Bible Versions
Bible Books

1 Kings 18 (MOV) Malayalam Old BSI Version

1 ഏറിയനാള്‍ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില്‍ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായിനീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന്‍ ഭൂതലത്തില്‍ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.
2 ഏലീയാവു ആഹാബിന്നു തന്നെത്താന്‍ കാണിപ്പാന്‍ പോയി; ക്ഷാമമോ ശമര്യയില്‍ കഠിനമായിരുന്നു.
3 ആകയാല്‍ ആഹാബ് തന്റെ ഗൃഹവിചാരകനായ ഔബദ്യാവെ ആളയച്ചുവരുത്തി; ഔബദ്യാവോ യഹോവയിങ്കല്‍ മഹാഭക്തനായിരുന്നു.
4 ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
5 ആഹാബ് ഔബദ്യാവോടുനീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള്‍ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്‍കഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന്‍ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
6 അവര്‍ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മില്‍ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഔബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
7 ഔബദ്യാവു വഴിയില്‍ ഇരിക്കുമ്പോള്‍ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണുഎന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
8 അവന്‍ അവനോടുഅതേ, ഞാന്‍ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
9 അതിന്നു അവന്‍ പറഞ്ഞതുഅടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യില്‍ ഏല്പിപ്പാന്‍ അടിയന്‍ എന്തു പാപം ചെയ്തു?
10 നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന്‍ എന്റെ യജമാനന്‍ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവര്‍ പറഞ്ഞപ്പോള്‍ അവന്‍ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
11 ഇങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
12 ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ യഹോവഭക്തന്‍ ആകുന്നു.
13 ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഞാന്‍ യഹോവയുടെ പ്രവാചകന്മാരില്‍ നൂറുപേരെ ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍ അറിഞ്ഞിട്ടില്ലയോ?
14 അങ്ങനെയിരിക്കെ നീ എന്നോടുചെന്നു നിന്റെ യജമാനനോടുഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന്‍ എന്നെ കൊല്ലുമല്ലോ.
15 അതിന്നു ഏലീയാവുഞാന്‍ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന്‍ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
16 അങ്ങനെ ഔബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാന്‍ ചെന്നു.
17 ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടുആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
18 അതിന്നു അവന്‍ പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
19 എന്നാല്‍ ഇപ്പോള്‍ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല്‍ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍ എന്റെ അടുക്കല്‍ കൂട്ടിവരുത്തുക.
20 അങ്ങനെ ആഹാബ് എല്ലായിസ്രായേല്‍മക്കളുടെയും അടുക്കല്‍ ആളയച്ചു കര്‍മ്മേല്‍പര്‍വ്വതത്തില്‍ പ്രവാചകന്മാരെ കൂട്ടിവരുത്തി.
21 അപ്പോള്‍ ഏലീയാവു അടുത്തുചെന്നു സര്‍വ്വജനത്തോടുംനിങ്ങള്‍ എത്രത്തോളം രണ്ടു തോണിയില്‍ കാല്‍വേക്കും? യഹോവ ദൈവം എങ്കില്‍ അവനെ അനുഗമിപ്പിന്‍ ; ബാല്‍ എങ്കിലോ അവനെ അനുഗമിപ്പിന്‍ എന്നു പറഞ്ഞു; എന്നാല്‍ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
22 പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതുയഹോവയുടെ പ്രവാചകനായി ഞാന്‍ ഒരുത്തന്‍ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
23 ഞങ്ങള്‍ക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര്‍ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേല്‍ വെക്കാം;
24 നിങ്ങള്‍ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ഞാന്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം
25 അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടുനിങ്ങള്‍ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊള്‍വിന്‍ ; നിങ്ങള്‍ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ എന്നു പറഞ്ഞു.
26 അങ്ങനെ അവര്‍ക്കും കൊടുത്ത കാളയെ അവര്‍ എടുത്തു ഒരുക്കിബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
27 ഉച്ചയായപ്പോള്‍ ഏലീയാവു അവരെ പരിഹസിച്ചുഉറക്കെ വിളിപ്പിന്‍ ; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കയാകുന്നു; അല്ലെങ്കില്‍ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില്‍ യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണം എന്നു പറഞ്ഞു.
28 അവര്‍ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്‍കൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
30 അപ്പോള്‍ ഏലീയാവുഎന്റെ അടുക്കല്‍ വരുവിന്‍ എന്നു സര്‍വ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവും അവന്റെ അടുക്കല്‍ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
31 നിനക്കു യിസ്രായേല്‍ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
32 കല്ലുകൊണ്ടു യഹോവയുടെ നാമത്തില്‍ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന്‍ മതിയായ വിസ്താരത്തില്‍ ഒരു തോടു ഉണ്ടാക്കി.
33 പിന്നെ അവന്‍ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്‍ മീതെ വെച്ചു; നാലു തൊട്ടിയില്‍ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ എന്നു പറഞ്ഞു.
34 രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷംമൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്നു അവന്‍ പറഞ്ഞു. അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു.
35 വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവന്‍ തോട്ടിലും വെള്ളം നിറെച്ചു.
36 ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്റെ ദാസന്‍ എന്നും കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
37 യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
38 ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
39 ജനം എല്ലാം അതു കണ്ടു കവിണ്ണുവീണുയഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
40 ഏലീയാവു അവരോടുബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍ ; അവരില്‍ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
41 പിന്നെ ഏലീയാവു ആഹാബിനോടുനീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
42 ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കര്‍മ്മേല്‍ പര്‍വ്വതത്തിന്റെ മുകളില്‍ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവില്‍ വെച്ചു തന്റെ ബാല്യക്കാരനോടു
43 നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവന്‍ ചെന്നു നോക്കീട്ടുഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവന്‍ പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
44 ഏഴാം പ്രാവശ്യമോ അവന്‍ ഇതാ, കടലില്‍നിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ നീ ചെന്നു ആഹാബിനോടുമഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
45 ക്ഷണത്തില്‍ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
46 എന്നാല്‍ യഹോവയുടെ കൈ ഏലീയാവിന്മേല്‍ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍ എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×