Bible Versions
Bible Books

Jeremiah 36 (MOV) Malayalam Old BSI Version

1 യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.
2 എന്നാല്‍ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
3 സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
4 യിരെമ്യാവിന്നോ ജനത്തിന്റെ ഇടയില്‍ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
5 ഫറവോന്റെ സൈന്യം മിസ്രയീമില്‍നിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.
6 അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
7 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅരുളപ്പാടു ചോദിപ്പാന്‍ നിങ്ങളെ എന്റെ അടുക്കല്‍ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതുനിങ്ങള്‍ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
8 കല്ദയരോ മടങ്ങിവന്നു നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര്‍ വിട്ടുപോകയില്ല.
10 നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്‍വ്വ സൈന്യത്തേയും നിങ്ങള്‍ തോല്പിച്ചിട്ടു, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂടാരത്തില്‍ നിന്നു എഴുന്നേറ്റുവന്നു നഗരത്തെ തീവെച്ചു ചുട്ടുകളയും.
11 ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍
12 യിരെമ്യാവു ബെന്യാമീന്‍ ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയില്‍ തന്റെ ഔഹരി വാങ്ങുവാന്‍ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.
13 അവന്‍ ബെന്യാമീന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍, അവിടത്തെ കാവല്‍ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകന്‍ യിരീയാവു എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചുനീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.
14 അതിന്നു യിരെമ്യാവുഅതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു.
15 പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ തടവില്‍ വെച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.
16 അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളില്‍ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.
17 അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തിയഹോവയിങ്കല്‍നിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയില്‍വെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവുഉണ്ടു; നീ ബാബേല്‍രാജാവിന്റെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
18 പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതുനിങ്ങള്‍ എന്നെ കാരാഗൃഹത്തില്‍ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ജനത്തോടോ എന്തു കുറ്റം ചെയ്തു.
19 ബാബേല്‍രാജാവു നിങ്ങളുടെ നേരെയും ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?
20 ആകയാല്‍ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്റെ വീട്ടില്‍ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
21 അപ്പോള്‍ സിദെക്കീയാരാജാവുയിരെമ്യാവെ കാവല്‍പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില്‍ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്‍നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്‍പുരമുറ്റത്തു പാര്‍ത്തു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×