|
|
1. യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
|
1. Israel H3478 is an empty H1238 vine H1612 , he bringeth forth H7737 fruit H6529 unto himself : according to the multitude H7230 of his fruit H6529 he hath increased H7235 the altars H4196 ; according to the goodness H2896 of his land H776 they have made goodly H3190 images H4676 .
|
2. അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായ്തീരും; അവൻ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
|
2. Their heart H3820 is divided H2505 ; now H6258 shall they be found faulty H816 : he H1931 shall break down H6202 their altars H4196 , he shall spoil H7703 their images H4676 .
|
3. ഇപ്പോൾ അവൻ: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
|
3. For H3588 now H6258 they shall say H559 , We have no H369 king H4428 , because H3588 we feared H3372 not H3808 H853 the LORD H3068 ; what H4100 then should a king H4428 do H6213 to us?
|
4. അവർ വ്യർത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
|
4. They have spoken H1696 words H1697 , swearing H422 falsely H7723 in making H3772 a covenant H1285 : thus judgment H4941 springeth up H6524 as hemlock H7219 in H5921 the furrows H8525 of the field H7704 .
|
5. ശമർയ്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികൾ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
|
5. The inhabitants H7934 of Samaria H8111 shall fear H1481 because of the calves H5697 of Beth H1007 -aven: for H3588 the people H5971 thereof shall mourn H56 over H5921 it , and the priests H3649 thereof that rejoiced H1523 on H5921 it, for H5921 the glory H3519 thereof, because H3588 it is departed H1540 from H4480 it.
|
6. അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
|
6. It shall be also H1571 carried H2986 unto Assyria H804 for a present H4503 to king H4428 Jareb H3377 : Ephraim H669 shall receive H3947 shame H1317 , and Israel H3478 shall be ashamed H954 of his own counsel H4480 H6098 .
|
7. ശമർയ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
|
7. As for Samaria H8111 , her king H4428 is cut off H1820 as the foam H7110 upon H5921 H6440 the water H4325 .
|
8. യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും പറയും.
|
8. The high places H1116 also of Aven H206 , the sin H2403 of Israel H3478 , shall be destroyed H8045 : the thorn H6975 and the thistle H1863 shall come up H5927 on H5921 their altars H4196 ; and they shall say H559 to the mountains H2022 , Cover H3680 us ; and to the hills H1389 , Fall H5307 on H5921 us.
|
9. യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ അവിടെത്തന്നേ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
|
9. O Israel H3478 , thou hast sinned H2398 from the days H4480 H3117 of Gibeah H1390 : there H8033 they stood H5975 : the battle H4421 in Gibeah H1390 against H5921 the children H1121 of iniquity H5932 did not H3808 overtake H5381 them.
|
10. ഞാൻ ആഗ്രഹിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോൾ ജാതികൾ അവരുടെ നേരെ കൂടിവരും.
|
10. It is in my desire H185 that I should chastise H3256 them ; and the people H5971 shall be gathered H622 against H5921 them , when they shall bind H631 themselves in their two H8147 furrows H5869 .
|
11. എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
|
11. And Ephraim H669 is as a heifer H5697 that is taught H3925 , and loveth H157 to tread out H1758 the corn ; but I H589 passed over H5674 upon H5921 her fair H2898 neck H6677 : I will make Ephraim H669 to ride H7392 ; Judah H3063 shall plow H2790 , and Jacob H3290 shall break his clods H7702 .
|
12. നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേല നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
|
12. Sow H2232 to yourselves in righteousness H6666 , reap H7114 in H6310 mercy H2617 ; break up H5214 your fallow ground H5215 : for it is time H6256 to seek H1875 H853 the LORD H3068 , till H5704 he come H935 and rain H3384 righteousness H6664 upon you.
|
13. നിങ്ങൾ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
|
13. Ye have plowed H2790 wickedness H7562 , ye have reaped H7114 iniquity H5766 ; ye have eaten H398 the fruit H6529 of lies H3585 : because H3588 thou didst trust H982 in thy way H1870 , in the multitude H7230 of thy mighty men H1368 .
|
14. അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ.
|
14. Therefore shall a tumult H7588 arise H6965 among thy people H5971 , and all H3605 thy fortresses H4013 shall be spoiled H7703 , as Shalman H8020 spoiled H7701 Beth H1009 -arbel in the day H3117 of battle H4421 : the mother H517 was dashed in pieces H7376 upon H5921 her children H1121 .
|
15. അങ്ങനെ തന്നേ അവർ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലിൽവെച്ചു നിങ്ങൾക്കും ചെയ്യും; പുലർച്ചെക്കു യിസ്രായേൽരാജാവു അശേഷം നശിച്ചുപോകും.
|
15. So H3602 shall Bethel H1008 do H6213 unto you because H4480 H6440 of your great wickedness H7451 H7451 : in a morning H7837 shall the king H4428 of Israel H3478 utterly be cut off H1820 H1820 .
|