|
|
1. വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
|
1. A prayer H8605 of Habakkuk H2265 the prophet H5030 upon H5921 Shigionoth H7692 .
|
2. യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ; ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; ക്രോധത്തിൽ കരുണ ഓർക്കണമേ.
|
2. O LORD H3068 , I have heard H8085 thy speech H8088 , and was afraid H3372 : O LORD H3068 , revive H2421 thy work H6467 in the midst H7130 of the years H8141 , in the midst H7130 of the years H8141 make known H3045 ; in wrath H7267 remember H2142 mercy H7355 .
|
3. ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു; ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
|
3. God H433 came H935 from Teman H4480 H8487 , and the Holy One H6918 from mount H4480 H2022 Paran H6290 . Selah H5542 . His glory H1935 covered H3680 the heavens H8064 , and the earth H776 was full H4390 of his praise H8416 .
|
4. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു; കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു; അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
|
4. And his brightness H5051 was H1961 as the light H216 ; he had horns H7161 coming out of his hand H4480 H3027 : and there H8033 was the hiding H2253 of his power H5797 .
|
5. മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു.
|
5. Before H6440 him went H1980 the pestilence H1698 , and burning coals H7565 went forth H3318 at his feet H7272 .
|
6. ദൈവം ഭൂമിയെ അളക്കുന്നു; ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; ദൈവം പുരാതനപാതകളിൽ നടക്കുന്നു.
|
6. He stood H5975 , and measured H4128 the earth H776 : he beheld H7200 , and drove asunder H5425 the nations H1471 ; and the everlasting H5703 mountains H2042 were scattered H6327 , the perpetual H5769 hills H1389 did bow H7817 : his ways H1979 are everlasting H5769 .
|
7. ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.
|
7. I saw H7200 the tents H168 of Cushan H3572 in H8478 affliction H205 : and the curtains H3407 of the land H776 of Midian H4080 did tremble H7264 .
|
8. യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
|
8. Was the LORD H3068 displeased H2734 against the rivers H5104 ? was thine anger H639 against the rivers H5104 ? was thy wrath H5678 against the sea H3220 , that H3588 thou didst ride H7392 upon H5921 thine horses H5483 and thy chariots H4818 of salvation H3444 ?
|
9. അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.
|
9. Thy bow H7198 was made quite naked H5783 H6181 , according to the oaths H7621 of the tribes H4294 , even thy word H562 . Selah H5542 . Thou didst cleave H1234 the earth H776 with rivers H5104 .
|
10. പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്ക് കൈ ഉയർത്തുന്നു.
|
10. The mountains H2022 saw H7200 thee, and they trembled H2342 : the overflowing H2230 of the water H4325 passed by H5674 : the deep H8415 uttered H5414 his voice H6963 , and lifted up H5375 his hands H3027 on high H7315 .
|
11. അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും മിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
|
11. The sun H8121 and moon H3394 stood still H5975 in their habitation H2073 : at the light H216 of thine arrows H2671 they went H1980 , and at the shining H5051 of thy glittering H1300 spear H2595 .
|
12. ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജനതകളെ മെതിക്കുന്നു.
|
12. Thou didst march through H6805 the land H776 in indignation H2195 , thou didst thresh H1758 the heathen H1471 in anger H639 .
|
13. അങ്ങയുടെ ജനത്തിന്റെയും അങ്ങയുടെ അഭിഷിക്തന്റെയും രക്ഷയ്ക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾ ഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ.
|
13. Thou wentest forth H3318 for the salvation H3468 of thy people H5971 , even for salvation H3468 with H854 thine anointed H4899 ; thou woundedst H4272 the head H7218 out of the house H4480 H1004 of the wicked H7563 , by discovering H6168 the foundation H3247 unto H5704 the neck H6677 . Selah H5542 .
|
14. അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളയ്ക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
|
14. Thou didst strike through H5344 with his staves H4294 the head H7218 of his villages H6518 : they came out as a whirlwind H5590 to scatter H6327 me : their rejoicing H5951 was as H3644 to devour H398 the poor H6041 secretly H4565 .
|
15. അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.
|
15. Thou didst walk H1869 through the sea H3220 with thine horses H5483 , through the heap H2563 of great H7227 waters H4325 .
|
16. ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്റെ അസ്ഥികൾ ഉരുകി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
|
16. When I heard H8085 , my belly H990 trembled H7264 ; my lips H8193 quivered H6750 at the voice H6963 : rottenness H7538 entered H935 into my bones H6106 , and I trembled H7264 in H8478 myself, that H834 I might rest H5117 in the day H3117 of trouble H6869 : when he cometh up H5927 unto the people H5971 , he will invade H1464 them with his troops.
|
17. അത്തിവൃക്ഷം തളിർക്കുകയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.
|
17. Although H3588 the fig tree H8384 shall not H3808 blossom H6524 , neither H369 shall fruit H2981 be in the vines H1612 ; the labor H4639 of the olive H2132 shall fail H3584 , and the fields H7709 shall yield H6213 no H3808 meat H400 ; the flock H6629 shall be cut off H1504 from the fold H4480 H4356 , and there shall be no H369 herd H1241 in the stalls H7517 :
|
18. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
|
18. Yet I H589 will rejoice H5937 in the LORD H3068 , I will joy H1523 in the God H430 of my salvation H3468 .
|
19. യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു; കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ. PE
|
19. The LORD H3068 God H136 is my strength H2428 , and he will make H7760 my feet H7272 like hinds H355 ' feet , and he will make me to walk H1869 upon H5921 mine high places H1116 . To the chief singer H5329 on my stringed instruments H5058 .
|