|
|
1. “പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കുകയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുകയും
|
1. Woe H1945 to the rebellious H5637 children H1121 , saith H5002 the LORD H3068 , that take H6213 counsel H6098 , but not H3808 of H4480 me ; and that cover H5258 with a covering H4541 , but not H3808 of my spirit H7307 , that H4616 they may add H5595 sin H2403 to H5921 sin H2403 :
|
2. ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും ഈജിപ്റ്റിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്റെ അരുളപ്പാടു ചോദിക്കാതെ ഈജിപ്റ്റിലേക്കു പോവുകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു.
|
2. That walk H1980 to go down H3381 into Egypt H4714 , and have not H3808 asked H7592 at my mouth H6310 ; to strengthen H5810 themselves in the strength H4581 of Pharaoh H6547 , and to trust H2620 in the shadow H6738 of Egypt H4714 !
|
3. “എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു നാണമായും ഈജിപ്റ്റിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
|
3. Therefore shall the strength H4581 of Pharaoh H6547 be H1961 your shame H1322 , and the trust H2622 in the shadow H6738 of Egypt H4714 your confusion H3639 .
|
4. അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
|
4. For H3588 his princes H8269 were H1961 at Zoan H6814 , and his ambassadors H4397 came H5060 to Hanes H2609 .
|
5. അവർ എല്ലാവരും അവർക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും.” PEPS
|
5. They were all H3605 ashamed H954 of H5921 a people H5971 that could not H3808 profit H3276 them, nor H3808 be a help H5828 nor H3808 profit H3276 , but H3588 a shame H1322 , and also H1571 a reproach H2781 .
|
6. തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, സിംഹം, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്റെ അടുക്കൽ കൊണ്ടുപോകുന്നു.
|
6. The burden H4853 of the beasts H929 of the south H5045 : into the land H776 of trouble H6869 and anguish H6695 , from H4480 whence come the young H3833 and old lion H3918 , the viper H660 and fiery flying serpent H8314 H5774 , they will carry H5375 their riches H2428 upon H5921 the shoulders H3802 of young asses H5895 , and their treasures H214 upon H5921 the bunches H1707 of camels H1581 , to H5921 a people H5971 that shall not H3808 profit H3276 them .
|
7. ഈജിപ്റ്റുകാരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ടു ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു.
|
7. For the Egyptians H4714 shall help H5826 in vain H1892 , and to no purpose H7385 : therefore H3651 have I cried H7121 concerning this H2063 , Their strength H7293 is to sit still H7674 .
|
8. നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.
|
8. Now H6258 go H935 , write H3789 it before H854 them in H5921 a table H3871 , and note H2710 it in H5921 a book H5612 , that it may be H1961 for the time H3117 to come H314 forever H5703 and ever H5704 H5769 :
|
9. അവർ മത്സരമുള്ള ഒരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലയോ.
|
9. That H3588 this H1931 is a rebellious H4805 people H5971 , lying H3586 children H1121 , children H1121 that will H14 not H3808 hear H8085 the law H8451 of the LORD H3068 :
|
10. അവർ ദർശകന്മാരോട്: “ദർശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; വ്യാജങ്ങൾ പ്രവചിക്കുവിൻ;
|
10. Which H834 say H559 to the seers H7200 , See H7200 not H3808 ; and to the prophets H2374 , Prophesy H2372 not H3808 unto us right things H5229 , speak H1696 unto us smooth things H2513 , prophesy H2372 deceits H4123 :
|
11. വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു.
|
11. Get H5493 you out of H4480 the way H1870 , turn aside H5186 out of H4480 the path H734 , cause H853 the Holy One H6918 of Israel H3478 to cease H7673 from before H4480 H6440 us.
|
12. അതിനാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ട്,
|
12. Wherefore H3651 thus H3541 saith H559 the Holy One H6918 of Israel H3478 , Because H3282 ye despise H3988 this H2088 word H1697 , and trust H982 in oppression H6233 and perverseness H3868 , and stay H8172 thereon H5921 :
|
13. ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.
|
13. Therefore H3651 this H2088 iniquity H5771 shall be H1961 to you as a breach H6556 ready to fall H5307 , swelling out H1158 in a high H7682 wall H2346 , whose H834 breaking H7667 cometh H935 suddenly H6597 at an instant H6621 .
|
14. അടുപ്പിൽനിന്നു തീ എടുക്കുവാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും.”
|
14. And he shall break H7665 it as the breaking H7667 of the potter H3335 's vessel H5035 that is broken in pieces H3807 ; he shall not H3808 spare H2550 : so that there shall not H3808 be found H4672 in the bursting H4386 of it a shard H2789 to take H2846 fire H784 from the hearth H4480 H3344 , or to take H2834 water H4325 withal out of the pit H4480 H1360 .
|
15. യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനംതിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല;
|
15. For H3588 thus H3541 saith H559 the Lord H136 GOD H3069 , the Holy One H6918 of Israel H3478 ; In returning H7729 and rest H5183 shall ye be saved H3467 ; in quietness H8252 and in confidence H985 shall be H1961 your strength H1369 : and ye would H14 not H3808 .
|
16. ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
|
16. But ye said H559 , No H3808 ; for H3588 we will flee H5127 upon H5921 horses H5483 ; therefore H5921 H3651 shall ye flee H5127 : and , We will ride H7392 upon H5921 the swift H7031 ; therefore H5921 H3651 shall they that pursue H7291 you be swift H7043 .
|
17. മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.”
|
17. One H259 thousand H505 shall flee at H4480 H6440 the rebuke H1606 of one H259 ; at H4480 H6440 the rebuke H1606 of five H2568 shall ye flee H5127 : till H5704 H518 ye be left H3498 as a beacon H8650 upon H5921 the top H7218 of a mountain H2022 , and as an ensign H5251 on H5921 a hill H1389 .
|
18. അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.
|
18. And therefore H3651 will the LORD H3068 wait H2442 , that he may be gracious H2603 unto you , and therefore H3651 will he be exalted H7311 , that he may have mercy H7355 upon you: for H3588 the LORD H3068 is a God H430 of judgment H4941 : blessed H835 are all H3605 they that wait H2442 for him.
|
19. യെരൂശലേമ്യരായ സീയോൻനിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
|
19. For H3588 the people H5971 shall dwell H3427 in Zion H6726 at Jerusalem H3389 : thou shalt weep no more H1058 H1058 H3808 : he will be very gracious H2603 H2603 unto thee at the voice H6963 of thy cry H2199 ; when he shall hear H8085 it , he will answer H6030 thee.
|
20. കർത്താവ് നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്റെ കണ്ണ് നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
|
20. And though the Lord H136 give H5414 you the bread H3899 of adversity H6862 , and the water H4325 of affliction H3906 , yet shall not H3808 thy teachers H3384 be removed into a corner H3670 any more H5750 , but thine eyes H5869 shall H1961 see H7200 H853 thy teachers H3384 :
|
21. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്ളുവിൻ” എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും.
|
21. And thine ears H241 shall hear H8085 a word H1697 behind H4480 H310 thee, saying H559 , This H2088 is the way H1870 , walk H1980 ye in it, when H3588 ye turn to the right hand H541 , and when H3588 ye turn to the left H8041 .
|
22. വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളയുകയും “പൊയ്ക്കൊ” എന്നു പറയുകയും ചെയ്യും.
|
22. Ye shall defile H2930 also H853 the covering H6826 of thy graven images H6456 of silver H3701 , and the ornament H642 of thy molten images H4541 of gold H2091 : thou shalt cast them away H2219 as H3644 a menstruous cloth H1739 ; thou shalt say H559 unto it , Get thee hence H3318 .
|
23. നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.
|
23. Then shall he give H5414 the rain H4306 of thy seed H2233 , that H834 thou shalt sow H2232 H853 the ground H127 withal ; and bread H3899 of the increase H8393 of the earth H127 , and it shall be H1961 fat H1879 and plenteous H8082 : in that H1931 day H3117 shall thy cattle H4735 feed H7462 in large H7337 pastures H3733 .
|
24. നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പു ചേർത്തതുമായ തീൻ * തീൻ തീറ്റി. തിന്നും.
|
24. The oxen H504 likewise and the young asses H5895 that ear H5647 the ground H127 shall eat H398 clean H2548 provender H1098 , which H834 hath been winnowed H2219 with the shovel H7371 and with the fan H4214 .
|
25. മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
|
25. And there shall be H1961 upon H5921 every H3605 high H1364 mountain H2022 , and upon H5921 every H3605 high H5375 hill H1389 , rivers H6388 and streams H2988 of waters H4325 in the day H3117 of the great H7227 slaughter H2027 , when the towers H4026 fall H5307 .
|
26. യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും. PEPS
|
26. Moreover the light H216 of the moon H3842 shall be H1961 as the light H216 of the sun H2535 , and the light H216 of the sun H2535 shall be H1961 sevenfold H7659 , as the light H216 of seven H7651 days H3117 , in the day H3117 that the LORD H3068 bindeth up H2280 H853 the breach H7667 of his people H5971 , and healeth H7495 the stroke H4273 of their wound H4347 .
|
27. ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.
|
27. Behold H2009 , the name H8034 of the LORD H3068 cometh H935 from far H4480 H4801 , burning H1197 with his anger H639 , and the burden H4858 thereof is heavy H3514 : his lips H8193 are full H4390 of indignation H2195 , and his tongue H3956 as a devouring H398 fire H784 :
|
28. ജനതകളെ നാശത്തിന്റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജനതകളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.
|
28. And his breath H7307 , as an overflowing H7857 stream H5158 , shall reach to the midst H2673 of H5704 the neck H6677 , to sift H5130 the nations H1471 with the sieve H5299 of vanity H7723 : and there shall be a bridle H7448 in H5921 the jaws H3895 of the people H5971 , causing them to err H8582 .
|
29. നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
|
29. Ye shall have H1961 a song H7892 , as in the night H3915 when a holy solemnity is kept H6942 H2282 ; and gladness H8057 of heart H3824 , as when one goeth H1980 with a pipe H2485 to come H935 into the mountain H2022 of the LORD H3068 , to H413 the mighty One H6697 of Israel H3478 .
|
30. യഹോവ തന്റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്റെ ഭുജത്തിന്റെ അവതരണം † അവതരണം പ്രഹരം. കാണിക്കുകയും ചെയ്യും.
|
30. And the LORD H3068 shall cause H853 his glorious H1935 voice H6963 to be heard H8085 , and shall show H7200 the lighting down H5183 of his arm H2220 , with the indignation H2197 of his anger H639 , and with the flame H3851 of a devouring H398 fire H784 , with scattering H5311 , and tempest H2230 , and hailstones H68 H1259 .
|
31. യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; തന്റെ വടികൊണ്ട് അവൻ അവനെ അടിക്കും.
|
31. For H3588 through the voice H4480 H6963 of the LORD H3068 shall the Assyrian H804 be beaten down H2865 , which smote H5221 with a rod H7626 .
|
32. യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്തു പടവെട്ടും.
|
32. And in every place H3605 where the grounded H4145 staff H4294 shall pass H4569 , which H834 the LORD H3068 shall lay H5117 upon H5921 him, it shall be H1961 with tabrets H8596 and harps H3658 : and in battles H4421 of shaking H8573 will he fight H3898 with it.
|
33. പണ്ടു തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും. PE
|
33. For H3588 Tophet H8613 is ordained H6186 of old H4480 H865 ; yea H1571 , for the king H4428 it H1931 is prepared H3559 ; he hath made it deep H6009 and large H7337 : the pile H4071 thereof is fire H784 and much H7235 wood H6086 ; the breath H5397 of the LORD H3068 , like a stream H5158 of brimstone H1614 , doth kindle H1197 it.
|