|
|
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
1. The word H1697 of the LORD H3068 also came H1961 unto H413 me, saying H559 ,
|
2. മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാണ്മാൻ കണ്ണുണ്ടെങ്കിലു അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ.
|
2. Son H1121 of man H120 , thou H859 dwellest H3427 in the midst H8432 of a rebellious H4805 house H1004 , which H834 have eyes H5869 to see H7200 , and see H7200 not H3808 ; they have ears H241 to hear H8085 , and hear H8085 not H3808 : for H3588 they H1992 are a rebellious H4805 house H1004 .
|
3. ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകൽസമയത്തു അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.
|
3. Therefore, thou H859 son H1121 of man H120 , prepare H6213 thee stuff H3627 for removing H1473 , and remove H1540 by day H3119 in their sight H5869 ; and thou shalt remove H1540 from thy place H4480 H4725 to H413 another H312 place H4725 in their sight H5869 : it may be H194 they will consider H7200 , though H3588 they H1992 be a rebellious H4805 house H1004 .
|
4. യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്തു അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവർ കാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
|
4. Then shalt thou bring forth H3318 thy stuff H3627 by day H3119 in their sight H5869 , as stuff H3627 for removing H1473 : and thou H859 shalt go forth H3318 at even H6153 in their sight H5869 , as they that go forth H4161 into captivity H1473 .
|
5. അവർ കാൺകെ നീ മതിൽ കുത്തിത്തുരന്നു അതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.
|
5. Dig H2864 thou through the wall H7023 in their sight H5869 , and carry out H3318 thereby.
|
6. അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
|
6. In their sight H5869 shalt thou bear H5375 it upon H5921 thy shoulders H3802 , and carry it forth H3318 in the twilight H5939 : thou shalt cover H3680 thy face H6440 , that thou see H7200 not H3808 H853 the ground H776 : for H3588 I have set H5414 thee for a sign H4159 unto the house H1004 of Israel H3478 .
|
7. എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവർ കാൺകെ തോളിൽ ചുമന്നു.
|
7. And I did H6213 so H3651 as H834 I was commanded H6680 : I brought forth H3318 my stuff H3627 by day H3119 , as stuff H3627 for captivity H1473 , and in the even H6153 I digged H2864 through the wall H7023 with mine hand H3027 ; I brought it forth H3318 in the twilight H5939 , and I bore H5375 it upon H5921 my shoulder H3802 in their sight H5869 .
|
8. എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
8. And in the morning H1242 came H1961 the word H1697 of the LORD H3068 unto H413 me, saying H559 ,
|
9. മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
|
9. Son H1121 of man H120 , hath not H3808 the house H1004 of Israel H3478 , the rebellious H4805 house H1004 , said H559 unto H413 thee, What H4100 doest H6213 thou H859 ?
|
10. ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.
|
10. Say H559 thou unto H413 them, Thus H3541 saith H559 the Lord H136 GOD H3069 ; This H2088 burden H4853 concerneth the prince H5387 in Jerusalem H3389 , and all H3605 the house H1004 of Israel H3478 that H834 are among H8432 them.
|
11. ഞാൻ നിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
|
11. Say H559 , I H589 am your sign H4159 : like as H834 I have done H6213 , so H3651 shall it be done H6213 unto them : they shall remove H1473 and go H1980 into captivity H7628 .
|
12. അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും.
|
12. And the prince H5387 that H834 is among H8432 them shall bear H5375 upon H413 his shoulder H3802 in the twilight H5939 , and shall go forth H3318 : they shall dig H2864 through the wall H7023 to carry out H3318 thereby : he shall cover H3680 his face H6440 , that H3282 H834 he H1931 see H7200 not H3808 H853 the ground H776 with his eyes H5869 .
|
13. ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
|
13. H853 My net H7568 also will I spread H6566 upon H5921 him , and he shall be taken H8610 in my snare H4686 : and I will bring H935 him to Babylon H894 to the land H776 of the Chaldeans H3778 ; yet shall he not H3808 see H7200 it , though he shall die H4191 there H8033 .
|
14. അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
|
14. And I will scatter H2219 toward every H3605 wind H7307 all H3605 that H834 are about H5439 him to help H5828 him , and all H3605 his bands H102 ; and I will draw out H7324 the sword H2719 after H310 them.
|
15. ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ചു ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
|
15. And they shall know H3045 that H3588 I H589 am the LORD H3068 , when I shall scatter H6327 them among the nations H1471 , and disperse H2219 them in the countries H776 .
|
16. എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.
|
16. But I will leave H3498 a few H4557 men H376 of H4480 them from the sword H4480 H2719 , from the famine H4480 H7458 , and from the pestilence H4480 H1698 ; that H4616 they may declare H5608 H853 all H3605 their abominations H8441 among the heathen H1471 whither H834 H8033 they come H935 ; and they shall know H3045 that H3588 I H589 am the LORD H3068 .
|
17. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
17. Moreover the word H1697 of the LORD H3068 came H1961 to H413 me, saying H559 ,
|
18. മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.
|
18. Son H1121 of man H120 , eat H398 thy bread H3899 with quaking H7494 , and drink H8354 thy water H4325 with trembling H7269 and with carefulness H1674 ;
|
19. ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.
|
19. And say H559 unto H413 the people H5971 of the land H776 , Thus H3541 saith H559 the Lord H136 GOD H3069 of the inhabitants H3427 of Jerusalem H3389 , and of H413 the land H127 of Israel H3478 ; They shall eat H398 their bread H3899 with carefulness H1674 , and drink H8354 their water H4325 with astonishment H8078 , that H4616 her land H776 may be desolate H3456 from all that is therein H4480 H4393 , because of the violence H4480 H2555 of all H3605 them that dwell H3427 therein.
|
20. ജനപുഷ്ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
|
20. And the cities H5892 that are inhabited H3427 shall be laid waste H2717 , and the land H776 shall be H1961 desolate H8077 ; and ye shall know H3045 that H3588 I H589 am the LORD H3068 .
|
21. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
21. And the word H1697 of the LORD H3068 came H1961 unto H413 me, saying H559 ,
|
22. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
|
22. Son H1121 of man H120 , what H4100 is that H2088 proverb H4912 that ye have in H5921 the land H127 of Israel H3478 , saying H559 , The days H3117 are prolonged H748 , and every H3605 vision H2377 faileth H6 ?
|
23. അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ ഈ പഴഞ്ചൊല്ലു നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
|
23. Tell H559 H413 them therefore H3651 , Thus H3541 saith H559 the Lord H136 GOD H3069 ; I will make this H2088 proverb H4912 H853 to cease H7673 , and they shall no H3808 more H5750 use it as a proverb H4911 H853 in Israel H3478 ; but H3588 H518 say H1696 unto H413 them , The days H3117 are at hand H7126 , and the effect H1697 of every H3605 vision H2377 .
|
24. യിസ്രായേൽ ഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
|
24. For H3588 there shall be H1961 no H3808 more H5750 any H3605 vain H7723 vision H2377 nor flattering H2509 divination H4738 within H8432 the house H1004 of Israel H3478 .
|
25. യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
25. For H3588 I H589 am the LORD H3068 : I will speak H1696 , and the word H1697 H853 that H834 I shall speak H1696 shall come to pass H6213 ; it shall be no H3808 more H5750 prolonged H4900 : for H3588 in your days H3117 , O rebellious H4805 house H1004 , will I say H1696 the word H1697 , and will perform H6213 it, saith H5002 the Lord H136 GOD H3069 .
|
26. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
|
26. Again the word H1697 of the LORD H3068 came H1961 to H413 me, saying H559 ,
|
27. മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
|
27. Son H1121 of man H120 , behold H2009 , they of the house H1004 of Israel H3478 say H559 , The vision H2377 that H834 he H1931 seeth H2372 is for many H7227 days H3117 to come , and he H1931 prophesieth H5012 of the times H6256 that are far off H7350 .
|
28. അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
|
28. Therefore H3651 say H559 unto H413 them, Thus H3541 saith H559 the Lord H136 GOD H3069 ; There shall none H3808 H3605 of my words H1697 be prolonged H4900 any more H5750 , but the word H1697 which H834 I have spoken H1696 shall be done H6213 , saith H5002 the Lord H136 GOD H3069 .
|