Bible Versions
Bible Books

Isaiah 61 (MOV) Malayalam Old BSI Version

1 എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും
2 യഹോവയുടെ പ്രസാദവര്‍‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
3 സീയോനിലെ ദുഃഖിതന്മാര്‍‍കൂ വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്‍ തൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്‍‍കൂ നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും
4 അവര്‍‍ പുരാതനശൂന്‍ യങ്ങളെ പണികയും പൂര്‍‍വ്വന്മാരുടെ നിര്‍‍ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍‍ജ്ജനമായിരുന്ന ശൂന്‍ യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും
5 അന്‍ യജാതിക്കാര്‍‍ നിന്നു നിങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങളെ മേയക്കും; പരദേശക്കാര്‍‍ നിങ്ങള്‍ക്കു ഉഴുവുകാരും മുന്‍ തിരിത്തോട്ടക്കാരും ആയിരിക്കും
6 നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്‍‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സന്‍ പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള്‍ ആയിത്തീരും
7 നാണത്തിന്നുപകരം നിങ്ങള്‍ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര്‍‍ തങ്ങളുടെ ഔഹരിയില്‍ സന്തോഷിക്കും; അങ്ങനെ അവര്‍‍ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്‍ ദം അവര്‍‍കൂ ഉണ്ടാകും
8 യഹോവയായ ഞാന്‍ ന്‍ യായത്തെ ഇഷ്ടപ്പെടുകയും അന്‍ യായമായ കവര്‍‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍‍കൂ പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും
9 ജാതികളുടെ ഇടയില്‍ അവരുടെ സന്‍ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര്‍‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്‍ തി എന്നും അറിയും
10 ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു
11 ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില്‍ വിതെച്ച വിത്തിനെ കിളിര്‍‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍‍ത്താവു സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×