|
|
1. അഹശ്വേരോശിന്റെ ഭരണകാലത്ത് * ഹിന്ദുദേശം -ഇപ്പോഴത്തെ ഇന്ത്യ ഹിന്ദുദേശം മുതൽ † കൂശ് = ഇപ്പോൾ എത്യോപ്യ കൂശ്‌വരെ നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങൾ വാണിരുന്നു
|
1. Now it came to pass H1961 in the days H3117 of Ahasuerus H325 , ( this H1931 is Ahasuerus H325 which reigned H4427 , from India H4480 H1912 even unto H5704 Ethiopia H3568 , over a hundred H3967 and seven H7651 and twenty H6242 provinces H4082 :)
|
2. ആ കാലത്ത് അഹശ്വേരോശ് രാജാവ് ശൂശൻരാജധാനിയിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ
|
2. That in those H1992 days H3117 , when the king H4428 Ahasuerus H325 sat H3427 on H5921 the throne H3678 of his kingdom H4438 , which H834 was in Shushan H7800 the palace H1002 ,
|
3. ഭരണത്തിന്റെ മൂന്നാം വർഷം തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു; പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും ‡ സംസ്ഥാനാധിപന്മാർ = സംസ്ഥാനം ഭരിക്കുന്നവർ അവന്റെ സന്നിധിയിൽ ഉണ്ടായിരുന്നു.
|
3. In the third H7969 year H8141 of his reign H4427 , he made H6213 a feast H4960 unto all H3605 his princes H8269 and his servants H5650 ; the power H2428 of Persia H6539 and Media H4074 , the nobles H6579 and princes H8269 of the provinces H4082 , being before H6440 him:
|
4. അങ്ങനെ അവൻ തന്റെ രാജകീയമഹത്വത്തിന്റെ ഐശ്വര്യവും, തന്റെ മഹിമാധിക്യത്തിന്റെ പ്രതാപവും കുറേനാൾ, നൂറ്റെൺപത് (180) ദിവസം പ്രദർശിപ്പിച്ചു.
|
4. When he showed H7200 H853 the riches H6239 of his glorious H3519 kingdom H4438 and the honor H3366 of his excellent H8597 majesty H1420 many H7227 days H3117 , even a hundred H3967 and fourscore H8084 days H3117 .
|
5. ആ നാളുകൾ കഴിഞ്ഞശേഷം, രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകലജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽ വച്ച് ഏഴുദിവസം വിരുന്ന് നൽകി.
|
5. And when these H428 days H3117 were expired H4390 , the king H4428 made H6213 a feast H4960 unto all H3605 the people H5971 that were present H4672 in Shushan H7800 the palace H1002 , both unto great H4480 H1419 and small H6996 , seven H7651 days H3117 , in the court H2691 of the garden H1594 of the king H4428 's palace H1055 ;
|
6. അവിടെ വെൺകൽ തൂണുകളിന്മേൽ, ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകൾകൊണ്ട്, വെള്ളയും പച്ചയും നീലയുമായ തിരശ്ശീലകൾ, വെള്ളിവളയങ്ങളിൽ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമ്മരക്കല്ല് പാകിയിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു.
|
6. Where were white H2353 , green H3768 , and blue H8504 , hangings , fastened H270 with cords H2256 of fine linen H948 and purple H713 to H5921 silver H3701 rings H1550 and pillars H5982 of marble H8336 : the beds H4296 were of gold H2091 and silver H3701 , upon H5921 a pavement H7531 of red H923 , and blue H8336 , and white H1858 , and black marble H5508 .
|
7. വിവിധ ആകൃതിയിലുള്ള സ്വർണ്ണ പാത്രങ്ങളിലായിരുന്നു അവർക്ക് കുടിക്കുവാൻ കൊടുത്തത്; രാജപദവിക്ക് യോജിച്ചവിധം രാജവീഞ്ഞ് ധാരാളം ഉണ്ടായിരുന്നു.
|
7. And they gave them drink H8248 in vessels H3627 of gold H2091 , (the vessels H3627 being diverse H8138 one from another H4480 H3627 ,) and royal H4438 wine H3196 in abundance H7227 , according to the state H3027 of the king H4428 .
|
8. എന്നാൽ രാജാവ് തന്റെ രാജധാനിവിചാരകന്മാരോട്: “ആരെയും നിർബ്ബന്ധിക്കരുത്; ഓരോരുത്തരും അവരവരുടെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ” എന്ന് കല്പിച്ചിരുന്നതിനാൽ എല്ലാവരും ഇഷ്ടം പോലെ കുടിച്ചു.
|
8. And the drinking H8360 was according to the law H1881 ; none H369 did compel H597 : for H3588 so H3651 the king H4428 had appointed H3245 to H5921 all H3605 the officers H7227 of his house H1004 , that they should do H6213 according to every man H376 H376 's pleasure H7522 .
|
9. രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‌രാജാവിന്റെ രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് ഒരു വിരുന്ന് നൽകി.
|
9. Also H1571 Vashti H2060 the queen H4436 made H6213 a feast H4960 for the women H802 in the royal H4438 house H1004 which H834 belonged to king H4428 Ahasuerus H325 .
|
10. ഏഴാം ദിവസം വീഞ്ഞ് കുടിച്ച് സന്തുഷ്ടനായപ്പോൾ അഹശ്വേരോശ്‌രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചു നില്ക്കുന്ന
|
10. On the seventh H7637 day H3117 , when the heart H3820 of the king H4428 was merry H2895 with wine H3196 , he commanded H559 Mehuman H4104 , Biztha H968 , Harbona H2726 , Bigtha H903 , and Abagtha H5 , Zethar H2242 , and Carcas H3752 , the seven H7651 chamberlains H5631 that served H8334 H853 in the presence H6440 of Ahasuerus H325 the king H4428 ,
|
11. ഏഴ് ഷണ്ഡന്മാരോട് ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുന്ദരിയായിരുന്നു.
|
11. To bring H935 H853 Vashti H2060 the queen H4436 before H6440 the king H4428 with the crown H3804 royal H4438 , to show H7200 the people H5971 and the princes H8269 H853 her beauty H3308 : for H3588 she H1931 was fair H2896 to look on H4758 .
|
12. എന്നാൽ ഷണ്ഡന്മാർ മുഖേന അയച്ച രാജകല്പന എതിർത്ത് വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്റെ കോപം അവന്റെ ഉള്ളിൽ ജ്വലിച്ചു.
|
12. But the queen H4436 Vashti H2060 refused H3985 to come H935 at the king H4428 's commandment H1697 by H834 H3027 his chamberlains H5631 : therefore was the king H4428 very H3966 wroth H7107 , and his anger H2534 burned H1197 in him.
|
13. ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിങ്ങനെ പാർസ്യയിലെയും മേദ്യയിലെയും ഏഴ് പ്രഭുക്കന്മാർ അവനോട് അടുത്ത് ഇരിക്കയായിരുന്നു.
|
13. Then the king H4428 said H559 to the wise men H2450 , which knew H3045 the times H6256 , ( for H3588 so H3651 was the king H4428 's manner H1697 toward H6440 all H3605 that knew H3045 law H1881 and judgment H1779 :
|
14. രാജ്യധർമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ § കാലജ്ഞന്മാർ = ജ്യോതിശാസ്ത്രജ്ഞൻ, ഭൂതവർത്തമാനഭാവികാലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നവൻ കാലജ്ഞന്മാരായ ആ വിദ്വാന്മാരോട് രാജാവ്:
|
14. And the next H7138 unto H413 him was Carshena H3771 , Shethar H8369 , Admatha H133 , Tarshish H8659 , Meres H4825 , Marsena H4826 , and Memucan H4462 , the seven H7651 princes H8269 of Persia H6539 and Media H4074 , which saw H7200 the king H4428 's face H6440 , and which sat H3427 the first H7223 in the kingdom H4438 ;)
|
15. “ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്‌രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കാതിരുന്നതിനാൽ രാജ്യധർമ്മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത്” എന്ന് ചോദിച്ചു.
|
15. What H4100 shall we do H6213 unto the queen H4436 Vashti H2060 according to law H1881 , because H5921 H834 she hath not H3808 performed H6213 H853 the commandment H3982 of the king H4428 Ahasuerus H325 by H3027 the chamberlains H5631 ?
|
16. അതിന് മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞത്: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സർവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
|
16. And Memucan H4462 answered H559 before H6440 the king H4428 and the princes H8269 , Vashti H2060 the queen H4436 hath not H3808 done wrong H5753 to H5921 the king H4428 only H905 , but H3588 also to H5921 all H3605 the princes H8269 , and to H5921 all H3605 the people H5971 that H834 are in all H3605 the provinces H4082 of the king H4428 Ahasuerus H325 .
|
17. രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്‌രാജാവ് വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചപ്പോൾ അവൾ ചെന്നില്ലല്ലോ എന്ന് പറഞ്ഞ് അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.
|
17. For H3588 this deed H1697 of the queen H4436 shall come abroad H3318 unto H5921 all H3605 women H802 , so that they shall despise H959 their husbands H1167 in their eyes H5869 , when it shall be reported H559 , The king H4428 Ahasuerus H325 commanded H559 H853 Vashti H2060 the queen H4436 to be brought in H935 before H6440 him , but she came H935 not H3808 .
|
18. ഇന്നു തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാർസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും വർദ്ധിക്കും.
|
18. Likewise shall the ladies H8282 of Persia H6539 and Media H4074 say H559 this H2088 day H3117 unto all H3605 the king H4428 's princes H8269 , which H834 have heard of H8085 H853 the deed H1697 of the queen H4436 . Thus shall there arise too much H1767 contempt H963 and wrath H7110 .
|
19. രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുത് എന്ന് തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അതിന് മാറ്റം വരാതിരിക്കുവാൻ പാർസ്യരുടെയും മേദ്യരുടെയും രാജ്യധർമ്മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുവൾക്ക് കൊടുക്കയും വേണം.
|
19. If H518 it please H2895 H5921 the king H4428 , let there go H3318 a royal H4438 commandment H1697 from H4480 H6440 him , and let it be written H3789 among the laws H1881 of the Persians H6539 and the Medes H4074 , that it be not H3808 altered H5674 , That H834 Vashti H2060 come H935 no H3808 more before H6440 king H4428 Ahasuerus H325 ; and let the king H4428 give H5414 her royal estate H4438 unto another H7468 that is better H2896 than H4480 she.
|
20. രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും (അതു മഹാരാജ്യമല്ലോ) പരസ്യമാകുമ്പോൾ സകലഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.
|
20. And when the king H4428 's decree H6599 which H834 he shall make H6213 shall be published H8085 throughout all H3605 his empire H4438 , ( for H3588 it H1931 is great H7227 ,) all H3605 the wives H802 shall give H5414 to their husbands H1167 honor H3366 , both to great H4480 H1419 and small H6996 .
|
21. ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
|
21. And the saying H1697 pleased H3190 H5869 the king H4428 and the princes H8269 ; and the king H4428 did H6213 according to the word H1697 of Memucan H4462 :
|
22. ഏത് പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്റെ സകലസംസ്ഥാനങ്ങളിലേക്കും ഓരോ സംസ്ഥാനത്തേക്ക് അതിന്റെ അക്ഷരത്തിലും ഓരോ ജാതിക്ക് അവരുടെ ഭാഷയിലും എഴുത്ത് അയച്ചു. PE
|
22. For he sent H7971 letters H5612 into H413 all H3605 the king H4428 's provinces H4082 , into H413 every province H4082 H4082 according to the writing H3791 thereof , and to H413 every people H5971 H5971 after their language H3956 , that every H3605 man H376 should H1961 bear rule H8323 in his own house H1004 , and that it should be published H1696 according to the language H3956 of every people H5971 .
|