|
|
1. നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ് നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
|
1. And in the second H8147 year H8141 of the reign H4438 of Nebuchadnezzar H5019 Nebuchadnezzar H5019 dreamed H2492 dreams H2472 , wherewith his spirit H7307 was troubled H6470 , and his sleep H8142 broke H1961 from H5921 him.
|
2. രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു.
|
2. Then the king H4428 commanded H559 to call H7121 the magicians H2748 , and the astrologers H825 , and the sorcerers H3784 , and the Chaldeans H3778 , for to show H5046 the king H4428 his dreams H2472 . So they came H935 and stood H5975 before H6440 the king H4428 .
|
3. രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
|
3. And the king H4428 said H559 unto them , I have dreamed H2492 a dream H2472 , and my spirit H7307 was troubled H6470 to know H3045 H853 the dream H2472 .
|
4. അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.
|
4. Then spoke H1696 the Chaldeans H3778 to the king H4428 in Syriac H762 , O king H4430 , live H2418 forever H5957 : tell H560 thy servants H5649 the dream H2493 , and we will show H2324 the interpretation H6591 .
|
5. രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
|
5. The king H4430 answered H6032 and said H560 to the Chaldeans H3779 , The thing H4406 is gone H230 from H4481 me: if H2006 ye will not H3809 make known H3046 unto me the dream H2493 , with the interpretation H6591 thereof , ye shall be cut H5648 in pieces H1917 , and your houses H1005 shall be made H7761 a dunghill H5122 .
|
6. സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ.
|
6. But if H2006 ye show H2324 the dream H2493 , and the interpretation H6591 thereof , ye shall receive H6902 of H4481 H6925 me gifts H4978 and rewards H5023 and great H7690 honor H3367 : therefore H3861 show H2324 me the dream H2493 , and the interpretation H6591 thereof.
|
7. അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു.
|
7. They answered H6032 again H8579 and said H560 , Let the king H4430 tell H560 his servants H5649 the dream H2493 , and we will show H2324 the interpretation H6591 of it.
|
8. അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
|
8. The king H4430 answered H6032 and said H560 , I H576 know H3046 of H4481 certainty H3330 that H1768 ye H608 would gain H2084 the time H5732 , because H3606 H6903 H1768 ye see H2370 H1768 the thing H4406 is gone H230 from H4481 me.
|
9. നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
|
9. But H1768 if H2006 ye will not H3809 make known H3046 unto me the dream H2493 , there is but one H2298 decree H1882 for you : for ye have prepared H2164 lying H3538 and corrupt H7844 words H4406 to speak H560 before H6925 me, till H5705 H1768 the time H5732 be changed H8133 : therefore H3861 tell H560 me the dream H2493 , and I shall know H3046 that H1768 ye can show H2324 me the interpretation H6591 thereof.
|
10. കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
|
10. The Chaldeans H3779 answered H6032 before H6925 the king H4430 , and said H560 , There is H383 not H3809 a man H606 upon H5922 the earth H3007 that H1768 can H3202 show H2324 the king H4430 's matter H4406 : therefore H3606 H6903 H1768 there is no H3809 H3606 king H4430 , lord H7229 , nor ruler H7990 , that asked H7593 such things H1836 at any H3606 magician H2749 , or astrologer H826 , or Chaldean H3779 .
|
11. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.
|
11. And it is a rare H3358 thing H4406 that H1768 the king H4430 requireth H7593 , and there is H383 none H3809 other H321 that H1768 can show H2324 it before H6925 the king H4430 , except H3861 the gods H426 , whose H1768 dwelling H4070 is H383 not H3809 with H5974 flesh H1321 .
|
12. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.
|
12. For this cause H3606 H6903 H1836 the king H4430 was angry H1149 and very H7690 furious H7108 , and commanded H560 to destroy H7 all H3606 the wise H2445 men of Babylon H895 .
|
13. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.
|
13. And the decree H1882 went forth H5312 that the wise H2445 men should be slain H6992 ; and they sought H1156 Daniel H1841 and his fellows H2269 to be slain H6992 .
|
14. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അർയ്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
|
14. Then H116 Daniel H1841 answered H8421 with counsel H5843 and wisdom H2942 to Arioch H746 the captain H7229 of H1768 the king H4430 's guard H2877 , which H1768 was gone forth H5312 to slay H6992 the wise H2445 men of Babylon H895 :
|
15. രാജ സന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അർയ്യോക്കിനോടു ചോദിച്ചു; അർയ്യോൿ ദാനീയേലിനോടു കാര്യം അറിയിച്ചു;
|
15. He answered H6032 and said H560 to Arioch H746 the king H1768 H4430 's captain H7990 , Why H5922 H4101 is the decree H1882 so hasty H2685 from H4481 H6925 the king H4430 ? Then H116 Arioch H746 made the thing known H3046 H4406 to Daniel H1841 .
|
16. ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
|
16. Then Daniel H1841 went in H5954 , and desired H1156 of H4481 the king H4430 that H1768 he would give H5415 him time H2166 , and that he would show H2324 the king H4430 the interpretation H6591 .
|
17. പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
|
17. Then H116 Daniel H1841 went H236 to his house H1005 , and made the thing known H3046 H4406 to Hananiah H2608 , Mishael H4333 , and Azariah H5839 , his companions H2269 :
|
18. ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസർയ്യാവോടും കാര്യം അറിയിച്ചു.
|
18. That they would desire H1156 mercies H7359 of H4481 H6925 the God H426 of heaven H8065 concerning H5922 this H1836 secret H7328 ; that H1768 Daniel H1841 and his fellows H2269 should not H3809 perish H7 with H5974 the rest H7606 of the wise H2445 men of Babylon H895 .
|
19. അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
|
19. Then H116 was the secret H7328 revealed H1541 unto Daniel H1841 in a night H1768 H3916 vision H2376 . Then H116 Daniel H1841 blessed H1289 the God H426 of heaven H8065 .
|
20. ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
|
20. Daniel H1841 answered H6032 and said H560 , Blessed H1289 be H1934 the name H8036 of H1768 God H426 forever and ever H4481 H5957 H5705 H5957 : for H1768 wisdom H2452 and might H1370 are his:
|
21. അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
|
21. And he H1932 changeth H8133 the times H5732 and the seasons H2166 : he removeth H5709 kings H4430 , and setteth up H6966 kings H4430 : he giveth H3052 wisdom H2452 unto the wise H2445 , and knowledge H4486 to them that know H3046 understanding H999 :
|
22. അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
|
22. He H1932 revealeth H1541 the deep H5994 and secret things H5642 : he knoweth H3046 what H4101 is in the darkness H2816 , and the light H5094 dwelleth H8271 with H5974 him.
|
23. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
|
23. I H576 thank H3029 thee , and praise H7624 thee , O thou God H426 of my fathers H2 , who H1768 hast given H3052 me wisdom H2452 and might H1370 , and hast made known H3046 unto me now H3705 what H1768 we desired H1156 of H4481 thee: for H1768 thou hast now made known H3046 unto us the king H4430 's matter H4406 .
|
24. അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അർയ്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
|
24. Therefore H3606 H6903 H1836 Daniel H1841 went in H5954 unto H5922 Arioch H746 , whom H1768 the king H4430 had ordained H4483 to destroy H7 the wise H2445 men of Babylon H895 : he went H236 and said H560 thus H3652 unto him; Destroy H7 not H409 the wise H2445 men of Babylon H895 : bring me in H5924 before H6925 the king H4430 , and I will show H2324 unto the king H4430 the interpretation H6591 .
|
25. അർയ്യോൿ ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു.
|
25. Then H116 Arioch H746 brought in H5954 Daniel H1841 before H6925 the king H4430 in haste H927 , and said H560 thus H3652 unto him , I have found H7912 a man H1400 of H4481 the captives H1123 H1547 of H1768 Judah H3061 , that H1768 will make known H3046 unto the king H4430 the interpretation H6591 .
|
26. ബേൽത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
|
26. The king H4430 answered H6032 and said H560 to Daniel H1841 , whose H1768 name H8036 was Belteshazzar H1096 , Art H383 thou able H3546 to make known H3046 unto me the dream H2493 which H1768 I have seen H2370 , and the interpretation H6591 thereof?
|
27. ദാനീയേൽ രാജസാന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല.
|
27. Daniel H1841 answered H6032 in the presence of H6925 the king H4430 , and said H560 , The secret H7328 which H1768 the king H4430 hath demanded H7593 cannot H3202 H3809 the wise H2445 men , the astrologers H826 , the magicians H2749 , the soothsayers H1505 , show H2324 unto the king H4430 ;
|
28. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു:
|
28. But H1297 there is H383 a God H426 in heaven H8065 that revealeth H1541 secrets H7328 , and maketh known H3046 to the king H4430 Nebuchadnezzar H5020 what H4101 H1768 shall be H1934 in the latter H320 days H3118 . Thy dream H2493 , and the visions H2376 of thy head H7217 upon H5922 thy bed H4903 , are these H1836 ;
|
29. രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
|
29. As for thee H607 , O king H4430 , thy thoughts H7476 came H5559 into thy mind upon H5922 thy bed H4903 , what H4101 H1768 should come to pass H1934 hereafter H311 H1836 : and he that revealeth H1541 secrets H7328 maketh known H3046 to thee what H4101 H1768 shall come to pass H1934 .
|
30. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
|
30. But as for me H576 , this H1836 secret H7328 is not H3809 revealed H1541 to me for any wisdom H2452 that H1768 I have H383 more than H4481 any H3606 living H2417 , but H3861 for their sakes H5922 H1701 that H1768 shall make known H3046 the interpretation H6591 to the king H4430 , and that thou mightest know H3046 the thoughts H7476 of thy heart H3825 .
|
31. രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
|
31. Thou H607 , O king H4430 , sawest H2370 H1934 , and behold H431 a H2298 great H7690 image H6755 . This H1797 great H7229 image H6755 , whose brightness H2122 was excellent H3493 , stood H6966 before H6903 thee ; and the form H7299 thereof was terrible H1763 .
|
32. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
|
32. This H1932 image H6755 's head H7217 was of H1768 fine H2869 gold H1722 , his breast H2306 and his arms H1872 of H1768 silver H3702 , his belly H4577 and his thighs H3410 of H1768 brass H5174 ,
|
33. കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.
|
33. His legs H8243 of H1768 iron H6523 , his feet H7271 part H4481 of H1768 iron H6523 and part H4481 of H1768 clay H2635 .
|
34. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.
|
34. Thou sawest H2370 H1934 till H5705 that H1768 a stone H69 was cut out H1505 without H1768 H3809 hands H3028 , which smote H4223 the image H6755 upon H5922 his feet H7271 that were of H1768 iron H6523 and clay H2635 , and broke them to pieces H1855 H1994 .
|
35. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനൽക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
|
35. Then H116 was the iron H6523 , the clay H2635 , the brass H5174 , the silver H3702 , and the gold H1722 , broken to pieces H1751 together H2298 , and became H1934 like the chaff H5784 of H4481 the summer H7007 threshingfloors H147 ; and the wind H7308 carried them away H5376 H1994 , that no H3809 H3606 place H870 was found H7912 for them : and the stone H69 that H1768 smote H4223 the image H6755 became H1934 a great H7229 mountain H2906 , and filled H4391 the whole H3606 earth H772 .
|
36. ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
|
36. This H1836 is the dream H2493 ; and we will tell H560 the interpretation H6591 thereof before H6925 the king H4430 .
|
37. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
|
37. Thou H607 , O king H4430 , art a king H4430 of kings H4430 : for H1768 the God H426 of heaven H8065 hath given H3052 thee a kingdom H4437 , power H2632 , and strength H8632 , and glory H3367 .
|
38. മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
|
38. And wheresoever H3606 H1768 the children H1123 of men H606 dwell H1753 , the beasts H2423 of the field H1251 and the fowls H5776 of the heaven H8065 hath he given H3052 into thine hand H3028 , and hath made thee ruler H7981 over them all H3606 . Thou H607 art this H1932 head H7217 of H1768 gold H1722 .
|
39. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
|
39. And after H870 thee shall arise H6966 another H317 kingdom H4437 inferior H772 to H4481 thee , and another H317 third H8523 kingdom H4437 of H1768 brass H5174 , which H1768 shall bear rule H7981 over all H3606 the earth H772 .
|
40. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.
|
40. And the fourth H7244 kingdom H4437 shall be H1934 strong H8624 as iron H6523 : forasmuch as H3606 H6903 H1768 iron H6523 breaketh in pieces H1855 and subdueth H2827 all H3606 things : and as iron H6523 that H1768 breaketh H7490 all H3606 these H459 , shall it break in pieces H1855 and bruise H7490 .
|
41. കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
|
41. And whereas H1768 thou sawest H2370 the feet H7271 and toes H677 , part H4481 of H1768 potters H6353 ' clay H2635 , and part H4481 of iron H6523 , the kingdom H4437 shall be H1934 divided H6386 ; but there shall be H1934 in it of H4481 the strength H5326 of H1768 the iron H6523 , forasmuch as H3606 H6903 H1768 thou sawest H2370 the iron H6523 mixed H6151 with miry H2917 clay H2635 .
|
42. കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
|
42. And as the toes H677 of the feet H7271 were part H4481 of iron H6523 , and part H4481 of clay H2635 , so the kingdom H4437 shall be H1934 partly H4481 H7118 strong H8624 , and partly H4481 broken H8406 .
|
43. ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
|
43. And whereas H1768 thou sawest H2370 iron H6523 mixed H6151 with miry H2917 clay H2635 , they shall H1934 mingle themselves H6151 with the seed H2234 of men H606 : but they shall H1934 not H3809 cleave H1693 one H1836 to H5974 another H1836 , even as H1888 H1768 iron H6523 is not H3809 mixed H6151 with H5974 clay H2635 .
|
44. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
|
44. And in the days H3118 of H1768 these H581 kings H4430 shall the God H426 of heaven H8065 set up H6966 a kingdom H4437 , which H1768 shall never H3809 H5957 be destroyed H2255 : and the kingdom H4437 shall not H3809 be left H7662 to other H321 people H5972 , but it shall break in pieces H1855 and consume H5487 all H3606 these H459 kingdoms H4437 , and it H1932 shall stand H6966 forever H5957 .
|
45. കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.
|
45. Forasmuch as H3606 H6903 H1768 thou sawest H2370 that H1768 the stone H69 was cut out H1505 of the mountain H4481 H2906 without H1768 H3809 hands H3028 , and that it broke in pieces H1855 the iron H6523 , the brass H5174 , the clay H2635 , the silver H3702 , and the gold H1722 ; the great H7229 God H426 hath made known H3046 to the king H4430 what H4101 H1768 shall come to pass H1934 hereafter H311 H1836 : and the dream H2493 is certain H3330 , and the interpretation H6591 thereof sure H540 .
|
46. അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:
|
46. Then H116 the king H4430 Nebuchadnezzar H5020 fell H5308 upon H5922 his face H600 , and worshiped H5457 Daniel H1841 , and commanded H560 that they should offer H5260 an oblation H4061 and sweet odors H5208 unto him.
|
47. നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
|
47. The king H4430 answered H6032 unto Daniel H1841 , and said H560 , Of H4481 a truth H7187 it is , that H1768 your God H426 is a God H426 of gods H426 , and a Lord H4756 of kings H4430 , and a revealer H1541 of secrets H7328 , seeing H1768 thou couldest H3202 reveal H1541 this H1836 secret H7328 .
|
48. രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
|
48. Then H116 the king H4430 made Daniel a great man H7236 H1841 , and gave H3052 him many H7690 great H7260 gifts H4978 , and made him ruler H7981 over H5922 the whole H3606 province H4083 of Babylon H895 , and chief H7229 of the governors H5460 over H5922 all H3606 the wise H2445 men of Babylon H895 .
|
49. ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.
|
49. Then Daniel H1841 requested H1156 of H4481 the king H4430 , and he set H4483 Shadrach H7715 , Meshach H4336 , and Abed H5665 -nego, over H5922 the affairs H5673 of H1768 the province H4083 of Babylon H895 : but Daniel H1841 sat in the gate H8651 of the king H4430 .
|