Bible Versions
Bible Books

Isaiah 11 (MOV) Malayalam Old BSI Version

1 എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
2 അവന്റെ മേല്‍ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
3 അവന്റെ പ്രമോദം യഹോവാഭക്തിയില്‍ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.
4 അവന്‍ ദരിദ്രന്മാര്‍ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന്‍ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
5 നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും.
8 മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും; മുലകുടിമാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും.
9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്‍ണ്ണമായിരിക്കയാല്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
10 അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
11 അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
12 അവന്‍ ജാതികള്‍ക്കു ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
14 അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേല്‍ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവേക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.
15 യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
16 മിസ്രയീമില്‍നിന്നു പുറപ്പെട്ട നാളില്‍ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്‍നിന്നു അവന്റെ ജനത്തില്‍ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×