Bible Versions
Bible Books

2 Samuel 24 (MOV) Malayalam Old BSI Version

1 യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
2 അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടുദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒക്കെയും നിങ്ങള്‍ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍ എന്നു കല്പിച്ചു.
3 അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതില്‍ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
4 എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേല്‍ജനത്തെ എണ്ണുവാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
5 അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
6 പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍ -യാനിലും ചുറ്റി സീദോനിലും ചെന്നു;
7 പിന്നെ അവര്‍ സോര്‍കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.
8 ഇങ്ങനെ അവര്‍ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമില്‍ എത്തി.
9 യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
10 എന്നാല്‍ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില്‍ കുത്തുകൊണ്ടിട്ടു യഹോവയോടുഞാന്‍ ചെയ്തതു മഹാപാപം; എന്നാല്‍ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
11 ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്റെ ദര്‍ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്‍
12 നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അതില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
13 ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
14 ദാവീദ്,ഗാദിനോടുഞാന്‍ വലിയ വിഷമത്തില്‍ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യില്‍ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
15 അങ്ങനെ യഹോവ യിസ്രായേലില്‍ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍ മുതല്‍ ബേര്‍-ശേബവരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചുപോയി.
16 എന്നാല്‍ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല്‍ കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍ , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
17 ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടുഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ആടുകള്‍ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
18 അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കല്‍ വന്നു അവനോടുനീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തില്‍ യഹോവേക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
19 യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
20 അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കല്‍ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21 യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
22 അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
23 രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നില്‍ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
24 രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല്‍ വെള്ളിക്കു വാങ്ങി.
25 ദാവീദ് യഹോവേക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോള്‍ യഹോവ ദേശത്തിന്റെ പ്രാര്‍ത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×