Bible Versions
Bible Books

Job 11 (MOV) Malayalam Old BSI Version

1 അതിന്നു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാല്‍
2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?
3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?
4 എന്റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിന്നു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.
5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
6 ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?
8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?
9 അതിന്റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളതു.
10 അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല്‍ അവനെ തടുക്കുന്നതു ആര്‍?
11 അവന്‍ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവന്‍ ദ്രോഹം കാണുന്നു.
12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതകൂട്ടി മനുഷ്യനായി ജനിക്കും;
13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍
14 നിന്റെ കയ്യില്‍ ദ്രോഹം ഉണ്ടെങ്കില്‍ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളില്‍ പാര്‍പ്പിക്കരുതു.
15 അപ്പോള്‍ നീ കളങ്കംകൂടാതെ മുഖം ഉയര്‍ത്തും; നീ ഉറെച്ചുനിലക്കും; ഭയപ്പെടുകയുമില്ല.
16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഔര്‍ക്കും.
17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാള്‍ പ്രകാശിക്കും; ഇരുള്‍ പ്രഭാതംപോലെയാകും.
18 പ്രത്യാശയുള്ളതുകൊണ്ടു നീ നിര്‍ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
20 എന്നാല്‍ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്‍ക്കും പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്‍ക്കുംള്ള പ്രത്യാശ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×