Bible Versions
Bible Books

Jeremiah 30 (MOV) Malayalam Old BSI Version

1 കാലത്തു ഞാന്‍ യിസ്രായേലിന്റെ സകലവംശങ്ങള്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെത്തി; ഞാന്‍ യിസ്രായേലിന്നു വിശ്രാമം വരുത്തുവാന്‍ പോകുന്നു.
3 യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതുനിത്യസ്നേഹംകൊണ്ടു ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിനക്കു ദയ ദീര്‍ഘമാക്കിയിരിക്കുന്നു.
4 യിസ്രായേല്‍കന്യകേ, ഞാന്‍ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയില്‍ പുറപ്പെടും.
5 നീ ഇനിയും ശമര്‍യ്യപര്‍വ്വതങ്ങളില്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലം അനുഭവിക്കും.
6 എഴുന്നേല്പിന്‍ ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്‍ക്കാര്‍ എഫ്രയീംമലനാട്ടില്‍ വിളിച്ചുപറയുന്ന നാള്‍ വരും.
7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആര്‍പ്പിടുവിന്‍ ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടുയഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിന്‍ !
8 ഞാന്‍ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗര്‍ഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.
9 അവര്‍ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയില്‍ ഞാന്‍ അവരെ നീര്‍ത്തോടുകള്‍ക്കരികെ നടത്തും; ഞാന്‍ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.
10 ജാതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! ദൂരദ്വീപുകളില്‍ അതിനെ പ്രസ്താവിപ്പിന്‍ ! യിസ്രായേലിനെ ചിതറിച്ചവന്‍ അവനെ കൂട്ടിച്ചേര്‍ത്തു, ഒരിടയന്‍ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന്‍ .
11 യഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാള്‍ ബലവാനായവന്റെ കയ്യില്‍നിന്നു അവനെ രക്ഷിച്ചിരിക്കുന്നു.
12 അവര്‍ വന്നു സീയോന്‍ മുകളില്‍ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകള്‍, കാളകൂട്ടികള്‍ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഔടിവരും; അവരുടെ പ്രാണന്‍ നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവര്‍ ഇനി ക്ഷീണിച്ചു പോകയുമില്ല.
13 അന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാന്‍ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാന്‍ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും.
14 ഞാന്‍ പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.
15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുരാമയില്‍ ഒരു ശബ്ദം കേള്‍ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേല്‍ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവര്‍ ഇല്ലായ്കയാല്‍ അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്‍വാന്‍ അവള്‍ക്കു മനസ്സില്ല.
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകരയാതെ നിന്റെ ശബ്ദവും കണ്ണുനീര്‍ വാര്‍ക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്‍ക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവര്‍ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
17 നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.
18 നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
19 ഞാന്‍ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേല്‍ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാന്‍ വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന്‍ നല്ലവണ്ണം കേട്ടിരിക്കുന്നു.
20 എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഔമനക്കുട്ടിയോ? ഞാന്‍ അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സില്‍ സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാന്‍ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.
21 നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സില്‍ വെച്ചുകൊള്‍ക; യിസ്രായേല്‍കന്യകേ, മടങ്ങിവരിക; നിന്റെ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.
22 വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നുസ്ത്രീ പുരുഷനെ ചുറി പരിപാലിക്കും.
23 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ അവര്‍ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപര്‍വ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.
24 അതില്‍ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാര്‍ക്കും.
25 ദാഹിച്ചിരിക്കുന്നവനെ ഞാന്‍ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാന്‍ തൃപ്തി വരുത്തും.
26 ഇതിങ്കല്‍ ഞാന്‍ ഉണര്‍ന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.
27 ഞാന്‍ യിസ്രായേല്‍ഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
28 അന്നു ഞാന്‍ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേല്‍ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേല്‍ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
29 അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവര്‍ അന്നാളില്‍ ഇനി പറകയില്ല.
30 ഔരോരുത്തന്‍ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
31 ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
32 ഞാന്‍ അവരുടെ പിതാക്കന്മാരെ കൈകൂ പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
33 എന്നാല്‍ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
34 ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.
35 സൂര്യനെ പകല്‍ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകള്‍ അലറുവാന്‍ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
36 വ്യവസ്ഥ എന്റെ മുമ്പില്‍ നിന്നു മാറിപ്പോകുന്നുവെങ്കില്‍, യിസ്രായേല്‍ സന്തതിയും സദാകാലം എന്റെ മുമ്പില്‍ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
37 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‍വാനും കഴിയുമെങ്കില്‍, ഞാനും യിസ്രായേല്‍സന്തതിയെ ഒക്കെയും അവര്‍ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
38 നഗരം ഹനനേല്‍ഗോപുരംമുതല്‍ കോണ്‍വാതില്‍വരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
39 അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങള്‍ക്കും വെണ്ണീരിന്നും ഉള്ള താഴ്വര മുഴുവനും കിദ്രോന്‍ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങള്‍ മുഴുവനും യഹോവേക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×