Bible Versions
Bible Books

Jeremiah 6 (MOV) Malayalam Old BSI Version

1 ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്നു ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയർത്തുവിൻ വടക്കു നിന്നു അനർത്ഥവും മഹാ നാശവും കാണായ്‍വരുന്നു.
2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും.
3 അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻ കൂട്ടങ്ങളോടുകൂടെ വരും; അവർ അവൾക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവർ ഓരോരുത്തൻ താന്താന്റെ ഭാഗത്തു മേയിക്കും.
4 അതിന്റെ നേരെ പടയൊരുക്കുവിൻ! എഴുന്നേല്പിൻ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.
5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക!
6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിൻ! യെരൂശലേമിന്നു നേരെ വാട കോരുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;
7 കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവർച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു.
8 യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊൾക.
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
10 അവർ കേൾപ്പാൻ തക്കവണ്ണം ഞാൻ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാൻ അവർക്കു കഴികയില്ല; യഹോവയുടെ വചനം അവർക്കു നിന്ദയായിരിക്കുന്നു; അവർക്കു അതിൽ ഇഷ്ടമില്ല.
11 ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാൻ തളർന്നുപോയി; ഞാൻ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും.
12 അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്കു ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു.
13 അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
14 സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.
15 മ്ളേച്ഛത പ്രവർത്തിച്ചതുകൊണ്ടു അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്തു അവർ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു.
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ; എന്നാൽ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോ: ഞങ്ങൾ അതിൽ നടക്കയില്ല എന്നു പറഞ്ഞു.
17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിൻ എന്നു കല്പിച്ചു; എന്നാൽ അവർ: ഞങ്ങൾ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.
18 അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക.
19 ഭൂമിയോ, കേൾക്ക; ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെമേൽ വരുത്തും.
20 ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്കു ഇഷ്ടവുമില്ല.
21 ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ മുമ്പിൽ ഇടർച്ചകളെ വെക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടി വീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചുപോകും.
22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു ഒരു മഹാജാതി ഉണർന്നുവരും.
23 അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നേ; അവരുടെ ആരവം കടൽപോലെ ഇരെക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.
24 അതിന്റെ വർത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
25 നിങ്ങൾ വയലിലേക്കു ചെല്ലരുതു; വഴിയിൽ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു.
26 എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും.
27 നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവെച്ചിരിക്കുന്നു.
28 അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു.
29 തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
30 യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവർക്കു കറക്കൻ വെള്ളി എന്നു പേരാകും.
31 നീ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ടുയഹോവയെ നമസ്കരിപ്പാന്‍ വാതിലുകളില്‍കൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ എന്നീ വചനം വിളിച്ചു പറക.
32 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങളെ സ്ഥലത്തു വസിക്കുമാറാക്കും.
33 യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളില്‍ ആശ്രയിക്കരുതു.
34 നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങള്‍ വാസ്തവമായി നന്നാക്കുന്നുവെങ്കില്‍, നിങ്ങള്‍ തമ്മില്‍തമ്മില്‍ ന്യായം നടത്തുന്നുവെങ്കില്‍,
35 പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം സ്ഥലത്തു ചിന്നിക്കാതെയും നിങ്ങള്‍ക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കില്‍,
36 ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശമായ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
37 നിങ്ങള്‍ പ്രയോജനമില്ലാത്ത വ്യാജവാക്കുകളില്‍ ആശ്രയിക്കുന്നു.
38 നിങ്ങള്‍ മോഷ്ടിക്കയും കുലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങള്‍ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.
39 പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്‍ എന്റെ സന്നിധിയില്‍ നിന്നുകൊണ്ടുഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു മ്ളേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?
40 എന്റെ നാമം വിളിച്ചിരിക്കുന്ന ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.
41 എന്നാല്‍ ആദിയില്‍ എന്റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍ !
42 ആകയാല്‍ നിങ്ങള്‍ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,
43 എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും.
44 നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
45 അതുകൊണ്ടു നീ ജനത്തിന്നു വേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കയില്ല.
46 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലയോ?
47 എനിക്കു കോപം വരത്തക്കവണ്ണം അവര്‍ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാര്‍ക്കും പാനീയബലി പകരേണ്ടതിന്നും മക്കള്‍ വിറകു പെറുക്കുകയും അപ്പന്മാര്‍ തീ കത്തിക്കയും സ്ത്രീകള്‍ മാവു കുഴെക്കുകയും ചെയ്യുന്നു.
48 എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
49 അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, എന്റെ കോപവും എന്റെ ക്രോധവും സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.
50 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിന്‍ .
51 ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.
52 എന്റെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ദൈവമായും നിങ്ങള്‍ എനിക്കു ജനമായും ഇരിക്കും; നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിന്‍ എന്നീ കാര്യമത്രേ ഞാന്‍ അവരോടു കല്പിച്ചതു.
53 എന്നാല്‍ അവര്‍ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.
54 നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചുവന്നു.
55 എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവര്‍ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തു.
56 വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോള്‍ അവര്‍ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോള്‍ അവര്‍ ഉത്തരം പറകയില്ല;
57 എന്നാല്‍ നീ അവരോടു പറയേണ്ടതുതങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊള്‍കയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായില്‍നിന്നും നിര്‍മ്മൂലമായിരിക്കുന്നു.
58 നിന്റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേല്‍ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
59 യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.
60 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്റെ മനസ്സില്‍ തോന്നിയതുമല്ല.
61 അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെന്‍ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കുലത്താഴ്വര എന്നു പേര്‍ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവര്‍ തോഫെത്തില്‍ ശവം അടക്കും.
62 എന്നാല്‍ ജനത്തിന്റെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×