Bible Versions
Bible Books

Nehemiah 6 (MOV) Malayalam Old BSI Version

1 എന്നാല്‍ ഞാന്‍ മതില്‍ പണിതു; കാലത്തു പടിവാതിലുകള്‍ക്കു കതകുകള്‍ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സന്‍ ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്‍
2 സന്‍ ബല്ലത്തും ഗേശെമും എന്റെ അടുക്കല്‍ ആളയച്ചുവരിക; നാം ഔനോസമഭൂമിയിലെ ഒരു ഗ്രാമത്തില്‍ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവര്‍ നിരൂപിച്ചതു.
3 ഞാന്‍ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചുഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കല്‍ വരുന്നതിനാല്‍ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.
4 അവര്‍ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കല്‍ ആളയച്ചു; ഞാനും വിധം തന്നേ മറുപടി പറഞ്ഞയച്ചു.
5 സന്‍ ബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കല്‍ അയച്ചു.
6 അതില്‍ എഴുതിയിരുന്നതുനീയും യെഹൂദന്മാരും മത്സരിപ്പാന്‍ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതില്‍ പണിയുന്നതു; നീ അവര്‍ക്കും രാജാവാകുവാന്‍ വിചാരിക്കുന്നു എന്നത്രേ വര്‍ത്തമാനം.
7 യെഹൂദയില്‍ ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമില്‍ പ്രസംഗിപ്പാന്‍ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയില്‍ ഒരു കേള്‍വി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോള്‍ കേള്‍വി കേള്‍ക്കും; ആകയാല്‍ വരിക നാം തമ്മില്‍ ആലോചന ചെയ്ക.
8 അതിന്നു ഞാന്‍ അവന്റെ അടുക്കല്‍ ആളയച്ചുനീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.
9 വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവര്‍ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി. ആകയാല്‍ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.
10 പിന്നെ ഞാന്‍ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകന്‍ ശെമയ്യാവിന്റെ വീട്ടില്‍ ചെന്നു; അവന്‍ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തില്‍ മന്ദിരത്തിന്നകത്തു കടന്നു വാതില്‍ അടെക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ടു; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയില്‍ വരും എന്നു പറഞ്ഞു.
11 അതിന്നു ഞാന്‍ എന്നെപ്പോലെയുള്ള ഒരാള്‍ ഔടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തന്‍ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാന്‍ പോകയില്ല എന്നു പറഞ്ഞു.
12 ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സന്‍ ബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവന്‍ എനിക്കു വിരോധമായി പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.
13 ഞാന്‍ ഭയപ്പെട്ടു അങ്ങനെ പ്രവര്‍ത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവര്‍ അവന്നു കൂലികൊടുത്തിരുന്നു.
14 എന്റെ ദൈവമേ, തോബീയാവും സന്‍ ബല്ലത്തും ചെയ്ത പ്രവൃത്തികള്‍ക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാന്‍ നോക്കിയ മറ്റു പ്രവാചകന്മാരെയും ഔര്‍ക്കേണമേ.
15 ഇങ്ങനെ മതില്‍ അമ്പത്തിരണ്ടു ദിവസം പണിതു എലൂല്‍മാസം ഇരുപത്തഞ്ചാം തിയ്യതി തീര്‍ത്തു.
16 ഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നേ അല്പന്മാരായി തോന്നി; പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താല്‍ സാദ്ധ്യമായി എന്നു അവര്‍ ഗ്രഹിച്ചു.
17 കാലത്തു യെഹൂദാപ്രഭുക്കന്മാര്‍ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവര്‍ക്കും വരികയും ചെയ്തു.
18 അവന്‍ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയില്‍ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.
19 അത്രയുമല്ല, അവര്‍ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കല്‍ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാന്‍ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×