Bible Versions
Bible Books

Jeremiah 15 (MOV) Malayalam Old BSI Version

1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2 സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
3 സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
4 അവര്‍ കൊടിയ വ്യാധികളാല്‍ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ദുഃഖഭവനത്തില്‍ ചെല്ലരുതു; വിലപിപ്പാന്‍ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന്‍ എന്റെ സമാധാനവും ദയയും കരുണയും ജനത്തില്‍നിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
6 വലിയവരും ചെറിയവരും ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന്‍ കഷണ്ടിയുണ്ടാക്കുകയുമില്ല.
7 മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കല്‍ അവര്‍ക്കും അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്കും ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.
8 അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.
9 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ നാളുകളില്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും സ്ഥലത്തുനിന്നു നീക്കിക്കളയും.
10 നീ വചനങ്ങളെ ഒക്കെയും ജനത്തോടു അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കു വിരോധമായി വലിയ അനര്‍ത്ഥം ഒക്കെയും കല്പിച്ചതു എന്തു? ഞങ്ങളുടെ അകൃത്യം എന്തു? ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ ചെയ്ത പാപം എന്തു എന്നു അവര്‍ നിന്നോടു ചോദിക്കുമ്പോഴും
11 നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ത്യജിച്ചു അന്യദേവന്മാരോടു ചേര്‍ന്നു അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ചു എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതെയിരിക്കയും ചെയ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു.
12 നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും എന്റെ വാക്കു കേള്‍ക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.
13 അതുകൊണ്ടു ഞാന്‍ നിങ്ങളെ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.
14 ആകയാല്‍, യിസ്രാഘയേല്‍മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,
15 യിസ്രായേല്‍മക്കളെ വടക്കെദേശത്തുനിന്നും താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്‍നിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും.
16 ഇതാ, ഞാന്‍ അനേകം മീന്‍ പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാമലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളില്‍നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാടു.
17 എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേല്‍ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല.
18 അവര്‍ എന്റെ ദേശത്തെ തങ്ങളുടെ മ്ളേച്ഛവിഗ്രഹങ്ങളാല്‍ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറെപ്പുകളെക്കൊണ്ടു നിറെച്ചിരിക്കയാല്‍, ഞാന്‍ ഒന്നാമതു അവരുടെ അകൃത്യത്തിന്നും അവരുടെ പാപത്തിന്നും ഇരിട്ടിച്ചു പകരം ചെയ്യും.
19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളില്‍നിന്നു നിന്റെ അടുക്കല്‍ വന്നുഞങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായ വെറും ഭോഷകു അത്രേ; അവയില്‍ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
20 തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന്‍ മനുഷ്യന്നു കഴിയുമോ? എന്നാല്‍ അവ ദേവന്മാരല്ല.
21 ആകയാല്‍ ഞാന്‍ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാന്‍ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവര്‍ അറിയും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×