Bible Versions
Bible Books

1 Chronicles 12 (MOV) Malayalam Old BSI Version

1 കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;
2 അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,
3 ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.
4 മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,
5 എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
6 എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;
7 ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
8 പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9 അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,
10 നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,
11 ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,
12 എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,
13 പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.
14 ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .
15 അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.
16 ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്റെ അടുക്കല്‍ വന്നു.
17 ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
18 അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
19 ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
20 അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.
21 അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.
22 ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.
23 യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു
24 പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.
25 ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.
26 ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍
27 അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.
28 പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
29 ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
30 എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.
31 മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
32 യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.
33 സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.
34 നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.
35 ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.
36 ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.
37 യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.
38 അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
39 അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
40 യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×