Bible Versions
Bible Books

Jeremiah 43 (MOV) Malayalam Old BSI Version

1 യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീർന്നശേഷം
2 ഹോശയ്യാവിന്റെ മകനായ അസർയ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
3 കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിപ്പാൻ നേർയ്യാവിന്റെ മകനായ ബാരൂൿ നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.
4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.
5 സകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാർക്കേണ്ടതിന്നു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെ ഒക്കെയും
6 പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേർയ്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ടു,
7 യഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്വരെ എത്തി.
8 തഹ്പനേസിൽവെച്ചു യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
9 നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ടു അവരോടു പറയേണ്ടതു:
10 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട കല്ലുകളിന്മേൽ അവന്റെ സിംഹാസനം വെക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിർത്തും.
11 അവൻ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിന്നുള്ളവരെ മരണത്തിന്നും പ്രവാസത്തിന്നുള്ളവരെ പ്രവാസത്തിന്നും വാളിന്നുള്ളവരെ വാളിന്നും ഏല്പിക്കും.
12 ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വെക്കും; അവയെ ചുട്ടുകളഞ്ഞിട്ടു അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതെപ്പു പുതെക്കുന്നതു പോലെ അവൻ മിസ്രയീംദേശത്തെ പുതെക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകയും ചെയ്യും.
13 അവൻ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീവെച്ചു ചുട്ടുകളയും.
14 മിസ്രയിംദേശത്തുവന്നു പാര്‍ക്കുംന്ന യെഹൂദാശിഷ്ടത്തില്‍ ആരും അവര്‍ക്കും മടങ്ങിച്ചെന്നു പാര്‍പ്പാന്‍ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്തക്കവണ്ണം ചാടിപ്പോകയില്ല, ശേഷിക്കയുമില്ല; വഴുതിപ്പോകുന്ന ചിരല്ലാതെ ആരും മടങ്ങിപ്പോകയില്ല.
15 അതിന്നു തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കും ധൂപം കാട്ടീട്ടുണ്ടെന്നു അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകലസ്ത്രീകളും മിസ്രയീംദേശത്തു പത്രോസില്‍ പാര്‍ത്ത സകലജനവും യിരെമ്യാവോടു ഉത്തരം പറഞ്ഞതു
16 നീ യഹോവയുടെ നാമത്തില്‍ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങള്‍ നിന്നെ കൂട്ടാക്കുകയില്ല.
17 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവള്‍ക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങള്‍ നേര്‍ന്നിരിക്കുന്ന നേര്‍ച്ച ഒക്കെയും ഞങ്ങള്‍ നിവര്‍ത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങള്‍ക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനര്‍ത്ഥവും നേരിട്ടിരുന്നില്ല.
18 എന്നാല്‍ ഞങ്ങള്‍ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലിപകരുന്നതും നിര്‍ത്തിയതു മുതല്‍ ഞങ്ങള്‍ക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
19 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ അവളുടെ രൂപത്തില്‍ അട ഉണ്ടാക്കുന്നതും അവള്‍ക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടാതെയോ?
20 അപ്പോള്‍ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രികളുമായി തന്നോടു ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാല്‍
21 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഔര്‍ത്തില്ലയോ? അവന്റെ മനസ്സില്‍ അതു വന്നില്ലയോ?
22 നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തവും നിങ്ങള്‍ പ്രവര്‍ത്തിച്ച മ്ളേച്ഛതനിമിത്തവും യഹോവേക്കു സഹിപ്പാന്‍ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികള്‍ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീര്‍ന്നിരിക്കുന്നു.
23 നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്കകൊണ്ടു, ഇന്നു അനര്‍ത്ഥം നിങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്നു.
24 പിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതുമിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങള്‍ എല്ലാവരും യഹോവയുടെ വചനം കേള്‍പ്പിന്‍ !
25 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേര്‍ന്നിക്കുന്ന നേര്‍ച്ചകളെ ഞങ്ങള്‍ നിവര്‍ത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ടു അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേര്‍ച്ചകളെ ഉറപ്പാക്കിക്കൊള്‍വിന്‍ ! നിങ്ങളുടെ നേര്‍ച്ചകളെ അനുഷ്ഠിച്ചുകൊള്‍വിന്‍ !
26 അതുകൊണ്ടു മിസ്രയീംദേശത്തു പാര്‍ക്കുംന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തുയഹോവയായ കര്‍ത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാന്‍ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
27 ഞാന്‍ അവരുടെ നന്മെക്കായിട്ടല്ല, തിന്മെക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലായെഹൂദന്മാരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.
28 എന്നാല്‍ വാളിന്നു തെറ്റി ഒഴിയുന്ന ഏതാനും പേര്‍ മിസ്രയീംദേശത്തു നിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാര്‍ക്കുംന്ന ശേഷം യെഹൂദന്മാര്‍ ഒക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.
29 എന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവര്‍ത്തിയായ്‍വരുമെന്നു നിങ്ങള്‍ അറിയേണ്ടതിന്നു ഞാന്‍ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദര്‍ശിക്കും എന്നതു നിങ്ങള്‍ക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.
30 ഞാന്‍ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവനുമായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിച്ചതുപോലെ ഞാന്‍ മിസ്രയീംരാജാവായ ഫറവോന്‍ --ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കയ്യിലും അവന്നു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×