Bible Versions
Bible Books

Isaiah 31:6 (MOV) Malayalam Old BSI Version

1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമില്‍ചെന്നു കുതിരകളില്‍ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
2 എന്നാല്‍ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേലക്കും.
3 മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നുസിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ ക്കുക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങിവരും.
5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന്‍ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
6 യിസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിന്‍ .
7 അന്നാളില്‍ നിങ്ങളില്‍ ഔരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ ത്യജിച്ചുകളയും.
8 എന്നാല്‍ അശ്ശൂര്‍ പുരുഷന്റേതല്ലാത്ത വാളാല്‍ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവര്‍ വാളിന്നു ഒഴിഞ്ഞു ഔടിപ്പോയാല്‍ അവരുടെ യൌവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.
9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനില്‍ തീയും യെരൂശലേമില്‍ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
1 Woe H1945 to them that go down H3381 to Egypt H4714 for help; H5833 and stay H8172 on H5921 horses, H5483 and trust H982 in H5921 chariots, H7393 because H3588 they are many; H7227 and in H5921 horsemen, H6571 because H3588 they are very strong H6105 H3966 ; but they look H8159 not H3808 unto H5921 the Holy One H6918 of Israel, H3478 neither H3808 seek H1875 the LORD H3068 !
2 Yet he H1931 also H1571 is wise, H2450 and will bring H935 evil, H7451 and will not H3808 call back H5493 his words: H1697 but will arise H6965 against H5921 the house H1004 of the evildoers, H7489 and against H5921 the help H5833 of them that work H6466 iniquity. H205
3 Now the Egyptians H4714 are men, H120 and not H3808 God; H410 and their horses H5483 flesh, H1320 and not H3808 spirit. H7307 When the LORD H3068 shall stretch out H5186 his hand, H3027 both he that helpeth H5826 shall fall, H3782 and he that is helped H5826 shall fall down, H5307 and they all H3605 shall fail H3615 together. H3162
4 For H3588 thus H3541 hath the LORD H3068 spoken H559 unto H413 me , Like as H834 the lion H738 and the young lion H3715 roaring H1897 on H5921 his prey, H2964 when H834 a multitude H4393 of shepherds H7462 is called forth H7121 against H5921 him, he will not H3808 be afraid H2865 of their voice H4480 H6963 , nor H3808 abase H6031 himself for the noise H4480 H1995 of them: so H3651 shall the LORD H3068 of hosts H6635 come down H3381 to fight H6633 for H5921 mount H2022 Zion, H6726 and for H5921 the hill H1389 thereof.
5 As birds H6833 flying, H5774 so H3651 will the LORD H3068 of hosts H6635 defend H1598 H5921 Jerusalem; H3389 defending H1598 also he will deliver H5337 it; and passing over H6452 he will preserve H4422 it.
6 Turn H7725 ye unto him from whom H834 the children H1121 of Israel H3478 have deeply H6009 revolted. H5627
7 For H3588 in that H1931 day H3117 every man H376 shall cast away H3988 his idols H457 of silver, H3701 and his idols H457 of gold, H2091 which H834 your own hands H3027 have made H6213 unto you for a sin. H2399
8 Then shall the Assyrian H804 fall H5307 with the sword, H2719 not H3808 of a mighty man; H376 and the sword, H2719 not H3808 of a mean man, H120 shall devour H398 him : but he shall flee H5127 from H4480 H6440 the sword, H2719 and his young men H970 shall be H1961 discomfited. H4522
9 And he shall pass over H5674 to his stronghold H5553 for fear H4480 H4032 , and his princes H8269 shall be afraid H2865 of the ensign H4480 H5251 , saith H5002 the LORD, H3068 whose H834 fire H217 is in Zion, H6726 and his furnace H8574 in Jerusalem. H3389
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×