Bible Versions
Bible Books

Revelation 22 (MOV) Malayalam Old BSI Version

1 വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.
2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്റെ ദാസന്മാര്‍ അവനെ ആരാധിക്കും.
4 അവര്‍ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും.
5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
6 പിന്നെ അവന്‍ എന്നോടുഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്റെ ദൂതനെ അയച്ചു
7 ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു.
8 ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.
9 എന്നാല്‍ അവന്‍ എന്നോടുഅതരുതുഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
10 അവന്‍ പിന്നെയും എന്നോടു പറഞ്ഞതുസമയം അടുത്തിരിക്കയാല്‍ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
11 അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12 ഇതാ, ഞാന്‍ വേഗം വരുന്നു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്റെ പക്കല്‍ ഉണ്ടു.
13 ഞാന്‍ അല്ഫയും ഔമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
14 ജീവന്റെ വൃക്ഷത്തില്‍ തങ്ങള്‍ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില്‍ കൂടി നഗരത്തില്‍ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
15 നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
16 യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനുംവരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൌജന്യമായി വാങ്ങട്ടെ.
18 പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍അതിനോടു ആരെങ്കിലും കൂട്ടിയാല്‍ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
19 പ്രവചന പുസ്തകത്തിലെ വചനത്തില്‍ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
20 ഇതു സാക്ഷീകരിക്കുന്നവന്‍ അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന്‍ , കര്‍ത്താവായ യേശുവേ, വരേണമേ,
21 കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×