Bible Versions
Bible Books

Proverbs 15:12 (MOV) Malayalam Old BSI Version

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2 ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
3 യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
5 ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
6 നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
7 ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
8 ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
9 ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
10 സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.
11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
15 അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
18 ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
20 ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21 ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
22 ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
23 താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
24 ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.
25 അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.
26 ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
27 ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
28 നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
29 യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.
30 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31 ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32 പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
1 A soft H7390 answer H4617 turneth away H7725 wrath: H2534 but grievous H6089 words H1697 stir up H5927 anger. H639
2 The tongue H3956 of the wise H2450 useth knowledge H1847 aright: H3190 but the mouth H6310 of fools H3684 poureth out H5042 foolishness. H200
3 The eyes H5869 of the LORD H3068 are in every H3605 place, H4725 beholding H6822 the evil H7451 and the good. H2896
4 A wholesome H4832 tongue H3956 is a tree H6086 of life: H2416 but perverseness H5558 therein is a breach H7667 in the spirit. H7307
5 A fool H191 despiseth H5006 his father's H1 instruction: H4148 but he that regardeth H8104 reproof H8433 is prudent. H6191
6 In the house H1004 of the righteous H6662 is much H7227 treasure: H2633 but in the revenues H8393 of the wicked H7563 is trouble. H5916
7 The lips H8193 of the wise H2450 disperse H2219 knowledge: H1847 but the heart H3820 of the foolish H3684 doeth not H3808 so. H3651
8 The sacrifice H2077 of the wicked H7563 is an abomination H8441 to the LORD: H3068 but the prayer H8605 of the upright H3477 is his delight. H7522
9 The way H1870 of the wicked H7563 is an abomination H8441 unto the LORD: H3068 but he loveth H157 him that followeth after H7291 righteousness. H6666
10 Correction H4148 is grievous H7451 unto him that forsaketh H5800 the way: H734 and he that hateth H8130 reproof H8433 shall die. H4191
11 Hell H7585 and destruction H11 are before H5048 the LORD: H3068 how much more then H637 H3588 the hearts H3826 of the children H1121 of men H120 ?
12 A scorner H3887 loveth H157 not H3808 one that reproveth H3198 him: neither H3808 will he go H1980 unto H413 the wise. H2450
13 A merry H8056 heart H3820 maketh a cheerful H3190 countenance: H6440 but by sorrow H6094 of the heart H3820 the spirit H7307 is broken. H5218
14 The heart H3820 of him that hath understanding H995 seeketh H1245 knowledge: H1847 but the mouth H6310 of fools H3684 feedeth on H7462 foolishness. H200
15 All H3605 the days H3117 of the afflicted H6041 are evil: H7451 but he that is of a merry H2896 heart H3820 hath a continual H8548 feast. H4960
16 Better H2896 is little H4592 with the fear H3374 of the LORD H3068 than great H7227 treasure H4480 H214 and trouble H4103 therewith.
17 Better H2896 is a dinner H737 of herbs H3419 where H8033 love H160 is , than a stalled H75 ox H4480 H7794 and hatred H8135 therewith.
18 A wrathful H2534 man H376 stirreth up H1624 strife: H4066 but he that is slow H750 to anger H639 appeaseth H8252 strife. H7379
19 The way H1870 of the slothful H6102 man is as a hedge H4881 of thorns: H2312 but the way H734 of the righteous H3477 is made plain. H5549
20 A wise H2450 son H1121 maketh a glad H8055 father: H1 but a foolish H3684 man H120 despiseth H959 his mother. H517
21 Folly H200 is joy H8057 to him that is destitute H2638 of wisdom: H3820 but a man H376 of understanding H8394 walketh H1980 uprightly. H3474
22 Without H369 counsel H5475 purposes H4284 are disappointed: H6565 but in the multitude H7230 of counselors H3289 they are established. H6965
23 A man H376 hath joy H8057 by the answer H4617 of his mouth: H6310 and a word H1697 spoken in due season, H6256 how H4100 good H2896 is it !
24 The way H734 of life H2416 is above H4605 to the wise, H7919 that H4616 he may depart H5493 from hell H4480 H7585 beneath. H4295
25 The LORD H3068 will destroy H5255 the house H1004 of the proud: H1343 but he will establish H5324 the border H1366 of the widow. H490
26 The thoughts H4284 of the wicked H7451 are an abomination H8441 to the LORD: H3068 but the words of the pure H2889 are pleasant H5278 words. H561
27 He that is greedy H1214 of gain H1215 troubleth H5916 his own house; H1004 but he that hateth H8130 gifts H4979 shall live. H2421
28 The heart H3820 of the righteous H6662 studieth H1897 to answer: H6030 but the mouth H6310 of the wicked H7563 poureth out H5042 evil things. H7451
29 The LORD H3068 is far H7350 from the wicked H4480 H7563 : but he heareth H8085 the prayer H8605 of the righteous. H6662
30 The light H3974 of the eyes H5869 rejoiceth H8055 the heart: H3820 and a good H2896 report H8052 maketh the bones H6106 fat. H1878
31 The ear H241 that heareth H8085 the reproof H8433 of life H2416 abideth H3885 among H7130 the wise. H2450
32 He that refuseth H6544 instruction H4148 despiseth H3988 his own soul: H5315 but he that heareth H8085 reproof H8433 getteth H7069 understanding. H3820
33 The fear H3374 of the LORD H3068 is the instruction H4148 of wisdom; H2451 and before H6440 honor H3519 is humility. H6038
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×