Bible Versions
Bible Books

Joshua 19 (MOV) Malayalam Old BSI Version

1 രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില്‍ ആയിരുന്നു.
2 അവര്‍ക്കും തങ്ങളുടെ അവകാശത്തില്‍
3 ബേര്‍-ശേബ, ശേബ, മോലാദ,
4 ഹസര്‍-ശൂവാല്‍, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്‍, ഹൊര്‍മ്മ, സിക്ളാഗ്, ബേത്ത്-മര്‍ക്കാബോത്ത്,
5 ,6 ഹസര്‍-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന്‍ ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
6 അയീന്‍ , രിമ്മോന്‍ , ഏഥെര്‍, ആശാന്‍ ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7 പട്ടണങ്ങള്‍ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
8 ശിമെയോന്‍ മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില്‍ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്‍ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില്‍ ശിമെയോന്‍ മക്കള്‍ക്കു അവകാശം ലഭിച്ചു.
9 സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര്‍ സാരീദ്വരെ ആയിരുന്നു.
10 അവരുടെ അതിര്‍ പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.
11 സാരീദില്‍നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
12 അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
13 പിന്നെ അതിര്‍ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്‍താഴ്വരയില്‍ അവസാനിക്കുന്നു.
14 കത്താത്ത്, നഹല്ലാല്‍, ശിമ്രോന്‍ , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
15 ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
16 നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നേ വന്നു.
17 അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,
18 ശൂനേം, ഹഫാരയീം, ശീയോന്‍ ,
19 അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,
20 ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
21 അവരുടെ അതിര്‍ താബോര്‍, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
22 ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
23 ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
24 അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍ ,
25 അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല്‍ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
26 സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്‍താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്‍,
27 ഹെബ്രോന്‍ , രെഹോബ്, ഹമ്മോന്‍ , കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍ വരെയും ചെല്ലുന്നു.
28 പിന്നെ അതിര്‍ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ അതിര്‍ ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല്‍ അവസാനിക്കുന്നു.
29 ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു.
30 ഇതു ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
31 ആറാമത്തെ നറുകൂ നഫ്താലിമക്കള്‍ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നേ വന്നു.
32 അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു.
33 പിന്നെ അതിര്‍ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്‍ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.
34 ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്,
35 രക്കത്ത്, കിന്നേരത്ത്, അദമ, രാമ
36 ഹാസോര്‍, കേദെശ്, എദ്രെയി, ഏന്‍ -ഹാസോര്‍,
37 യിരോന്‍ , മിഗ്ദല്‍-ഏല്‍, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
38 ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
39 ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.
40 അവരുടെ അവകാശദേശം സൊരാ, എസ്തായോല്‍, ഈര്‍-ശേമെശ്,
41 ശാലബ്ബീന്‍ , അയ്യാലോന്‍ , യിത്ള,
42 ഏലോന്‍ , തിമ്ന, എക്രോന്‍ ,
43 എല്‍തെക്കേ, ഗിബ്ബഥോന്‍ , ബാലാത്ത്,
44 യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന്‍ ,
45 മേയര്‍ക്കോന്‍ , രക്കോന്‍ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
46 എന്നാല്‍ ദാന്‍ മക്കളുടെ ദേശം അവര്‍ക്കും പോയ്പോയി. അതുകൊണ്ടു ദാന്‍ മക്കള്‍ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന്‍ പ്രകാരം ദാന്‍ എന്നു പേരിട്ടു.
47 ഇതു ദാന്‍ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
48 അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്‍മക്കള്‍ നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില്‍ ഒരു അവകാശം കൊടുത്തു.
49 അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന്‍ പട്ടണം പണിതു അവിടെ പാര്‍ത്തു.
50 ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×