|
|
1. നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
|
1. Moreover take thou up H859 H5375 a lamentation H7015 for H413 the princes H5387 of Israel H3478 ,
|
2. “നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
|
2. And say H559 , What H4100 is thy mother H517 ? A lioness H3833 : she lay down H7257 among H996 lions H738 , she nourished H7235 her whelps H1482 among H8432 young lions H3715 .
|
3. അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അത് ഒരു ബാലസിംഹമായിത്തീർന്നു; അത് ഇര തേടി പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
|
3. And she brought up H5927 one H259 of her whelps H4480 H1482 : it became H1961 a young lion H3715 , and it learned H3925 to catch H2963 the prey H2964 ; it devoured H398 men H120 .
|
4. ജനതകൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ട് ഈജിപ്റ്റിലേക്ക് കൊണ്ടുപോയി.
|
4. The nations H1471 also heard H8085 of H413 him ; he was taken H8610 in their pit H7845 , and they brought H935 him with chains H2397 unto H413 the land H776 of Egypt H4714 .
|
5. എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു എന്നു കണ്ടിട്ട് തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി.
|
5. Now when she saw H7200 that H3588 she had waited H3176 , and her hope H8615 was lost H6 , then she took H3947 another H259 of her whelps H4480 H1482 , and made H7760 him a young lion H3715 .
|
6. അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച് ബാലസിംഹമായിത്തീർന്നു; ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്, മനുഷ്യരെ തിന്നുകളഞ്ഞു.
|
6. And he went up and down H1980 among H8432 the lions H738 , he became H1961 a young lion H3715 , and learned H3925 to catch H2963 the prey H2964 , and devoured H398 men H120 .
|
7. അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.
|
7. And he knew H3045 their desolate palaces H759 , and he laid waste H2717 their cities H5892 ; and the land H776 was desolate H3456 , and the fullness H4393 thereof , by the noise H4480 H6963 of his roaring H7581 .
|
8. അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്റെ നേരെ വന്ന് അവന്റെമേൽ വലവീശി; അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
|
8. Then the nations H1471 set H5414 against H5921 him on every side H5439 from the provinces H4480 H4082 , and spread H6566 their net H7568 over H5921 him : he was taken H8610 in their pit H7845 .
|
9. അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
|
9. And they put H5414 him in ward H5474 in chains H2397 , and brought H935 him to H413 the king H4428 of Babylon H894 : they brought H935 him into holds H4679 , that H4616 his voice H6963 should no H3808 more H5750 be heard H8085 upon H413 the mountains H2022 of Israel H3478 .
|
10. നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളം ഉള്ളതുകൊണ്ട് അത് ഫലപ്രദവും തഴച്ചതുമായിരുന്നു.
|
10. Thy mother H517 is like a vine H1612 in thy blood H1818 , planted H8362 by H5921 the waters H4325 : she was H1961 fruitful H6509 and full of branches H6058 by reason of many H7227 waters H4480 H4325 .
|
11. അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.
|
11. And she had H1961 strong H5797 rods H4294 for H413 the scepters H7626 of them that bore rule H4910 , and her stature H6967 was exalted H1361 among H5921 H996 the thick branches H5688 , and she appeared H7200 in her height H1363 with the multitude H7230 of her branches H1808 .
|
12. എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു.
|
12. But she was plucked up H5428 in fury H2534 , she was cast down H7993 to the ground H776 , and the east H6921 wind H7307 dried up H3001 her fruit H6529 : her strong H5797 rods H4294 were broken H6561 and withered H3001 ; the fire H784 consumed H398 them.
|
13. ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
|
13. And now H6258 she is planted H8362 in the wilderness H4057 , in a dry H6723 and thirsty H6772 ground H776 .
|
14. അതിന്റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ട് അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിന്റെ ചെങ്കോലായിരിക്കുവാൻ തക്ക ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി”; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു. PE
|
14. And fire H784 is gone out H3318 of a rod H4480 H4294 of her branches H905 , which hath devoured H398 her fruit H6529 , so that she hath H1961 no H3808 strong H5797 rod H4294 to be a scepter H7626 to rule H4910 . This H1931 is a lamentation H7015 , and shall be H1961 for a lamentation H7015 .
|