Bible Versions
Bible Books

Isaiah 54 (MOV) Malayalam Old BSI Version

1 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
2 നിന്റെ കൂടാരത്തിന്റെസ്ഥലത്തെ വിശാലമാക്കുക; നീന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര്‍‍ നിവിര്‍‍ക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക
3 നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്‍ തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്‍ യനഗരങ്ങളില്‍ നിവാസികളെ പാര്‍‍പ്പിക്കയും ചെയ്യും
4 ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്‍ ഇനി ഔര്‍‍ക്കയുമില്ല
5 നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്‍‍ത്താവു; സൈന്‍ യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടേടുപ്പുടകാരന്‍ ‍; സര്‍‍വ്വഭൂമിയുടെയും ദൈവം എന്നു അവന്‍ വിളിക്കപ്പെടുന്നു
6 ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില്‍ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില്‍ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്‍യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു
7 അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും
8 ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു
9 ഇതു എനിക്കു നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു
10 പര്‍‍വ്വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു
11 അരിഷ്ടയും കൊടുങ്കാറ്റിനാല്‍ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്റെ കല്ലു അഞ്ജനത്തില്‍ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും
12 ഞാന്‍ നിന്റെ താഴികകൂടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായി കല്ലുകൊണ്ടും ഉണ്ടാക്കും
13 നിന്റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും
14 നീതിയാല്‍ നീസ്ഥിരമായി നിലക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല
15 ഒരുത്തന്‍ നിന്നോടു കലശല്‍ കൂടുന്നു എങ്കില്‍ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശല്‍ കൂടിയാല്‍ അവന്‍ നിന്റെ നിമിത്തം വീഴും
16 തീക്കനല്‍ ഊതി പണിചെയ്തു ഔരോ ആയുധം തീര്‍‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു
17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്‍ യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേലക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×