|
|
1. പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.
|
1. Sing H7442 , O barren H6135 , thou that didst not H3808 bear H3205 ; break forth H6476 into singing H7440 , and cry aloud H6670 , thou that didst not H3808 travail with child H2342 : for H3588 more H7227 are the children H1121 of the desolate H8074 than the children H4480 H1121 of the married wife H1166 , saith H559 the LORD H3068 .
|
2. നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നീന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.
|
2. Enlarge H7337 the place H4725 of thy tent H168 , and let them stretch forth H5186 the curtains H3407 of thine habitations H4908 : spare H2820 not H408 , lengthen H748 thy cords H4340 , and strengthen H2388 thy stakes H3489 ;
|
3. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കയും ചെയ്യും.
|
3. For H3588 thou shalt break forth H6555 on the right hand H3225 and on the left H8040 ; and thy seed H2233 shall inherit H3423 the Gentiles H1471 , and make the desolate H8074 cities H5892 to be inhabited H3427 .
|
4. ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കയുമില്ല.
|
4. Fear H3372 not H408 ; for H3588 thou shalt not H3808 be ashamed H954 : neither H408 be thou confounded H3637 ; for H3588 thou shalt not H3808 be put to shame H2659 : for H3588 thou shalt forget H7911 the shame H1322 of thy youth H5934 , and shalt not H3808 remember H2142 the reproach H2781 of thy widowhood H491 any more H5750 .
|
5. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.
|
5. For H3588 thy Maker H6213 is thine husband H1166 ; the LORD H3068 of hosts H6635 is his name H8034 ; and thy Redeemer H1350 the Holy One H6918 of Israel H3478 ; The God H430 of the whole H3605 earth H776 shall he be called H7121 .
|
6. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
|
6. For H3588 the LORD H3068 hath called H7121 thee as a woman H802 forsaken H5800 and grieved H6087 in spirit H7307 , and a wife H802 of youth H5271 , when H3588 thou wast refused H3988 , saith H559 thy God H430 .
|
7. അല്പനേരത്തെക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.
|
7. For a small H6996 moment H7281 have I forsaken H5800 thee ; but with great H1419 mercies H7356 will I gather H6908 thee.
|
8. ക്രോധാധിക്യത്തിൽ ഞാൻ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാൻ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
|
8. In a little H8241 wrath H7110 I hid H5641 my face H6440 from H4480 thee for a moment H7281 ; but with everlasting H5769 kindness H2617 will I have mercy H7355 on thee, saith H559 the LORD H3068 thy Redeemer H1350 .
|
9. ഇതു എനിക്കു നോഹയുടെ വെള്ളങ്ങൾപോലെയാകുന്നു; നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.
|
9. For H3588 this H2063 is as the waters H4325 of Noah H5146 unto me: for H834 as I have sworn H7650 that the waters H4325 of Noah H5146 should no more H5750 go H4480 H5674 over H5921 the earth H776 ; so H3651 have I sworn H7650 that I would not be wroth H4480 H7107 with H5921 thee , nor rebuke H4480 H1605 thee.
|
10. പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
|
10. For H3588 the mountains H2022 shall depart H4185 , and the hills H1389 be removed H4131 ; but my kindness H2617 shall not H3808 depart H4185 from H4480 H854 thee, neither H3808 shall the covenant H1285 of my peace H7965 be removed H4131 , saith H559 the LORD H3068 that hath mercy H7355 on thee.
|
11. അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.
|
11. O thou afflicted H6041 , tossed with tempest H5590 , and not H3808 comforted H5162 , behold H2009 , I H595 will lay H7257 thy stones H68 with fair colors H6320 , and lay thy foundations H3245 with sapphires H5601 .
|
12. ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
|
12. And I will make H7760 thy windows H8121 of agates H3539 , and thy gates H8179 of carbuncles H68 H688 , and all H3605 thy borders H1366 of pleasant H2656 stones H68 .
|
13. നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
|
13. And all H3605 thy children H1121 shall be taught H3928 of the LORD H3068 ; and great H7227 shall be the peace H7965 of thy children H1121 .
|
14. നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല.
|
14. In righteousness H6666 shalt thou be established H3559 : thou shalt be far H7368 from oppression H4480 H6233 ; for H3588 thou shalt not H3808 fear H3372 : and from terror H4480 H4288 ; for H3588 it shall not H3808 come near H7126 H413 thee.
|
15. ഒരുത്തൻ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവൻ നിന്റെ നിമിത്തം വീഴും.
|
15. Behold H2005 , they shall surely gather together H1481 H1481 , but not H657 by H4480 H854 me: whosoever H4310 shall gather together H1481 against H854 thee shall fall H5307 for H5921 thy sake.
|
16. തീക്കനൽ ഊതി പണിചെയ്തു ഓരോ ആയുധം തീർക്കുന്ന കൊല്ലനെ ഞാൻ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാൻ സംഹാരകനെയും ഞാൻ സൃഷ്ടിച്ചിരിക്കുന്നു.
|
16. Behold H2009 , I H595 have created H1254 the smith H2796 that bloweth H5301 the coals H6352 in the fire H784 , and that bringeth forth H3318 an instrument H3627 for his work H4639 ; and I H595 have created H1254 the waster H7843 to destroy H2254 .
|
17. നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
|
17. No H3808 H3605 weapon H3627 that is formed H3335 against H5921 thee shall prosper H6743 ; and every H3605 tongue H3956 that shall rise H6965 against H854 thee in judgment H4941 thou shalt condemn H7561 . This H2063 is the heritage H5159 of the servants H5650 of the LORD H3068 , and their righteousness H6666 is of H4480 H854 me, saith H5002 the LORD H3068 .
|