Bible Versions
Bible Books

Ezekiel 46 (MOV) Malayalam Old BSI Version

1 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
2 എന്നാല്‍ പ്രഭു പുറത്തുനിന്നു ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്‍ക്കേണം; പുരോഹിതന്‍ അവന്റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍ അവന്‍ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കല്‍ നമസ്കരിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണംഎന്നാല്‍ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
3 ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഗോപുരപ്രവേശനത്തിങ്കല്‍ യഹോവയുടെ സന്നിധിയില്‍ നമസ്കരിക്കേണം.
4 പ്രഭു ശബ്ബത്തുനാളില്‍ യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം.
5 ഭോജനയാഗമായി അവന്‍ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.
6 അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അര്‍പ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.
7 ഭോജനയാഗമായി അവന്‍ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.
8 പ്രഭു വരുമ്പോള്‍ അവന്‍ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
9 എന്നാല്‍ ദേശത്തെ ജനം ഉത്സവങ്ങളില്‍ യഹോവയുടെ സന്നിധിയില്‍ വരുമ്പോള്‍ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന്‍ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്‍കൂടി പുറത്തേക്കു പോകേണം.
10 അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.
11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീന്‍ എണ്ണയും വീതം ആയിരിക്കേണം.
12 എന്നാല്‍ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവേക്കു അര്‍പ്പിക്കുമ്പോള്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവന്‍ ശബ്ബത്തുനാളില്‍ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണം; അവന്‍ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
13 ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണം; രാവിലെതോറും അതിനെ അര്‍പ്പിക്കേണം.
14 അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയില്‍ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനില്‍ മൂന്നിലൊന്നു എണ്ണയും അര്‍പ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവേക്കുള്ള നിരന്തരഭോജനയാഗം.
15 ഇങ്ങനെ അവര്‍ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണം.
16 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രഭു തന്റെ പുത്രന്മാരില്‍ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാര്‍ക്കുംള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
17 എന്നാല്‍ അവന്‍ തന്റെ ദാസന്മാരില്‍ ഒരുത്തന്നു തന്റെ അവകാശത്തില്‍നിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില്‍ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്‍ക്കും തന്നേ ഇരിക്കേണം.
18 പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില്‍ ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തില്‍നിന്നു തന്നേ തന്റെ പുത്രന്മാര്‍ക്കും അവകാശം കൊടുക്കേണം.
19 പിന്നെ അവന്‍ ഗോപുരത്തിന്റെ പാര്‍ശ്വത്തിലുള്ള പ്രവേശനത്തില്‍കൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞന്‍ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
20 അവന്‍ എന്നോടുപുരോഹിതന്മാര്‍ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവര്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാന്‍ തന്നേ എന്നു അരുളിച്ചെയ്തു.
21 പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഔരോ മൂലയിലും ഔരോ മുറ്റം ഉണ്ടായിരുന്നു.
22 പ്രാകാരത്തിന്റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങള്‍ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
23 അവേക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; കല്‍നിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
24 അവന്‍ എന്നോടുഇവ ആലയത്തിന്റെ ശുശ്രൂഷകന്മാര്‍ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×