Bible Versions
Bible Books

Job 31:19 (MOV) Malayalam Old BSI Version

1 ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2 എന്നാല്‍ മേലില്‍നിന്നു ദൈവം നലകുന്ന ഔഹരിയും ഉയരത്തില്‍നിന്നു സര്‍വ്വശക്തന്‍ തരുന്ന അവകാശവും എന്തു?
3 നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?
4 എന്റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
5 ഞാന്‍ കപടത്തില്‍ നടന്നുവെങ്കില്‍, എന്റെ കാല്‍ വഞ്ചനെക്കു ഔടിയെങ്കില്‍ -
6 ദൈവം എന്റെ പരമാര്‍ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില്‍ എന്നെ തൂക്കിനോക്കുമാറാകട്ടെ -
7 എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്‍, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്‍ന്നുവെങ്കില്‍, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്‍,
8 ഞാന്‍ വിതെച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
9 എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍, കൂട്ടുകാരന്റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍,
10 എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെ മേല്‍ കുനിയട്ടെ.
11 അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
12 അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിര്‍മ്മൂലമാക്കും.
13 എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കില്‍,
14 ദൈവം എഴുന്നേലക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?
15 ഗര്‍ഭത്തില്‍ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില്‍ ഞങ്ങളെ നിര്‍മ്മിച്ചതു ഒരുത്തനല്ലയോ?
16 ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കില്‍, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കില്‍,
17 അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില്‍ -
18 ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
19 ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ടു
20 അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിര്‍ മാറിയില്ലെങ്കില്‍,
21 പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്‍,
22 എന്റെ ഭുജം തോള്‍പലകയില്‍നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
23 ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.
24 ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,
25 എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,
26 സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു
27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കില്‍,
28 അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല്‍ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.
29 എന്റെ വൈരിയുടെ നാശത്തിങ്കല്‍ ഞാന്‍ സന്തോഷിക്കയോ, അവന്റെ അനര്‍ത്ഥത്തിങ്കല്‍ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കില്‍--
30 അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--
31 അവന്റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍
32 എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്റെ വാതില്‍ തുറന്നുകൊടുത്തു--
33 ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,
34 മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കില്‍--
35 അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!
36 അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
37 എന്റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോടു അടുക്കും.
38 എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കില്‍,
39 വിലകൊടുക്കാതെ ഞാന്‍ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കില്‍,
40 കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങള്‍ അവസാനിച്ചു.)
1 I made H3772 a covenant H1285 with mine eyes; H5869 why H4100 then should I think H995 upon H5921 a maid H1330 ?
2 For what H4100 portion H2506 of God H433 is there from above H4480 H4605 ? and what inheritance H5159 of the Almighty H7706 from on high H4480 H4791 ?
3 Is not H3808 destruction H343 to the wicked H5767 ? and a strange H5235 punishment to the workers H6466 of iniquity H205 ?
4 Doth not H3808 he H1931 see H7200 my ways, H1870 and count H5608 all H3605 my steps H6806 ?
5 If H518 I have walked H1980 with H5973 vanity, H7723 or if my foot H7272 hath hasted H2363 to H5921 deceit; H4820
6 Let me be weighed H8254 in an even H6664 balance, H3976 that God H433 may know H3045 mine integrity. H8538
7 If H518 my step H838 hath turned H5186 out of H4480 the way, H1870 and mine heart H3820 walked H1980 after H310 mine eyes, H5869 and if any blot H3971 hath cleaved H1692 to mine hands; H3709
8 Then let me sow, H2232 and let another H312 eat; H398 yea , let my offspring H6631 be rooted out. H8327
9 If H518 mine heart H3820 have been deceived H6601 by H5921 a woman, H802 or if I have laid wait H693 at H5921 my neighbor's H7453 door; H6607
10 Then let my wife H802 grind H2912 unto another, H312 and let others H312 bow down H3766 upon H5921 her.
11 For H3588 this H1931 is a heinous crime; H2154 yea, it H1931 is an iniquity H5771 to be punished by the judges. H6414
12 For H3588 it H1931 is a fire H784 that consumeth H398 to H5704 destruction, H11 and would root out H8327 all H3605 mine increase. H8393
13 If H518 I did despise H3988 the cause H4941 of my manservant H5650 or of my maidservant, H519 when they contended H7378 with H5978 me;
14 What H4100 then shall I do H6213 when H3588 God H410 riseth up H6965 ? and when H3588 he visiteth, H6485 what H4100 shall I answer H7725 him?
15 Did not H3808 he that made H6213 me in the womb H990 make H6213 him? and did not one H259 fashion H3559 us in the womb H7358 ?
16 If H518 I have withheld H4513 the poor H1800 from their desire H4480 H2656 , or have caused the eyes H5869 of the widow H490 to fail; H3615
17 Or have eaten H398 my morsel H6595 myself alone, H905 and the fatherless H3490 hath not H3808 eaten H398 thereof; H4480
18 ( For H3588 from my youth H4480 H5271 he was brought up H1431 with me , as with a father, H1 and I have guided H5148 her from my mother's H517 womb H4480 H990 ;)
19 If H518 I have seen H7200 any perish H6 for want H4480 H1097 of clothing, H3830 or any poor H34 without H369 covering; H3682
20 If H518 his loins H2504 have not H3808 blessed H1288 me , and if he were not warmed H2552 with the fleece H4480 H1488 of my sheep; H3532
21 If H518 I have lifted up H5130 my hand H3027 against H5921 the fatherless, H3490 when H3588 I saw H7200 my help H5833 in the gate: H8179
22 Then let mine arm H3802 fall H5307 from my shoulder blade H4480 H7929 , and mine arm H248 be broken H7665 from the bone H4480 H7070 .
23 For H3588 destruction H343 from God H410 was a terror H6343 to H413 me , and by reason of his highness H4480 H7613 I could H3201 not H3808 endure.
24 If H518 I have made H7760 gold H2091 my hope, H3689 or have said H559 to the fine gold, H3800 Thou art my confidence; H4009
25 If H518 I rejoiced H8055 because H3588 my wealth H2428 was great, H7227 and because H3588 mine hand H3027 had gotten H4672 much; H3524
26 If H518 I beheld H7200 the sun H216 when H3588 it shined, H1984 or the moon H3394 walking H1980 in brightness; H3368
27 And my heart H3820 hath been secretly H5643 enticed, H6601 or my mouth H6310 hath kissed H5401 my hand: H3027
28 This H1931 also H1571 were an iniquity H5771 to be punished by the judge: H6416 for H3588 I should have denied H3584 the God H410 that is above H4480 H4605 .
29 If H518 I rejoiced H8055 at the destruction H6365 of him that hated H8130 me , or lifted up myself H5782 when H3588 evil H7451 found H4672 him:
30 Neither H3808 have I suffered H5414 my mouth H2441 to sin H2398 by wishing H7592 a curse H423 to his soul. H5315
31 If H518 the men H4962 of my tabernacle H168 said H559 not, H3808 Oh that H4310 we had H5414 of his flesh H4480 H1320 ! we cannot H3808 be satisfied. H7646
32 The stranger H1616 did not H3808 lodge H3885 in the street: H2351 but I opened H6605 my doors H1817 to the traveler. H734
33 If H518 I covered H3680 my transgressions H6588 as Adam, H121 by hiding H2934 mine iniquity H5771 in my bosom: H2243
34 Did I fear H6206 a great H7227 multitude, H1995 or did the contempt H937 of families H4940 terrify H2865 me , that I kept silence, H1826 and went not out H3318 H3808 of the door H6607 ?
35 Oh that H4310 one would H5414 hear H8085 me! behold, H2005 my desire H8420 is, that the Almighty H7706 would answer H6030 me , and that mine adversary H376 H7379 had written H3789 a book. H5612
36 Surely H518 I would take H5375 it upon H5921 my shoulder, H7926 and bind H6029 it as a crown H5850 to me.
37 I would declare H5046 unto him the number H4557 of my steps; H6806 as H3644 a prince H5057 would I go near unto H7126 him.
38 If H518 my land H127 cry H2199 against H5921 me , or that the furrows H8525 likewise H3162 thereof complain; H1058
39 If H518 I have eaten H398 the fruits H3581 thereof without H1097 money, H3701 or have caused the owners H1167 thereof to lose H5301 their life: H5315
40 Let thistles H2336 grow H3318 instead H8478 of wheat, H2406 and cockle H890 instead H8478 of barley. H8184 The words H1697 of Job H347 are ended. H8552
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×