matter H3808 H3605 H1697 hid H3582 from H4480 the king H4428 , and thou thyself H859 wouldest have set thyself H3320 against H4480 H5048 me .
|
14. എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
|
14. Then said H559 Joab H3097 , I may not H3808 tarry H3176 thus H3651 with H6440 thee . And he took H3947 three H7969 darts H7626 in his hand H3709 , and thrust H8628 them through the heart H3820 of Absalom H53 , while H5750 he was yet alive H2416 in the midst H3820 of the oak H424 .
|
15. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
|
15. And ten H6235 young men H5288 that bore H5375 Joab H3097 's armor H3627 compassed about H5437 and smote H5221 H853 Absalom H53 , and slew H4191 him.
|
16. പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
|
16. And Joab H3097 blew H8628 the trumpet H7782 , and the people H5971 returned H7725 from pursuing H4480 H7291 after H310 Israel H3478 : for H3588 Joab H3097 held back H2820 H853 the people H5971 .
|
17. അബ്ശാലോമിനെ അവർ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്റെ മേൽ ഏറ്റവും വലിയോരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഓടിപ്പോയി.
|
17. And they took H3947 H853 Absalom H53 , and cast H7993 him into H413 a great H1419 pit H6354 in the wood H3293 , and laid H5324 a very H3966 great H1419 heap H1530 of stones H68 upon H5921 him : and all H3605 Israel H3478 fled H5127 every one H376 to his tent H168 .
|
18. അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേർ നിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിൻ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
|
18. Now Absalom H53 in his lifetime H2416 had taken H3947 and reared up H5324 for himself H853 a pillar H4678 , which H834 is in the king H4428 's dale H6010 : for H3588 he said H559 , I have no H369 son H1121 to H5668 keep my name in remembrance H2142 H8034 : and he called H7121 the pillar H4678 after H5921 his own name H8034 : and it is called H7121 unto H5704 this H2088 day H3117 , Absalom H53 's place H3027 .
|
19. അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
|
19. Then said H559 Ahimaaz H290 the son H1121 of Zadok H6659 , Let me now H4994 run H7323 , and bear H1319 H853 the king H4428 tidings , how that H3588 the LORD H3068 hath avenged H8199 him of his enemies H341 .
|
20. യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.
|
20. And Joab H3097 said H559 unto him, Thou H859 shalt not H3808 bear tidings H376 H1309 this H2088 day H3117 , but thou shalt bear tidings H1319 another H312 day H3117 : but this H2088 day H3117 thou shalt bear no tidings H1319 H3808 , because H3588 H5921 the king H4428 's son H1121 is dead H4191 .
|
21. പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.
|
21. Then said H559 Joab H3097 to Cushi H3569 , Go H1980 tell H5046 the king H4428 what H834 thou hast seen H7200 . And Cushi H3569 bowed himself H7812 unto Joab H3097 , and ran H7323 .
|
22. അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
|
22. Then said H559 Ahimaaz H290 the son H1121 of Zadok H6659 yet H5750 again H3254 to H413 Joab H3097 , But howsoever H1961 H4100 , let me, I H589 pray H4994 thee, also H1571 run H7323 after H310 Cushi H3569 . And Joab H3097 said H559 , Wherefore H4100 H2088 wilt thou H859 run H7323 , my son H1121 , seeing that thou hast no H369 tidings H1309 ready H4672 ?
|
23. അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.
|
23. But howsoever H1961 H4100 , said he , let me run H7323 . And he said H559 unto him, Run H7323 . Then Ahimaaz H290 ran H7323 by the way H1870 of the plain H3603 , and overran H5674 H853 Cushi H3569 .
|
24. എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു.
|
24. And David H1732 sat H3427 between H996 the two H8147 gates H8179 : and the watchman H6822 went up H1980 to H413 the roof H1406 over the gate H8179 unto H413 the wall H2346 , and lifted up H5375 H853 his eyes H5869 , and looked H7200 , and behold H2009 a man H376 running H7323 alone H905 .
|
25. കാവൽക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
|
25. And the watchman H6822 cried H7121 , and told H5046 the king H4428 . And the king H4428 said H559 , If H518 he be alone H905 , there is tidings H1309 in his mouth H6310 . And he came H1980 apace H1980 , and drew near H7131 .
|
26. അവൻ നടന്നു അടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
|
26. And the watchman H6822 saw H7200 another H312 man H376 running H7323 : and the watchman H6822 called H7121 unto H413 the porter H7778 , and said H559 , Behold H2009 another man H376 running H7323 alone H905 . And the king H4428 said H559 , He H2088 also H1571 bringeth tidings H1319 .
|
27. ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
|
27. And the watchman H6822 said H559 , Me H589 thinketh H7200 H853 the running H4794 of the foremost H7223 is like the running H4794 of Ahimaaz H290 the son H1121 of Zadok H6659 . And the king H4428 said H559 , He H2088 is a good H2896 man H376 , and cometh H935 with good H2896 tidings H1309 .
|
28. അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
|
28. And Ahimaaz H290 called H7121 , and said H559 unto H413 the king H4428 , All is well H7965 . And he fell down H7821 to the earth H776 upon his face H639 before the king H4428 , and said H559 , Blessed H1288 be the LORD H3068 thy God H430 , which H834 hath delivered up H5462 H853 the men H376 that H834 lifted up H5375 H853 their hand H3027 against my lord H113 the king H4428 .
|
29. അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
|
29. And the king H4428 said H559 , Is the young man H5288 Absalom H53 safe H7965 ? And Ahimaaz H290 answered H559 , When Joab H3097 sent H7971 H853 the king H4428 's servant H5650 , and me thy servant H5650 , I saw H7200 a great H1419 tumult H1995 , but I knew H3045 not H3808 what H4100 it was .
|
30. നീ അവിടെ മാറി നിൽക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു.
|
30. And the king H4428 said H559 unto him , Turn aside H5437 , and stand H3320 here H3541 . And he turned aside H5437 , and stood still H5975 .
|
31. ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു.
|
31. And, behold H2009 , Cushi H3569 came H935 ; and Cushi H3569 said H559 , Tidings H1319 , my lord H113 the king H4428 : for H3588 the LORD H3068 hath avenged H8199 thee this day H3117 of H4480 H3027 all H3605 them that rose up H6965 against H5921 thee.
|
32. അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
|
32. And the king H4428 said H559 unto H413 Cushi H3569 , Is the young man H5288 Absalom H53 safe H7965 ? And Cushi H3569 answered H559 , The enemies H341 of my lord H113 the king H4428 , and all H3605 that H834 rise H6965 against H5921 thee to do thee hurt H7451 , be H1961 as that young man H5288 is .
|
33. ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
|
33. And the king H4428 was much moved H7264 , and went up H5927 to H5921 the chamber H5944 over the gate H8179 , and wept H1058 : and as he went H1980 , thus H3541 he said H559 , O my son H1121 Absalom H53 , my son H1121 , my son H1121 Absalom H53 ! would God H4310 H5414 I H589 had died H4191 for H8478 thee , O Absalom H53 , my son H1121 , my son H1121 !
|